Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

ചിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ 30 ന്

May 28, 2018 , ജിമ്മി കണിയാലി

getPhotoചിക്കാഗോ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ബാസ്കറ്റ്‌ബോള്‍ 2018 ജൂണ്‍ 30 ന് നടക്കുമെന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി ട്രെഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍അറിയിച്ചു ഹൈസ്കൂള്‍ വിഭാഗ ത്തിനും കോളേജ് ആന്‍ഡ് ്അപ് വിഭാഗത്തിനുമായി എല്ലാവര്‍ഷവും നടത്തുന്ന ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ 30 ശനി ആഴ്ച രാവിലെ 8 മണി മുതല്‍ മൌണ്ട് പ്രോസ്‌പെക്ടറിലെ റേക്‌പ്ലെക്‌സ് മൌണ്ട് പ്രോസ്‌പെക്ട് പാര്‍ക്ക് ഡിസ്ട്രിക്ടില്‍ ( Rec Plex Mount Prospect Park District, 420 W Dempster St, Mount Prospect, IL – 60056) വെച്ച് നടത്തപ്പെടുന്നു.

ബാസ്കറ്റ്‌ബോള്‍ കമ്മിറ്റി അംഗങ്ങളായി അച്ചന്‍കുഞ്ഞു മാത്യു (കോര്‍ഡിനേറ്റര്‍) ( 847 912 2578) , ജോണ്‍സന്‍ കണ്ണൂക്കാടന്‍ ( 847 477 0564) , മനു നൈനാന്‍ (847 532 9384)എന്നിവരും യൂത്ത ്കണ്‍വീനര്‍മാരായി ജോജോ ജോര്‍ജ്, ടോം സണ്ണി, അബി അലക്‌സാണ്ടര്‍, കാല്‍വിന്‍ കവലക്കല്‍ എന്നിവരുമാണ് മത്സരങ്ങളുടെയും രെജിസ്‌ട്രേഷന്‍ന്റെയും കാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതത്.

മത്സരങ്ങളുടെ രെജിസ്‌ട്രേഷന്‍ ജൂണ്‍24നു അവസാനിക്കുമെന്നതിനാല്‍ ഇനിയുംഏതെങ്കിലും ടീം രജിസ്റ്റര്‍ ചെയ്തില്ല എങ്കില്‍ എത്രയുംവേഗം രജിസ്റ്റര്‍ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. .തികച്ചും പ്രൊഫഷണല്‍ ആയി എല്ലാവര്‍ഷവും നടത്തുന്ന ചിക്കാഗോ മലയാളീ അസോസിയേഷന്‍ ബാസ്കറ്റ്‌ബോള്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്നതും പ്രൊഫഷണല്‍ റഫറിമാരായിരിക്കും

ഈ മത്സരങ്ങളുടെ മൊത്തംസമ്മാന തുക 1500 ഡോളര്‍ ആണ്. കോളേജ് വിഭാഗത്തില്‍ ഒന്നാംസ്ഥാനം ലഭിക്കുന്നവര്‍ക്ക് അഗസ്റ്റിന്‍ കരിംകുറ്റിയില്‍ സംഭാവന ചെ യ്ത ജേക്കബ് വര്‍ഗീസ് മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡുംലഭിക്കും . രണ്ടാംസ്ഥാനം ലഭിക്കുന്നവര്‍ക്ക് ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍സ്‌പോണ്‍സര്‍ ചെയ്യുന്ന ഏലി സൈമണ്‍ മുണ്ടപ്ലാക്കില്‍ മെമ്മോറിയല്‍ എവര്‍റോളിങ്ങ ്‌ട്രോഫിയു ംക്യാഷ് അവാര്‍ഡും നല്‍കുന്നതായിരിക്കും.
ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം ലഭിക്കുന്നവര്‍ ക്വിനു മാമ്മൂട്ടില്‍ സംഭാവന െചയ്ത വിനു മാമ്മൂട്ടില്‍ എവര്‍റോളിങ്ങ്‌ട്രോഫിയും ക്യാഷ് അവാര്‍ഡും രണ്ടാംസ്ഥ ാനംലഭിക്കുന്നവര്‍ക്ക് ഷിബു മുളയാനിക്കുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അന്നമ്മ ജോസഫ് മുളയാനിക്കുന്നേല്‍ മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡുംനല്‍കും .

