Flash News

സ്വര ഭാസ്ക്കറുടെ വേഷം കണ്ട് ആരാധകര്‍ ഞെട്ടി

June 1, 2018

swara-bhaskarഇറക്കം കുറഞ്ഞ ഹോട്ട് വസ്ത്രം ധരിച്ചെത്തി മാധ്യമങ്ങളുടെ ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം ഇടംനേടുന്ന താരമാണ് സ്വര ഭാസ്‌കര്‍. കഴിഞ്ഞ ദിവസം വീരേ ഡി വെഡ്ഡിങ് എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയിലും ഗ്ലാമര്‍ വസ്ത്രത്തിലെത്തിയ നടിയുടെ വിഡിയോ വൈറലായിരുന്നു.

ഇപ്പോഴിതാ വീണ്ടും ഗ്ലാമര്‍വേഷത്തിലെത്തി ആരാധകരെ ഞെട്ടിക്കുകയാണ് സ്വര. വീരേ ഡി വെഡ്ഡിങിന്റെ പ്രത്യേക പ്രദര്‍ശനത്തിനെത്തിയതായിരുന്നു സ്വര. നടിയുടെ വസ്ത്രം കണ്ട സോനം കപൂര്‍ അടക്കമുള്ളവര്‍ അന്തംവിട്ടെന്നും ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

‘വീരെ ഡി വെഡ്ഡിംഗ്’ എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിയില്‍ സ്വര ഗ്ലാമര്‍ വസ്ത്രം ധരിച്ച് എത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വേദിയില്‍ വെച്ച് സ്വന്തം വസ്ത്രധാരണത്തില്‍ ആത്മവിശ്വാസമില്ലാതെ നടി പെരുമാറിയതും വാര്‍ത്തയായിരുന്നു. നടിക്കെതിരെ ഇതുമായി ബന്ധപ്പെട്ട് ട്രോള്‍ വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

തുടര്‍ന്ന് ഇക്കൂട്ടരെ വിമര്‍ശിച്ച് നടി രംഗത്തെത്തുകയും ചെയ്തു. അമ്പരപ്പിക്കുന്ന ചിത്രങ്ങള്‍ എന്നിങ്ങനെയുള്ള പേരില്‍ പുറത്ത് വിടാനും പലര്‍ക്കും വലിയ താത്പര്യമാണ്. ഇതു പോലെ എത്ര വാര്‍ത്തകള്‍ നിങ്ങള്‍ ചെയ്തിട്ടുണ്ടെന്നും സ്വര മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു. എന്നാല്‍ ഇതെല്ലാം എന്റര്‍ട്യെന്‍മെന്റ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നതെന്നായിരുന്നു ഒരു മാധ്യമ പ്രവര്‍ത്തകന്റെ മറുപടി. എന്റര്‍ടെയ്ന്‍മെന്റ് എന്നു പറഞ്ഞാല്‍ തരം താഴ്ന്ന വാര്‍ത്തകള്‍ നല്‍കലല്ലെന്നും താരം തിരിച്ചടിച്ചു.

 

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top