Flash News

മെമ്മോറിയല്‍ ഡേ-രക്തസാക്ഷി മണ്ഡപത്തില്‍ ട്രമ്പ് പുഷ്പാര്‍ച്ചന നടത്തി

May 29, 2018 , പി.പി. ചെറിയാന്‍

trump3ആര്‍ലിംഗ്ടണ്‍: രാജ്യത്തെ സംരക്ഷിക്കുന്നതിന് ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്മാരെ രാഷ്ട്രം ആദരിക്കുകയും, സ്മരിക്കുകയും ചെയ്യുന്ന ‘മെമ്മോറിയല്‍ ഡെ’യില്‍ പ്രസിഡന്റ് ട്രമ്പ് ആര്‍ലിംഗ്ടണ്‍ നാഷ്ണല്‍ സിമിട്രിയില്‍ പുഷ്പാര്‍ച്ചന നടത്തി. “രാജ്യം ഇപ്പോള്‍ കൈവരിച്ച സാമ്പത്തിക വളര്‍ച്ച, തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതു, ഇതെല്ലാം കാണുമ്പോള്‍ ധീരരക്തസാക്ഷിത്വം വഹിച്ച ജവാന്‍മാര്‍ പോലും അഭിമാനപുളകിതരാകും”. ഇന്ന്(മെയ് 28) തിങ്കളാഴ്ച ആലിംഗ്ടണ്‍ അഭിസംബോധന ചെയ്യവെ ട്രമ്പ് പറഞ്ഞു.

സ്വ സഹോദരങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതി ധീരമൃത്യു വരിച്ച രക്തസാക്ഷികള്‍ അന്ത്യ വിശ്രമം കൊള്ളുന്ന ഈ മണ്ണ് പരിപാവനമാണെന്നും, അവരുടെ ത്യാഗത്തെ സ്മരിക്കുന്നതിനും, അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതിനും നാം പ്രതിജ്ഞാബന്ധരാണെന്നും ട്രമ്പും കൂട്ടിച്ചേര്‍ത്തു. പ്രഥമ വനിത മെലാനിയ ട്രമ്പ്, മകള്‍ ഇവാങ്ക ട്രമ്പ് എന്നിവര്‍ പ്രസിഡന്റ് പദം ഏറ്റംടുത്തതിന് ശേഷം രണ്ടാമത്തെ മെമ്മോറിയല്‍ ഡെയാണ് ഇന്ന് രാഷ്ട്രം ആഘോഷിച്ചത്.

ആര്‍ലിംഗ്ടണ്‍ നാഷ്ണല്‍ സെമിത്തേരിയില്‍ നടന്ന ചടങ്ങില്‍ കാമ്പിനറ്റ് അംഗങ്ങള്‍, മിലിട്ടറി ഉദ്യോഗസ്ഥര്‍, വിമുക്ത ഭടന്മാര്‍, കുടുംബാംഗങ്ങള്‍ എന്നിവരുള്‍പ്പെടുന്ന ഒരു വലിയ സമൂഹം പങ്കെടുത്തു.

നാമും നമ്മുടെ കുഞ്ഞുങ്ങളും ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം ഒരു മില്യനിലധികം യോദ്ധാക്കള്‍ ഒഴുക്കിയ നിണത്തിന്റെ പരിണിതഫലമാണെന്ന് നാം വിസ്മരിക്കുന്നത്. ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ജോസഫ് സണ്‍ഫോര്‍ഡ് അനുസ്മരിച്ചു.

trump trump-wreath-laying

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top