Flash News

ഫിന്നി ഈപ്പന്‍ ചെറിയാന്റെ സംസ്‌കാരം ജൂണ്‍ 4 തിങ്കളാഴ്ച

June 3, 2018 , പി.പി. ചെറിയാന്‍

finni--2ഫിലഡല്‍‌ഫിയ: അന്തരിച്ച സുവിശേഷകൻ ഫിന്നി ഈപ്പന്‍ ചെറിയാന്റെ (36) സംസ്‌കാരം ജൂണ്‍ 4 തിങ്കളാഴ്ച നടത്തും.

പൊതുദര്‍ശനം: ജൂണ്‍ 3 ഞായറാഴ്ച 4:30 മുതല്‍ 8:30 വരെ – പെന്റകൊസ്റ്റല്‍ ചര്‍ച്ച് ഓഫ് ഫിലഡല്ഫിയ, 7101 പെന്‍ വേ സ്ട്രീറ്റ്, ഫിലഡല്ഫിയ 19111.

സംസ്‌കാര ശുശ്രൂഷ: ജൂണ്‍ 4 തിങ്കള്‍ രാവിലെ 9 മുതല്‍ 11 വരെ – പെന്റകൊസ്റ്റല്‍ ചര്‍ച്ച് ഓഫ് ഫിലഡല്‍‌ഫിയ. തുടര്‍ന്ന് സംസ്‌കാരം ഉച്ചക്ക് 12:30ന് – ഫോറസ്റ്റ് ഹില്‍സ് സെമിത്തേരി, 25 ബൈബെറി റോഡ്, ഹണ്ടിംഗ്ടന്‍ വാലി, പെന്‍സില്‍‌വേനിയ 19006.

കോളേജില്‍ വെച്ച് ബൈക്ക് അപകടത്തില്‍പ്പെട്ട ഫിന്നി ചെറിയാന്‍ ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയതാണ്. എന്നാല്‍ ദൈവനിശ്ചയം മറ്റൊന്നായിരുന്നു. ഫിന്നി ജീവിതത്തിലേക്കു മടങ്ങി വന്നു. അന്നൊരു ശപഥം ഫിന്നി എടുത്തു. ഇനിയുള്ള ജീവിതകാലം ദൈവവേല ചെയ്യും.

അക്ഷരംപ്രതി അതു പാലിക്കുക എന്നതായിരുന്നു ഫിന്നിയുടെ പില്‍ക്കാല ജീവിതം. മുപ്പത്താറാം വയസ്സില്‍ കാലിഫോര്‍ണിയയില്‍ വച്ചു അന്തരിക്കും വരെ ഫിന്നി തന്റെ ദൗത്യം തുടര്‍ന്നു.

ഫിലഡല്‍ഫിയയിലെ വാന്‍ഗാര്‍ഡ് എന്ന സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായ ഫിന്നി ചെറിയാന്‍ യുവതലമുറയെ രക്ഷാമാര്‍ഗത്തിലേക്കു കൊണ്ടുവരികയാണ് ലക്ഷ്യമായെടുത്തത്. അതിനായി മെക്സിക്കോയിലും കാലിഫോര്‍ണിയയിലും മിനിസ്ട്രികള്‍ക്കു രൂപം കൊടുത്തു. പ്രാര്‍ത്ഥനകളിലൂടെ വലിയ പ്രേക്ഷിത ചൈതന്യം പകര്‍ന്നു.

കാലിഫോര്‍ണിയയില്‍ സുവിശേഷ ചാനല്‍ ടി.ബി.എന്നില്‍ അഭിമുഖം റെക്കോര്‍ഡ് ചെയ്യുവാനായി എത്തിയതാണ്. പത്താം വിവാഹ വാര്‍ഷിക ദിനത്തില്‍ തന്നെയായിരുന്നു അന്ത്യം.

സഹോദരന്റെ ഹൗസ് വാമിംഗിനായി ഫിലഡല്‍ഫിയയില്‍ വന്നശേഷം വീണ്ടും മടങ്ങിപ്പോയി അഭിമുഖം പൂര്‍ത്തിയാക്കുവാന്‍ ആയിരുന്നു പരിപാടി. എന്നാല്‍ ദൈവ നിശ്ചയം മറ്റൊന്നായി.

ഏഷ്യന്‍ തിയോളജിക്കല്‍ അസോസിയേഷനിലും, കാരുണ്യ യൂണിവേഴ്സിറ്റിയിലും വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് ഫിലദല്‍ഫിയ സഭാംഗമാണു പരേതന്‍.

ഫിന്നിയുടെ അന്ത്യം ഞെട്ടലാടെയാണു സമൂഹം കേട്ടത്. യുവജനതയെ ഇത്ര ആഴത്തില്‍ സ്പര്‍ശിച്ച, വീശുദ്ധിയുടെ മാര്‍ഗം കാട്ടിക്കോടുത്ത അപൂര്‍‌വ്വ വ്യക്തിത്വം ഇല്ലാതായി എന്നു വിശ്വസിക്കാനാവുന്നില്ലെന്നു പലരും ചൂണ്ടിക്കാട്ടി.

പ്രശസ്ത സുവിശേഷകന്‍ ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ പാസ്റ്റര്‍ പത്തനാപുരം കല്ലുവാതുക്കള്‍ പാസ്റ്റര്‍ ഈപ്പന്‍ ചെറിയാന്റേയും, പരേതയായ വത്സമ്മ ഈപ്പന്റേയും പുത്രനാണ്.

ഓതറ മേലേമൂട്ടില്‍ തോമസ് വര്‍ക്കിയുടേയും എല്‍സമ്മയുടേയും പുത്രി ടെസിയാണ് ഭാര്യ. ടെസി ആര്‍.എന്‍ ആണ്. മക്കള്‍: ഹാന്ന, പ്രസില്ല.

ഫിന്നിയുടെ ഏക സഹോദരന്‍ സ്റ്റാന്‍ലി ഈപ്പന്‍. പത്നി ടിന്‍സി, ടെസിയുടെ സഹോദരിയാണ്. ഒരു പുത്രനുണ്ട്.

ടെസിയുടെ സഹോദരന്‍ ടെവിന്‍ വര്‍ക്കി.

_finni--

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top