ഇത് കൂടാതെ ഒന്നും രണ്ടുംസ്ഥാനംലഭിക്കുന്ന ടീമുകളില്‍ ഉള്ളവര്‍ക്കെല്ലാം ടോം സണ്ണി സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തിഗത ട്രോഫികളും സമ്മാനിക്കുന്നതായിരിക്കും. ഇത് കൂടാതെ സീനിയര്‍സ്വിഭാഗത്തിന് വേണ്ടി ഒരുപ്രദര്‍ശന മത്സരവും നടത്തുന്നതായിരിക്കും .സീനിയ ര്‍സ്വിഭാഗത്തില്‍ ഒന്നാംസ്ഥാനം ലഭിക്കുന്നവര്‍ക്ക് മനോജ് അച്ചേട്ട്‌സ്‌പോണ്‍സര്‍ചെയ്യുന്ന ചാക്കോ അച്ചേട്ട് മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിയും ക്യാഷ്അവാര്‍ഡും ലഭിക്കുംരണ്ടാം സ്ഥാനംലഭിക്കുന്നവര്‍ക്ക് ജിതേഷ്ചുങ്കത്ത് സ്‌പോണ്‍സര്‍ ചെയ്യുന്ന സി എല്‍ ജോസഫ് ചുങ്കത്ത് മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിയുംക്യാഷ ്അവാര്‍ഡുംലഭിക്കും .സീനിയര്‍സസ് വിഭാഗത്തില്‍ ഒന്നാംസ്ഥാനംലഭിക്കുന്നവരുടെ വ്യക്തിഗതട്രോഫികള്‍ ജോണ്‍ സന്‍കണ്ണൂക്കാടനും രണ്ടാംസ്ഥാനം ലഭിക്കുന്നവരുടെ വ്യക്തിഗത ട്രോഫികള്‍ അച്ചന്‍കുഞ്ഞുമാത്യുവും സ്‌പോണ്‍സര്‍ചെയ്യുന്നു

എല്ലാവര്‍ഷവും ധാരളംടീമുകള്‍ പങ്കെടുക്കുകയും മത്സരങ്ങള്‍ വിജയിപ്പിക്കുവാന്‍ വളരെയ ധികം ആളുകള്‍ എത്തുകയുംചെയ്യുന്ന ഈ ബാസ്കറ്റ്‌ബോള്‍ മത്സരം എന്നും ആവേശത്തോടെയാണ് ചിക്കാഗോയിലെ മലയാളികള്‍ കാത്തിരിക്കുന്നത് .

മത്സരങ്ങള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവര ങ്ങള്‍ ചിക്കാഗോ മലയാളീ അസോസിയേഷന്‍ ഫേസ്ബുക്‌പേജുകളില്‍ നിന്നും ലഭിക്കുന്നതാണ് . https://www.facebook.com/chicagomalayalee

പതിവ്‌പോലെ ഈവര്‍ഷവും ഈമത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുക്കുവാനും വളരെഉന്നതനിലവാരം പുലര്‍ത്തുന്ന ബാസ്ക്കറ്റ് ബോള്‍ മത്സരങ്ങള്‍ സൗജന്യമായി കാണുവാനും ചിക്കാഗോയിലെ നല്ലവരായ എല്ലാ ആളുകളെയും ജൂണ്‍ 30 ശനിആഴ്ചരാവിലെ 8 മണി മുതല്‍തന്നെ മൌണ്ട് പ്രോസ്‌പെക്ട്പാര്‍ക്ക് ഡിസ്ട്രിക്ട്‌ലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top