Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

കുമ്മനം പോയതോടെ സംസ്ഥാന നേതൃത്വത്തെച്ചൊല്ലി ബിജെപിയില്‍ ചേരിപ്പോര് രൂക്ഷമായി; അദ്ധ്യക്ഷനെ പ്രഖ്യാപിക്കുന്നത് നീട്ടി വെച്ചു

June 2, 2018

bjp-1-830x412ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ചേരിപ്പോര് രൂക്ഷം. സംസ്ഥാന ആര്‍എസ്എസ് ഘടകവും കൃഷ്ണദാസ് പക്ഷവും ഉടക്കിയതോടെ ഫലപ്രഖ്യാപന ദിവസം തന്നെ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള കേന്ദ്ര നീക്കം പൊളിഞ്ഞു. തങ്ങള്‍ക്കു മേല്‍െകെ ലഭിക്കാന്‍ ഡല്‍ഹി കേന്ദ്രീകരിച്ചു കൃഷ്ണദാസ് പക്ഷവും മുരളീധര പക്ഷവും ചരടുവലികള്‍ ശക്തമാക്കി.

ബി.ജെ.പിയില്‍നിന്നാണു പുതിയ പ്രസിഡന്റെങ്കില്‍ കെ. സുരേന്ദ്രന്‍ തന്നെയെന്നായിരുന്നു കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിശ്ചയിച്ചപ്പോഴുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം. എം.പിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം വി. മുരളീധരനു ദേശീയ നേതൃത്വത്തില്‍ സ്വാധീനം വര്‍ധിച്ചതും ഇതിനു കാരണമായി. ത്രിപുര മാതൃകയില്‍ യുവനേതൃത്വം നയിക്കട്ടെയെന്ന തീരുമാനമായിരുന്നു നേതൃത്വത്തിനും. കുമ്മനം രാജശേഖരനെ തങ്ങളോട് ആലോചിക്കാതെ ഗവര്‍ണറായി നിയമിച്ചത് സംസ്ഥാന ആര്‍.എസ്.എസ്. ഘടകത്തെ ചൊടിപ്പിച്ചതോടെ സ്ഥിതിഗതികള്‍ തകിടം മറിഞ്ഞു.

പുതിയ പ്രസിഡന്റ് ആരാകണമെന്നതില്‍ അഭിപ്രായമില്ലെന്ന് വ്യക്തമാക്കുമ്പോഴും കെ.സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതിനോട് യോജിക്കാനാകില്ലെന്ന നിലപാടാണ് ആര്‍.എസ്.എസിന്റേത്. സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെയെന്ന നിലപാടും ആര്‍.എസ്.എസ് മുന്നോട്ടുവച്ചു. ഇതോടെ ആര്‍.എസ്.എസ്. നേതൃത്വത്തെ വീണ്ടും ചൊടിപ്പിക്കുന്നതു പന്തിയല്ലെന്ന നിലപാടില്‍ ദേശീയ നേതൃത്വവും തീരുമാനം നീട്ടി. ഇന്നലെ വി. മുരളീധരന്‍ ഡല്‍ഹിയിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി. സുരേന്ദ്രന്റെ സാധ്യത ഉറപ്പിക്കാനാണ് മുരളീധരന്റെ നീക്കം.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് മുരളീധരന്റെ ഇടപെടലും കാരണമായതായി ആരോപിച്ച് ആര്‍.എസ്.എസ്. ഘടകം കേന്ദ്ര നേതൃത്വത്തിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രചാരണവേളയില്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനത്തിന്റെ പ്രസ്താവനകള്‍ക്കു വിരുദ്ധമായ പ്രസ്താവനകള്‍ മുരളീധരന്‍ പുറപ്പെടുവിച്ചത് പരാജയത്തിന് കാരണമായെന്നാണു റിപ്പോര്‍ട്ട്. സുരേന്ദ്രനുവേണ്ടിയുള്ള മുരളീധരന്റെ നീക്കം വെട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് െകെമാറിയത്. ചെങ്ങന്നൂരില്‍ എം.ടി രമേശിനായിരുന്നു തെരഞ്ഞെടുപ്പ് ചുമതല.

