Flash News

ഫിന്നി ചെറിയാന്‍ (36) കാലിഫോര്‍ണിയയില്‍ നിര്യാതനായി

May 29, 2018 , .

safe_imageകാലിഫോര്‍ണിയ: പ്രശസ്ത സുവിശേഷകന്‍ ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ പാസ്റ്റര്‍ പത്തനാപുരം കല്ലുവാതുക്കല്‍ പാസ്റ്റര്‍ ഈപ്പന്‍ ചെറിയാന്റേയും, പരേതയായ വത്സമ്മ ഈപ്പന്റേയും പുത്രന്‍ ഫിന്നി ചെറിയാന്‍ (36) നിര്യാതനായി. പെട്ടെന്ന് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് മെയ് 26 ശനിയാഴ്ച വൈകീട്ട് കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. സംസ്‌കാരം പിന്നീട്.

ഓതറ മേലേമൂട്ടില്‍ തോമസ് വര്‍ക്കിയുടേയും എത്സമ്മയുടേയും പുത്രി ടെസിയാണ് ഭാര്യ.

മക്കള്‍: ഹാന്ന, പ്രസില്ല.

ഫിന്നിയുടെ ഏക സഹോദരന്‍ സ്റ്റാന്‍ലി ഈപ്പന്‍. പത്നി ടിന്‍സി, ടെസിയുടെ സഹോദരിയാണ്. ഒരു പുത്രനുണ്ട്.

ടെസിയുടെ സഹോദരന്‍ ടെവിന്‍ വര്‍ക്കി.

മെയ് 25 നു രാവിലെ ലോക പ്രശസ്ത സുവിശേഷ പ്രചരണ ചാനല്‍ ആയ ട്രിനിറ്റി ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വര്‍ക്കിന്റെ (TBN) ഒരു തത്സമയ അഭിമുഖ സംഭാഷണത്തില്‍ പങ്കെടുക്കുവാന്‍ ഫിലഡല്‍ഫിയയില്‍ നിന്നു കാലിഫോര്‍ണിയയില്‍ എത്തിയതായിരുന്നു. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല. പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് ഫിലഡല്‍ഫിയ സഭാംഗമാണു പരേതന്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top