Flash News
മോഹന്‍ലാലിനെ ഡബ്ല്യൂസിസി അംഗങ്ങള്‍ അപമാനിച്ചെന്ന് സിദ്ദിഖും കെപി‌എസി ലളിതയുക്; ഭിന്നാഭിപ്രായക്കാരുള്ള അമ്മയില്‍ പ്രതീക്ഷയില്ലെന്ന് പാര്‍‌വ്വതി   ****    ‘മീ ടൂ’ അലന്‍സിയറിനെതിരെ; ബെഡ്ഡില്‍ കിടന്നിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ കൈയ്യില്‍ കടന്നു പിടിച്ച് കുറച്ചു നേരം കൂടി കിടക്കൂ എന്നു പറഞ്ഞു; പേര് വെളിപ്പെടുത്താതെ നടി   ****    ഡബ്ല്യൂസിസി പത്രസമ്മേളനത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് നടന്‍ സിദ്ദീഖിന്റെ പത്രസമ്മേളനം; സത്യാവസ്ഥ മനസ്സിലാക്കാതെയാണ് നടിമാര്‍ പ്രതികരിച്ചതെന്ന്   ****    മൂലധനശക്തികളോടുള്ള ആസക്തി പ്രതിസന്ധി നേരിടുന്നത് തൊഴിലാളികള്‍: റസാഖ് പാലേരി   ****    ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി   ****   

സിനദിന്‍ സിദാന്റെ സ്ഥാനമൊഴിയല്‍ അപ്രതീക്ഷിതം; റാലിയില്‍ തുടരുമെന്നു കരുതിയ ആരാധകര്‍ക്ക് ഞെട്ടല്‍

May 31, 2018 , .

sidanമാഡ്രിഡ്: റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം രാജിവച്ച് സിനദിന്‍ സിദാന്‍. ഈ സീസണ്‍ തുടക്കത്തില്‍ ലാ ലീഗെയില്‍ തിരിച്ചടി നേരിട്ടപ്പോള്‍ സിദാന്‍ രാജി വെക്കും എന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ചാമ്പ്യന്‍സ് ലീഗിലെ പ്രകടനം സിദാന്റെ രക്ഷക്ക് എത്തി. കടുത്ത എതിരാളികള്‍ക്കെതിരെ വിജയം നേടി സിദാന്‍ ചാമ്പ്യന്‍സ് ലീഗ് നേടിയപ്പോള്‍ അദ്ദേഹം റയലില്‍ തുടരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. പക്ഷെ റയല്‍ പ്രസിഡന്റ് ഫ്‌ലോറന്റിനോ പേരെസുമായുള്ള കൂടി കാഴ്ച്ചയ്ക്ക് ശേഷം സിദാന്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു. സിദാന്റെ ഈ അപ്രതീക്ഷിത നീക്കം റയല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

റയല്‍ മാഡ്രിഡിന്റെ ട്രെയ്‌നിങ് ഗ്രൗണ്ടായ വാള്‍ഡെബെബാസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് റയല്‍ വിടുന്നതായി സിദാന്‍ പ്രഖ്യാപിച്ചത്. ‘ഇത് അത്ര അനായാസമായി പറയാന്‍ കഴിയുന്ന കാര്യമില്ല. ഞാന്‍ പരിശീലകനായി തുടരുകയാണെങ്കില്‍ വിജയം നിലനിര്‍ത്തുക എന്നത് സമ്മര്‍ദമേറിയ കാര്യമാണ്. ഇത് ഒരു മാറ്റത്തിനുള്ള ശരിയായ സമയമാണെന്ന് ഞാന്‍ കരുതുന്നു, മൂന്നു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിശീല കരിയറിനാണ് വിരാമമിടുന്നത്’ സിദാന്‍ വ്യക്തമാക്കി.

മാഡ്രിഡ്: റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം രാജിവച്ച് സിനദിന്‍ സിദാന്‍. ഈ സീസണ്‍ തുടക്കത്തില്‍ ലാ ലീഗെയില്‍ തിരിച്ചടി നേരിട്ടപ്പോള്‍ സിദാന്‍ രാജി വെക്കും എന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ചാമ്പ്യന്‍സ് ലീഗിലെ പ്രകടനം സിദാന്റെ രക്ഷക്ക് എത്തി. കടുത്ത എതിരാളികള്‍ക്കെതിരെ വിജയം നേടി സിദാന്‍ ചാമ്പ്യന്‍സ് ലീഗ് നേടിയപ്പോള്‍ അദ്ദേഹം റയലില്‍ തുടരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. പക്ഷെ റയല്‍ പ്രസിഡന്റ് ഫ്‌ലോറന്റിനോ പേരെസുമായുള്ള കൂടി കാഴ്ച്ചയ്ക്ക് ശേഷം സിദാന്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു. സിദാന്റെ ഈ അപ്രതീക്ഷിത നീക്കം റയല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

റയല്‍ മാഡ്രിഡിന്റെ ട്രെയ്‌നിങ് ഗ്രൗണ്ടായ വാള്‍ഡെബെബാസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് റയല്‍ വിടുന്നതായി സിദാന്‍ പ്രഖ്യാപിച്ചത്. ‘ഇത് അത്ര അനായാസമായി പറയാന്‍ കഴിയുന്ന കാര്യമില്ല. ഞാന്‍ പരിശീലകനായി തുടരുകയാണെങ്കില്‍ വിജയം നിലനിര്‍ത്തുക എന്നത് സമ്മര്‍ദമേറിയ കാര്യമാണ്. ഇത് ഒരു മാറ്റത്തിനുള്ള ശരിയായ സമയമാണെന്ന് ഞാന്‍ കരുതുന്നു, മൂന്നു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിശീല കരിയറിനാണ് വിരാമമിടുന്നത്’ സിദാന്‍ വ്യക്തമാക്കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top