Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

കുമ്മനം രാജശേഖരനെ മനോരമ ന്യൂസ് അപമാനിച്ചെന്ന്; നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് എം.ടി. രമേശ്

June 1, 2018

M-T-Rameshമിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ അപമാനിച്ച മനോരമ ന്യൂസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി നേതാവ് എംടി രമേശ്. മാധ്യമ പ്രവര്‍ത്തകര്‍ എന്നാല്‍ എന്തോ ദിവ്യത്വം നേടിയവരാണെന്ന ധാരണയും വേണ്ട. തെറിക്ക് ഉത്തരം മുറിപ്പത്തലാണ്. തത്കാലം ആ വഴി തേടുന്നില്ല. വ്യവസ്ഥാപിത മാര്‍ഗ്ഗത്തില്‍ കൂടി നീങ്ങാനാണ് ഇപ്പോള്‍ തീരുമാനം. ഗവര്‍ണറെ അപമാനിച്ചതിനെതിരെ ഹൈക്കോടതിയെ ഉടന്‍ സമീപിക്കും. നിയമത്തിന്റെ വഴിയില്‍ പരിഹാരം ഇല്ലെങ്കില്‍ മാത്രം ബദല്‍ മാര്‍ഗ്ഗം തേടുന്നതായിരിക്കുമെന്നും രമേശ് അറിയിച്ചു.

മനോരമ ചാനലിലെ തിരുവാ എതിര്‍വാ എന്ന പ്രതിദിന പരിപാടി മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്. ആക്ഷേപ ഹാസ്യം എന്നാല്‍ എന്ത് തോന്നിവാസവും വിളിച്ചു പറയലല്ല. ബിജെപി എന്ന പ്രസ്ഥാനത്തോടും അതിന്റെ നേതാക്കന്മാരോടും ബഹുമാനം കാണിക്കണം എന്ന് ആവശ്യപ്പെടുന്നില്ല. പക്ഷെ ഇന്ത്യന്‍ ഭരണഘടന ഒരു വ്യക്തിക്ക് അനുവദിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ അവകാശം ഞങ്ങള്‍ക്കും അര്‍ഹതപ്പെട്ടതാണ്. അത് പോലും അനുവദിക്കില്ലെന്ന ധാര്‍ഷ്ട്യം അംഗീകരിക്കാനാവില്ലന്നും അദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

നേരത്തെ നിയുക്ത മിസോറം ഗവര്‍ണറായ കുമ്മനം രാജശേഖരനെ പരിഹസിച്ച് വാര്‍ത്ത നല്‍കിയതില്‍ മനോരമ ന്യൂസ് മാപ്പ് പറഞ്ഞിരുന്നു. ടിവിയിലൂടെയാണ് ചാനല്‍ മനേജ്മെന്റ് പരസ്യമായി മാപ്പിരന്നത്. അടിക്കുറിപ്പ് നല്‍കിയത് ആക്ഷേപിക്കാനല്ലന്നാണ് മനോരമ നല്‍കുന്ന വിശദീകരണം. സോഷ്യല്‍ മീഡിയയില്‍ അടക്കം ചാനലിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് നിരുപാധികം മാപ്പ് അപേക്ഷിച്ച് മനോരമ രംഗത്ത് വന്നത്. ഇതിനു ശേഷമാണ് കുമ്മനത്തെ തിരുവാ എതിര്‍വാ പരിപാടിയിലുടെ വീണ്ടും അപമാനിച്ചത്.

മനോരമ ന്യൂസ് നല്‍കിയ അന്ന് നല്‍കിയ വിശദീകരണ കുറിപ്പ്:

