Flash News

ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ ; ഏതാനും മുറികള്‍ കൂടി മാത്രം

June 4, 2018 , രാജന്‍ വാഴപ്പള്ളില്‍

bava001ന്യൂയോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് 45 ദിവസങ്ങള്‍ അവശേഷിച്ചിരിക്കെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ അറിയിച്ചു.

കുടുംബ ബന്ധങ്ങള്‍ ദൃഢപ്പെടുത്തി സഭയിലും സമൂഹത്തിലും നന്മയുള്ള പൗരന്മാരെ വാര്‍ത്തെടുക്കുകയെന്നതാണ് കോണ്‍ഫറന്‍സിന്റെ ലക്ഷ്യം. വിവിധ പ്രായത്തിലുള്ളവര്‍ക്കുവേണ്ടി ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ക്ലാസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കുള്ള ക്ലാസുകള്‍ നയിക്കുന്നത് റവ. ഡോ. ജേക്കബ് കുര്യനും (മുന്‍ പ്രിന്‍സിപ്പിള്‍ ഓര്‍ത്തഡോക്‌സ് തിയോളജിയ്ക്കല്‍ സെമിനാരി) ഇംഗ്ലീഷ് ക്ലാസുകള്‍ നയിക്കുന്നത് ഫാ. ജേക്ക് കുര്യനും (സെന്റ് സ്റ്റീഫന്‍സ് ഇടവക വികാരി, ഹൂസ്റ്റന്‍) മറ്റു സെഷനുകള്‍ നയിക്കുന്നത് സഭയിലെ പ്രഗത്ഭരായ വൈദികരും പണ്ഡിതരുമാണ്.

സൂപ്പര്‍ സെഷന്‍ അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ആദ്യത്തേതും രണ്ടാമത്തേതുമായ ജനറേഷനില്‍ ഉള്ളവര്‍ക്കായി ക്രമീകരിച്ചിരിക്കുന്നു. യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം സെഷനുകളും രക്ഷാകര്‍തൃത്വം മെച്ചപ്പെടുത്തുന്നതിനും മുതിര്‍ന്നവരുടെ സാമ്പത്തിക സുരക്ഷയ്ക്കുമുള്ള ക്ലാസുകളുമുണ്ട്.

യുവജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവല്‍ക്കരണം. ഈ നൂറ്റാണ്ടില്‍ സഭ നേരിടുന്ന പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാമെന്നുള്ളതിനും പ്രത്യേക ഇന്റര്‍ ആക്ടീവ് സെഷന്‍സ് ഉണ്ടായിരിക്കും.

വിവാഹിതര്‍ക്കും വിവാഹത്തിനായി തയ്യാറെടുക്കുന്നവര്‍ക്കുമുള്ള പ്രത്യേക കൗണ്‍സിലിംഗ് ഉണ്ടായിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ അറിയിച്ചു. ആയിരത്തിലധികം അംഗങ്ങള്‍ പങ്കെടുക്കുന്ന നിറപ്പകിട്ടാര്‍ന്ന ഘോഷയാത്ര കാനഡ മുതല്‍ നോര്‍ത്ത് കരോലിന വരെയുള്ള ഇടവകയുടെ ബാനറുകളിലാണ് മുന്നോട്ട് നീങ്ങുകയെന്ന് കോ ഓര്‍ഡിനേറ്റര്‍ രാജന്‍ പടിയറയും ജോണ്‍ വര്‍ഗീസും അറിയിച്ചു.

ഇംഗ്ലീഷിലും മലയാളത്തിലും പ്രത്യേകം നടത്തുന്ന ആരാധന കോണ്‍ഫറന്‍സിന്റെ പ്രത്യേകതയാണ്. ശനിയാഴ്ച നടത്തുന്ന പരിശുദ്ധ കുര്‍ബാനയില്‍ ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ നിക്കോളോവോസ് തിരുമേനിയോടൊപ്പം ഭദ്രാസനത്തിലെ എല്ലാ വൈദികരും ആയിരത്തിലധികം വിശ്വാസികളും പങ്കെടുക്കും.

കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്ന അംഗങ്ങള്‍ക്ക് കലഹാരി റിസോര്‍ട്ടിലെ മനോഹരമായ വാട്ടര്‍ തീം പാര്‍ക്കില്‍ ചെലവഴിയ്ക്കുവാനായി മൂന്നു ദിവസങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

അംഗങ്ങളുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ചു കോണ്‍ഫറന്‍സില്‍ രുചികരമായ ഇന്ത്യന്‍ ഭക്ഷണത്തിനുള്ള ക്രമീകരണങ്ങളും ചെയ്തു വരുന്നു.

ഭദ്രാസനത്തിലെ എല്ലാ പ്രായക്കാര്‍ക്കും വേണ്ടി നടത്തപ്പെടുന്ന കോണ്‍ഫറന്‍സില്‍ നിരവധി സ്‌പോര്‍ട് ആക്ടിവിറ്റീസ് ക്രമീകരിച്ചതായി കോ ഓര്‍ഡിനേറ്റര്‍ ജോണ്‍ താമരവേലില്‍ അറിയിച്ചു.

റാഫിളിന്റെ വിതരണം അവസാനഘട്ടത്തില്‍ എത്തിയതായി ഫിനാന്‍സ് ചെയര്‍ എബി കുര്യാക്കോസ് അറിയിച്ചു. കോണ്‍ഫറന്‍സില്‍ പ്രസിദ്ധീകരിക്കുന്ന ബിസിനസ് സുവനീറിന്റെ പ്രിന്റിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നതായി ചീഫ് എഡിറ്റര്‍ ഡോ. റോബിന്‍ മാത്യു അറിയിച്ചു.

ആത്മീയ കൂട്ടായ്മ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭദ്രാസനത്തിലെ പ്രായമുള്ളവര്‍ക്കും വേണ്ടി നടത്തപ്പെടുന്ന കോണ്‍ഫറന്‍സ് ജൂലൈ 18 മുതല്‍ 21 വരെയാണ് നടക്കുക. ഒഴിവാക്കാന്‍ പറ്റാത്ത കാരണത്താലും ചുരുക്കം ചില ക്യാന്‍സലേഷന്‍ വന്നതിനാലും ചില മുറികള്‍ കൂടി ലഭ്യമാണ്. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹമുള്ള ഭദ്രാസനാംഗങ്ങള്‍ക്ക് ഇപ്പോഴും രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസരം ഉണ്ട്. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ ജൂണ്‍ 15 ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. ജൂണ്‍ 15 ന് ശേഷം രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ല. രജിസ്‌ട്രേഷനെക്കുറിച്ച് അറിയേണ്ടവര്‍ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക:

റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ 203 508 2690, ജോര്‍ജ് തുമ്പയില്‍ 973 943 6164, മാത്യു വര്‍ഗീസ് 631 891 8184.

വെബ്: www.fyconf.org

conf.001 conf.002 conf.003 conf.004 conf.005 conf.006 Conf.group6 conf_1 conf_2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top