Flash News

പ്ലസ് വണ്‍ അധിക ബാച്ചുകള്‍ ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി

May 30, 2018 , റബീ ഹുസൈന്‍ തങ്ങള്‍

IMG_20180529_172104_426മലപ്പുറം : പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിച്ച് ജില്ലയിലെ നിലവിലെ സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന് നിവേദനം നല്‍കി.

20 ശതമാനം പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചതുകൊണ്ട് തീരുന്നതല്ല നിലവിലെ പ്രതിസന്ധി. കഴിഞ്ഞ വര്‍ഷം വര്‍ധിപ്പിച്ച 10 ശതമാനം സീറ്റ് ഭൗതിക സൗകര്യമില്ലാത്തതിനാല്‍ സ്വീകരിക്കാത്ത സ്കൂളുകളുണ്ട്. സീറ്റ് ക്ഷാമം അനുവദിക്കുന്ന മലബാര്‍ മേഖലയില്‍ നിലവില്‍ തന്നെ ഒരു ക്ലാസില്‍ അമ്പതിലധികം വിദ്യാര്‍ഥികളുണ്ട്. ഇനിയത് അറുപതിനും മുകളിലാകും. ഇത്രയധികം വിദ്യാർഥികള്‍ ഒരു ക്ലാസിലുണ്ടാകുമ്പോള്‍ അനുഭവിക്കുന്ന ദുരിതം പറയേണ്ടതില്ല. അധിക ബാച്ചുകളനുവദിച്ചാലെ ഹയര്‍ സെക്കന്ററി മേഖലയില്‍ മലബാര്‍ മേഖല അനുഭവിക്കുന്ന പ്രതിസന്ധിക്ക് അറുതിയാവൂവെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.

പൊതു വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ ജില്ലയിലെ ഈ സീറ്റ് അപര്യാപ്തത മുഖ്യമായി പരിഗണിക്കാന്‍ തയ്യാറാവണം. ആയതിനാല്‍ നിശ്ചിത ശതമാനം സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനപ്പുറം 455 അധിക ബാച്ചുകള്‍ അനുവദിച്ചാലെ നിലവിലെ പ്രതിസന്ധി അല്‍പ്പമെങ്കിലും മറിക്കടക്കാനാവൂ. അധിക ബാച്ചുകള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സ്‌കൂളുകളില്‍ ഉണ്ടാവേണ്ടതുണ്ട്. ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ തന്നെ പ്ലസ് ടൂ ഇല്ലാത്ത ധാരാളം ഹൈസ്‌കൂളുകള്‍ ഉണ്ട്. ഇവയെ ഹയര്‍ സെക്കന്ററി സ്‌കൂളുകളായി അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്. ഇങ്ങനെ ബാച്ച് വര്‍ദ്ധനവിനൊപ്പം അതിനുള്ള നടപടികളും ഉടന്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ സെക്രട്ടറി സാബിക് വെട്ടമാണ് കേരള വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന് നിവേദനം നല്‍കിയത്. ജില്ലാ കമ്മിറ്റിയംഗങ്ങളായ സി.ടി ജാഫര്‍, സി.എച്ച് അംജദ്, എന്‍.കെ ഹാദിഖ് എന്നിവര്‍ സംബന്ധിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top