Flash News

കേരള സര്‍വകലാശാല സമയബന്ധിതമായി പരിക്ഷാ ഫലം പ്രഖ്യാപിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

June 3, 2018 , അംജദ് അമ്പലകുന്നു

20180531014724_IMG_2654-1-1-1-1

ഫ്രറ്റേണിറ്റി മൂവ്മെന്റ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നിക്കോട് സംഘടിപ്പിച്ച കാമ്പസ്‌ ഓറിയെന്റേഷന്‍ മീറ്റ് ജില്ലാ പ്രസിഡന്റ് എസ്.എം.മുഖ്താര്‍ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം .കേരള സര്‍വകലാശാല സമയബന്ധിതമായി പരിക്ഷാ ഫലം പ്രഖ്യാപിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കൊല്ലം ജില്ലാ പ്രസിഡന്റ് എസ്.എം. മുഖ്താര്‍. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നിക്കോട് സംഘടിപ്പിച്ച കാമ്പസ്‌ ഓറിയെന്റേഷന്‍ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഡിഗ്രി മൂന്നാം സെമസ്റ്റര്‍ ഇമ്പ്രൂവ്മെന്റ് ഫലവും അഞ്ച് ,ആറ് സെമസ്റ്ററുകളുടെ പരിക്ഷ ഫലവുമാണ് പ്രഖ്യാപിക്കേണ്ടത്. പരിക്ഷകളുടെ കാലതാമസവും ഇതിനു കാരണമായിട്ടുണ്ട്. ഡിഗ്രി പ്രാക്ടിക്കല്‍, വൈവ പരിക്ഷകള്‍ ഇതുവരെ തുടങ്ങിട്ടില്ല. ഇതു പൂര്‍ത്തീകരിച്ച ശേഷം ഉടന്‍ ഫലപ്രഖ്യാപനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം റുഫ്സിന റഹിം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം അസ്ലം അലി, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഫാത്തിമ ഇബ്രാഹിം, ഫയറൂസ് ജലാല്‍, അംജദ് അമ്പലകുന്നു, ഹന എന്നിവര്‍ സംസാരിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top