കുമ്മനത്തെ തെരഞ്ഞെടുപ്പു തലേന്നു ഗവര്‍ണറാക്കിയതിനെതിരേ കഴിഞ്ഞ ദിവസം ബിജെപി മുഖപത്രമായ ജന്മഭൂമി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മാസങ്ങള്‍മാത്രം അവശേഷിക്കെ നടന്ന ഉപതെരഞ്ഞെടുപ്പ് കുറെക്കൂടി ഗൗരവത്തില്‍ കാണേണ്ടതായിരുന്നുവെന്നാണ് ജന്മഭൂമി ഇന്നലെ പ്രസിദ്ധീകരിച്ച മുഖപ്രസംഗം വിലയിരുത്തുന്നത്.
ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ശക്തമായ സാന്നിധ്യമുള്ള എസ്.എന്‍.ഡി.പി. യോഗം എന്‍.ഡി.എയ്ക്ക് ഒപ്പമായിരുന്നില്ല. ബി.ഡി.ജെ.എസ്. പല കാരണങ്ങളാല്‍ നിസഹകരിക്കുകയും ചെയ്തു. എന്നിട്ടും വോട്ടില്‍ ഏഴായിരത്തിന്റെ കുറവേയുണ്ടായിരുന്നുള്ളൂവെന്നു കാണേണ്ടിയിരിക്കുന്നു.

ബി.ഡി.ജെ.എസിനെ ഒപ്പം നിര്‍ത്താന്‍ കഴിയേണ്ടതായിരുന്നു. എന്തിന്റെ പേരിലായാലും ഒപ്പം നടക്കുന്നവരെ െകെപിടിച്ച് ഉയര്‍ത്താനും നല്ലനിലയില്‍ പരിപാലിക്കാനും കഴിയാഞ്ഞത് വീഴ്ചതന്നെയാണ്.- മുഖപ്രസംഗം തുറന്നടിക്കുന്നു. വോട്ടെടുപ്പിന് തലേന്നു പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനെ ഗവര്‍ണര്‍ പദവിയിലേക്ക് ഉയര്‍ത്തിയത് വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നത് തള്ളിക്കളയാന്‍ കഴിയില്ല. പക്ഷേ അത് എന്‍.ഡി.എ വോട്ടില്‍ വിള്ളലുണ്ടാക്കിയിട്ടില്ല. എല്‍.ഡി.എഫിന് തിളക്കമാര്‍ന്ന വിജയമുണ്ടായത് കോണ്‍ഗ്രസിന്റെ കള്ളക്കളി മൂലമാണ്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ സംഘടിതമായ ശ്രമം ആ പാര്‍ട്ടിയിലുണ്ടായി. എല്‍.ഡി.എഫ്. ജയിച്ചാലും കോണ്‍ഗ്രസില്‍ മറ്റൊരു ഹിന്ദുനേതാവ് ജയിക്കരുതെന്ന് ചിലര്‍ വാശി പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് സ്വാധീനകേന്ദ്രങ്ങളില്‍പ്പോലും വോട്ട് കുറഞ്ഞത് അതിനെത്തുടര്‍ന്നാണ്. കേരള കോണ്‍ഗ്രസ് ആകട്ടെ ചോറിങ്ങും കൂറങ്ങും എന്ന നിലപാടാണ് സ്വീകരിച്ചത്-മുഖപ്രസംഗത്തില്‍ പറയുന്നു. സ്ഥാനമാനങ്ങളുടെ പേരില്‍ ബി.ഡി.ജെ.എസിന് പല തവണയായി നല്‍കിയ ഉറപ്പുകളില്‍ ഒന്നു പോലും പാലിക്കാതിരുന്നതില്‍ ബി.ജെ.പി. സംസ്ഥാന നേതാക്കളില്‍ പലര്‍ക്കും വിയോജിപ്പുണ്ട്. ബി.ഡി.ജെ.എസ്. നേതാക്കളുടെ പരസ്യ പ്രതികരണങ്ങളും സമ്മര്‍ദ തന്ത്രങ്ങളും കേന്ദ്ര നേതൃത്വത്തിന് അനിഷ്ടമുണ്ടാക്കിയിരുന്നെങ്കിലും കേരളത്തിലെ സാഹചര്യത്തില്‍ യോജിപ്പിന്റെ വഴി തേടണമായിരുന്നെന്ന അഭിപ്രായമാണ് പല നേതാക്കള്‍ക്കുമുള്ളത്. ബി.ഡി.ജെ.എസിനെ കൂടെ കൂട്ടിക്കൊണ്ടുപോകുന്നതില്‍ തങ്ങളുടേതല്ലാത്ത വീഴ്ചയുണ്ടായതായി ഫല പ്രഖ്യാപനം കഴിഞ്ഞയുടന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഒരു നേതാവ് പ്രതികരിക്കുകയും ചെയ്തിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top