Flash News

കിംഗ്‌സ് ചാമ്പ്യന്‍സ് ട്രോഫി റൈസിംഗ് ടൈഗേഴ്സ് കരസ്ഥമാക്കി

June 4, 2018 , വിനോദ് കൊണ്ടൂര്‍ ഡേവിഡ്

a33ന്യൂജേഴ്‌സി: അമേരിക്കന്‍ മണ്ണിലെ ക്രിക്കറ്റ് ആവേശത്തിന് ആഘോഷത്തില്‍ ആറാടിയ ശുഭ പര്യവസാനം. കായിക പ്രേമികള്‍ ഹരമാക്കിയ കിംഗ്സ് ക്രിക്കറ്റ് ക്ലബ് ഓഫ് ന്യൂജേഴ്‌സിയുടെ ഒന്നാമത് കിംഗ്സ് ചാമ്പ്യന്‍സ് ട്രോഫിക്കു വേണ്ടിയുള്ള മത്സരത്തില്‍ റൈസിംഗ് ടൈഗേഴ്‌സ് ജേതാക്കളായി. ഫ്രണ്ട്‌സ് ക്രിക്കറ്റ് ക്ലബ് ഓഫ് ഫിലഡല്‍‌ഫിയയെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് റൈസിംഗ് ടൈഗേഴ്‌സ് ജേതാക്കളായത്. 8 ടീമുകള്‍ പങ്കെടുത്ത ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ടസ്‌കേഴ്‌സ് ന്യൂയോര്‍ക്കിനെ പരാജയപ്പെടുത്തിയാണ് റൈസിംഗ് ടൈഗേഴ്‌സ് ഫൈനലില്‍ എത്തിയത്. ബ്ലാസ്‌റ്റേഴ്‌സ് ന്യൂയോര്‍ക്കിനെ പരാജയപ്പെടുത്തിയാണ് ഫ്രണ്ട്‌സ് ക്രിക്കറ്റ് ക്ലബ് ഓഫ് ഫിലഡല്‍ഫിയ ഫൈനലില്‍ എത്തിയത്. ന്യൂജേഴ്‌സിയിലെ മെര്‍സെര്‍ കൗണ്ടി മൈതാനത്തു നടന്ന ടൂര്‍ണമെന്റ് നിയന്ത്രിച്ചിരുന്നത് ഐസിസി അംഗീകാരമുള്ള അമ്പയര്‍മാരാണ്.

റൈസിംഗ് ടൈഗേഴ്സിലെ അരുണ്‍ ഗിരീഷ് ആണ് ടൂര്‍ണമെന്റിലെ മാന്‍ ഓഫ് ദി മാച്ച്. മികച്ച ബാറ്റ്‌സ്മാന്‍ ആയി റൈസിംഗ് ടൈഗേഴ്സിന്റെ ഗ്യാരിയും മികച്ച ബൗളര്‍ ആയി ഫ്രണ്ട്‌സ് ക്രിക്കറ്റ് ക്ലബ് ഓഫ് ഫിലഡല്‍‌ഫിയയിലെ ജിജോ കുഞ്ഞുമോനും തെരഞ്ഞെടുക്കപ്പെട്ടു. റൈസിംഗ് ടൈഗേഴ്സിലെ ഗ്യാരിയാണ് മാന്‍ ഓഫ് ദി സീരീസ്.

വിജയികള്‍ക്കുള്ള സമ്മാനദാനം അന്നുതന്നെ നിര്‍വഹിച്ചു. റണ്ണേഴ്‌സ് അപ്പിനുള്ള ക്യാഷ് അവാര്‍ഡ് ഡോ. കൃഷ്ണ കിഷോറും വിദ്യ കിഷോറും നല്‍കി. റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫി ഫൊക്കാന കണ്‍‌വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായരും നല്‍കി. വിന്നേഴ്‌സിനുള്ള ക്യാഷ് അവാര്‍ഡ് അനിയന്‍ ജോര്‍ജ് നല്‍കി. ട്രോഫി കെ സി സി എന്‍ എ ഫൗണ്ടിംഗ് ചെയര്‍മാന്‍ ദിലീപ് വര്‍ഗീസ് സമ്മാനിച്ചു.

ജാതി മത രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ള എല്ലാവരുടെയും സാന്നിധ്യമായിരുന്നു ഈ ടൂര്‍ണമെന്റിന്റെ പ്രത്യേകത. കിംഗ്സ് ക്രിക്കറ്റ് ക്ലബ്ബിലെ അംഗങ്ങളായ അലക്‌സ്, മധു, ക്രിസ് സാം, സുനോജ് മല്ലപ്പള്ളി, ഡാനി ലെവിന്‍ അനൂപ്, മാര്‍ട്ടിന്‍ അരുണ്‍, ലെവിന്‍ ആണ്‍സണ്‍, മനോജ്, മിഥുന്‍, ജോര്‍ജി എന്നിവര്‍ നേതൃത്വം നല്‍കി.

പോള്‍ കറുകപ്പിള്ളില്‍, ജെയിംസ് നൈനാന്‍, ജിബി തോമസ്, യോഹന്നാന്‍ ശങ്കരത്തില്‍, സജി മാത്യു, ഷിബു, ജോണ്‍ ജോര്‍ജ്ജ്, രാജു പള്ളത്ത്, പോള്‍ സി മത്തായി, മാലിനി നായര്‍, അനു സകരിയ, ഷാജി എഡ്വേര്‍ഡ്, ബിനു മല്ലപ്പള്ളി, സുധീര്‍ നമ്പ്യാര്‍, നീന സുധീര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സമ്മാനദാന ചടങ്ങില്‍ പങ്കെടുത്തു.

a2 a3 a4 a22

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top