Flash News

അമൃത വിദ്യാലയങ്ങള്‍ക്ക് ഉജ്ജ്വല നേട്ടം

May 29, 2018 , അമൃത മീഡിയ

Amrita-Vidyalayam-Logoഅമൃതപുരി: മാതാ അമൃതാനന്ദമയി മഠത്തിന്‍റെ അമൃത വിദ്യാലയങ്ങളില്‍ ഉള്‍പ്പെടുന്ന ആലപ്പുഴ സെന്റ് മേരീസിലെ വിദ്യാര്‍ഥിനി ആന്‍ ജോര്‍ജ്ജ് 98 ശതമാനം മാര്‍ക്കോടെ സി ബി എസ് ഇ 12-ാം ക്ലാസ് പരീക്ഷയില്‍ കേരളത്തിലെ 29 അമൃത വിദ്യാലയങ്ങളില്‍ ഒന്നാമതെത്തി. ഒറ്റപ്പാലത്തെ മാളവിക പ്രസാദ് 97.4 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനവും 96.2 ശതമാനം മാര്‍ക്ക് നേടി ഇടപ്പള്ളിയിലെ മീനാക്ഷി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അമൃത വിദ്യാലയം കൊടുങ്ങല്ലൂരിലെ ബിന്ദാ വി എസ് എക്കണോമിക്സിലും ഇടപ്പള്ളിയിലെ ശ്വേത ഒറ്റപ്പാലത്തെ ദീപ്തി, അയ്യന്തോളിലെ മേഘ്ന എന്നിവര്‍ ബയോളജിയിലും ഒറ്റപ്പാലത്തെ മാളവിക പ്രസാദ് തിരുവല്ലയിലെ അഭിരമ്യ ആര്‍, തലശ്ശേരിയിലെ അമല്‍ കെ പി എന്നിവര്‍ കണക്കിലും മുഴുവന്‍ മാര്‍ക്കും നേടി അമൃത വിദ്യാലയങ്ങളുടെ അക്കാദമിക് മികവ് നില നിര്‍ത്തി.

കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ തന്നെ പാലക്കാട്, പെരുമ്പാവൂര്‍, പന്തളം, പത്തനംതിട്ട, ചാവക്കാട്, ഹരിപ്പാട്, തിരുവനന്തപുരം, കണ്ണൂര്‍, കൂത്തുപറമ്പ്, ഹരിപ്പാട്, പുതിയകാവ്, വടകര, ആലപ്പുഴ, നെടുമങ്ങാട് എന്നിവടങ്ങളിലെ വിദ്യാര്‍ഥികളാണ് ഉയര്‍ന്ന മാര്‍ക്കോടെ വിജയം കരസ്ഥമാക്കി അമൃത വിദ്യാലയങ്ങളുടെ യശസ്സ് ഉയര്‍ത്തിയത്.

രാജ്യത്തുടനീളം സി ബി എസ് ഇ, സ്റ്റേറ്റ് ബോര്‍ഡ്, മെട്രിക്കുലേഷന്‍, ഐ സി എസ് സി എന്നിവയുടെ കീഴില്‍ ഉയര്‍ന്ന അക്കാദമിക് നിലവാരത്തോടെ കേരളമുള്‍പ്പടെ ഡല്‍ഹി, മുംബയ്, അഹമദാബാദ്, ചെന്നെ, കല്‍ക്കട്ട ഹൈദരാബാദ്, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളില്‍ അറുപതോളം അമൃത വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top