Flash News
വൃദ്ധദമ്പതികളുടെ കൊലപാതകം: രണ്ട് ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍   ****    “കടുത്ത മാനസിക സമ്മര്‍ദ്ദമാണ്, ഉറങ്ങാന്‍ പറ്റുന്നില്ല”; മനോരോഗ വിദഗ്ധനെ കാണണമെന്ന് വാശിപിടിച്ച് ജോളി   ****    “എന്റെ കുഞ്ഞിന് ഷൂസിന്റെ വള്ളി കെട്ടാന്‍ പോലും അറിയില്ല….. കൊന്നതാ എന്റെ കുഞ്ഞിനെ”; മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ മനം നൊന്ത് മാതാപിതാക്കള്‍   ****    “രാമജന്മ ഭൂമിയില്‍ പള്ളി നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കില്ല; മറ്റെവിടെയെങ്കിലും ഭൂമി നല്‍കാം”; അയോധ്യ മേയര്‍   ****    ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍: സുപ്രീം കോടതിയുടെ സുപ്രധാന വിധി   ****   

കുമ്മനം രാജശേഖരനെതിരെ മിസോറാമില്‍ പ്രതിഷേധം അലയടിക്കുന്നു; ഹിന്ദു തീവ്രവാദി എത്രയും വേഗം മിസോറാം വിടണമെന്ന്; ക്രൈസ്തവ സംഘടനകള്‍ രാഷ്ട്രപതിക്ക് കത്തെഴുതി

June 1, 2018

kummanamമിസോറാമില്‍ ഗവര്‍ണര്‍ പദവി ഏറ്റെടുത്ത കുമ്മനം രാജശേഖരന് എതിരെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധം. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനത്ത് ഗവര്‍ണറായി എത്തിയിരിക്കുന്നത് ഹൈന്ദവ തീവ്രവാദിയാണെന്നാണ് അവിടുത്തെ സംഘടനകള്‍ ഉന്നയിക്കുന്ന ആരോപണം. പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) ആണ് കുമ്മനത്തിന് എതിരായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്നലെ പുറത്തിറങ്ങിയ മിസോറാം പോസ്റ്റ് എന്ന പത്രത്തിന്റെ ആദ്യ പേജിലെ വാര്‍ത്തയായിരുന്നു ഇത്.

കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചതിന് പിന്നാലെ മിസോറാമുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വരികയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതുകയും ചെയ്തിരുന്നു.

കേരളത്തിലെ മതേതരത്വത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും 1983ല്‍ നിലക്കലില്‍ നടന്ന ഹിന്ദു-ക്രിസ്ത്യന്‍ കലാപത്തിന്റെ കാരണക്കാരനാണെന്നും പ്രിസം മിസോറാമിലെ 13 പള്ളികളുടെ കൂട്ടായ്മയായ എംകെഎച്ച്സിക്ക് എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടി. ക്രിസ്ത്യാനികള്‍ക്കെതിരായും ക്രിസ്ത്യന്‍ മിഷണറികള്‍ക്ക് എതിരായും നിലപാടുകള്‍ എടുത്തിട്ടുള്ള ആളാണ് കുമ്മനമെന്നും കത്തില്‍ ആരോപിക്കുന്നു. വൈദികനായിരുന്ന ജോസഫ് കൂപ്പറെ ആക്രമിച്ചതിലെ പ്രധാന പ്രതിയായ കുമ്മനം സംസ്ഥാനത്തിന്റെ ഗവര്‍ണറാകുന്നത് 87 ശതമാനവും ക്രിസ്ത്യാനികളുള്ള മിസോറമിന് വെല്ലുവിളിയായിരിക്കുമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു. അഴിമതിക്കെതിരെ രൂപീകരിക്കപ്പെട്ട സംഘടനയായ പ്രിസം പിന്നീട് രാഷ്ട്രീയ പാര്‍ട്ടിയായി മാറുകയായിരുന്നു.

ചൊവ്വാഴ്ച്ചയായിരുന്നു കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തത്. മിസോറാമിലേക്ക് വരാന്‍ കഴിഞ്ഞത് അഭിമാനമാണെന്നും സംസ്ഥാനത്തിന്റെ നന്മയ്ക്കായി കഴിയുന്നതെല്ലാം ചെയ്യുമെന്നും കുമ്മനം രാജശേഖര്‍ പറഞ്ഞിരുന്നു.

ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ താന്‍ രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്നും ഇവിടുത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുമെന്നും പറഞ്ഞിരുന്നു.

The-Mizoram-Post


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top