Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

നിപ്പ വൈറസ്; യു‌എ‌ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ക്ക് പിറകെ സൗദിയും കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറികള്‍ക്ക് വിലക്കേര്‍പ്പെടുത്തി

June 3, 2018

1015459882ദമാം: നിപ്പാ വൈറസ് ഭീതിയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി സൗദി വിലക്കി. ഇന്നലെയാണ് ഇതു സംബന്ധിച്ച ഉത്തരവ് നിലവില്‍ വന്നത്. സൗദി പരിസ്ഥിതി മന്ത്രാലയമാണ് ഇറക്കുമതി വിലക്കിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

നേരത്തെ യുഎഇയിലും ബഹ്‌റൈനിലും സംസ്ഥാനത്ത് നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി നിരോധിച്ചിരുന്നു. നിപ്പാ വൈറസ് ബാധിച്ച് 17 പേര്‍ മരിച്ച സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത് വിലക്കി.

നിലവിലുള്ള വിലക്ക് താത്കാലികമാണ്. വൈറസ് ബാധ തടയുന്നതിനുള്ള മുന്‍കരുതലെന്ന നിലയിലാണ് വിലക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top