മിസോറം ഗവര്‍ണറായി കുമ്മനം രാജശേഖരനെ നിയമിച്ചു എന്ന വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മനോരമ ന്യൂസാണ്. മറ്റൊരു വിഷയം ചര്‍ച്ച ചെയ്യുകയായിരുന്നിട്ടു കൂടി കൗണ്ടര്‍ പോയന്റില്‍ റിപ്പോര്‍ട്ടറെ അപ്പോള്‍ത്തന്നെ തല്‍സമയം ഫോണില്‍ കൊണ്ടുവന്നു വിവരങ്ങള്‍ പ്രേക്ഷകരെ അറിയിച്ചു. പത്തു മണിവാര്‍ത്തയില്‍ ആദ്യതലക്കെട്ട് തന്നെ നല്‍കി. പിന്നാലെ വിശദമായ റിപ്പോര്‍ട്ടും. ബി ജെ പിക്കും അതിന്റെ നേതാക്കള്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്ന നേട്ടം എന്നു തന്നെ ആയിരുന്നു വാര്‍ത്തയുടെ ഫോക്കസ്. കുമ്മനം രാജശേഖരനും തന്റെ പുതിയ പദവിയെക്കുറിച്ച് തല്‍സമയം പ്രതികരിച്ചു.

പലതവണ തന്നെ കേന്ദ്രമന്ത്രിയാക്കി വാര്‍ത്തകള്‍ വന്നിട്ടുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ സരസമായ പ്രതികരണം. പുതിയ നിയമനവാര്‍ത്തയും തമാശയെന്ന വിധത്തില്‍ ആ സമയത്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദൃശ്യത്തിന്റെ അടിക്കുറിപ്പില്‍ ‘ട്രോളല്ല’ എന്നു ചേര്‍ത്തത്. ട്രോളുകളിലൂടെ കുമ്മനത്തെ നിരന്തരം ആക്രമിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അക്കാര്യത്തില്‍ അദ്ദേഹത്തിനുള്ള വേദന പങ്കിടുന്നതിന് മാത്രമായി ഒരു അരമണിക്കൂര്‍ പരിപാടി സംപ്രേഷണം ചെയ്ത ചാനലാണ് മനോരമ ന്യൂസ്. ട്രോളുകളെ ഗൗരവത്തില്‍ എടുക്കില്ലെന്നും തമാശയായി മാത്രം കണ്ടാല്‍ മതിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.അടിക്കുറിപ്പ് മാത്രം എടുത്ത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നത് നിര്‍ഭാഗ്യകരമാണെന്നും ചാനല്‍ പറയുന്നു.

എംടി രമേശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മനോരമ ചാനലിലെ തിരുവാ എതിര്‍വാ എന്ന പ്രതിദിന പരിപാടി മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്. ആക്ഷേപ ഹാസ്യം എന്നാല്‍ എന്ത് തോന്നിവാസവും വിളിച്ചു പറയലല്ല. ബിജെപി എന്ന പ്രസ്ഥാനത്തോടും അതിന്റെ നേതാക്കന്മാരോടും ബഹുമാനം കാണിക്കണം എന്ന് ആവശ്യപ്പെടുന്നില്ല. പക്ഷെ ഇന്ത്യന്‍ ഭരണഘടന ഒരു വ്യക്തിക്ക് അനുവദിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ അവകാശം ഞങ്ങള്‍ക്കും അര്‍ഹതപ്പെട്ടതാണ്. അത് പോലും അനുവദിക്കില്ലെന്ന ധാര്‍ഷ്ട്യം അംഗീകരിക്കാനാവില്ല. മാധ്യമ പ്രവര്‍ത്തകര്‍ എന്നാല്‍ എന്തോ ദിവ്യത്വം നേടിയവരാണെന്ന ധാരണയും വേണ്ട. തെറിക്ക് ഉത്തരം മുറിപ്പത്തലാണ്. തത്കാലം ആ വഴി തേടുന്നില്ല. വ്യവസ്ഥാപിത മാര്‍ഗ്ഗത്തില്‍ കൂടി നീങ്ങാനാണ് ഇപ്പോള്‍ തീരുമാനം. ഗവര്‍ണറെ അപമാനിച്ചതിനെതിരെ ഹൈക്കോടതിയെ ഉടന്‍ സമീപിക്കും. നിയമത്തിന്റെ വഴിയില്‍ പരിഹാരം ഇല്ലെങ്കില്‍ മാത്രം ബദല്‍ മാര്‍ഗ്ഗം തേടുന്നതായിരിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top