Flash News

മധ്യപ്രദേശില്‍ ബിജെപി വ്യാജ വോട്ടര്‍ പട്ടികയുണ്ടാക്കിയെന്ന് കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു

June 3, 2018

voting-759ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മധ്യപ്രദേശിലെ വോട്ടര്‍ പട്ടികയില്‍ ബിജെപി ക്രമക്കേട് നടത്തിയെന്ന കോണ്‍ഗസിന്റെ ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വോട്ടേഴ്‌സ് ലിസ്റ്റില്‍ 60 ലക്ഷം വ്യാജവോട്ടര്‍മാരുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. സ്ത്രീയുടെ ഫോട്ടോയ്ക്ക് പുരുഷന്റെ പേരും മേല്‍വിലാസും വരെ ഉപയോഗിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ കമല്‍നാഥ്, മുതിര്‍ന്ന നേതാവ് ജോതിരാധിത്യ സിന്ധ്യ, മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ് എന്നിവരാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. സംസ്ഥാനത്ത് നടത്തിയ സര്‍വേയിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. സാങ്കേതികവിദ്യ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

മധ്യപ്രദേശിലെ ജനസംഖ്യയില്‍ കഴിഞ്ഞ ഏതാനു വര്‍ഷങ്ങള്‍ക്കിടെ 24 ശതമാനം വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ വോട്ടര്‍മാരുടെ എണ്ണം 40 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. ഇത് കരുതിക്കൂട്ടി ചെയ്തതാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഉത്തര്‍പ്രദേശിനോട് തൊട്ടുത്ത പ്രദേശങ്ങളിലെ ആളുകള്‍ക്ക് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡാണുള്ളത്. ഒന്ന് ഉത്തര്‍പ്രദേശിലും മറ്റൊന്ന് മധ്യപ്രദേശിലും. ബിജെപി ഇതിനെക്കുറിച്ച് പരാതികളൊന്നും ഉന്നയിച്ചിട്ടില്ല. കാരണം അവരാണ് ഇതുണ്ടാക്കിയതെന്നും അതുകൊണ്ടാണ് പരാതിയില്ലാത്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top