Flash News
മോഹന്‍ലാലിനെ ഡബ്ല്യൂസിസി അംഗങ്ങള്‍ അപമാനിച്ചെന്ന് സിദ്ദിഖും കെപി‌എസി ലളിതയുക്; ഭിന്നാഭിപ്രായക്കാരുള്ള അമ്മയില്‍ പ്രതീക്ഷയില്ലെന്ന് പാര്‍‌വ്വതി   ****    ‘മീ ടൂ’ അലന്‍സിയറിനെതിരെ; ബെഡ്ഡില്‍ കിടന്നിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ കൈയ്യില്‍ കടന്നു പിടിച്ച് കുറച്ചു നേരം കൂടി കിടക്കൂ എന്നു പറഞ്ഞു; പേര് വെളിപ്പെടുത്താതെ നടി   ****    ഡബ്ല്യൂസിസി പത്രസമ്മേളനത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് നടന്‍ സിദ്ദീഖിന്റെ പത്രസമ്മേളനം; സത്യാവസ്ഥ മനസ്സിലാക്കാതെയാണ് നടിമാര്‍ പ്രതികരിച്ചതെന്ന്   ****    മൂലധനശക്തികളോടുള്ള ആസക്തി പ്രതിസന്ധി നേരിടുന്നത് തൊഴിലാളികള്‍: റസാഖ് പാലേരി   ****    ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി   ****   

ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്റെ അഭ്യര്‍ത്ഥന നെഞ്ചിലേറ്റി ആരാധകര്‍ കൂട്ടത്തോടെ മുംബൈയിലേക്ക്

June 4, 2018

sunil-chhetri-1ഫുട്‌ബോള്‍ പ്രേമികള്‍ ഇനി അവേശത്തോടെ ഗ്യാലറിയിലേയ്ക്ക് എത്തും. ആര്‍പ്പുവിളികളോടെ തിങ്ങി നിറഞ്ഞ ഗ്യാലറിയാണ് മുംബൈ കാണാനിരിക്കുന്നത്. കാരണം കളി കാണാന്‍ കാണികളെ വിളിച്ചത് ആരാധകര്‍ നെഞ്ചിലേറ്റിയ സുനില്‍ ഛേത്രിയാണ്.

കളിയെ സ്‌നേഹിക്കുന്നവര്‍ അകലം പാലിക്കാതെ ഗ്യാലറിയിലെത്തി മത്സരം കാണണമെന്നും നിറഞ്ഞ പിന്തുണ നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി രംഗത്തെത്തിയിരുന്നു. ഛേത്രിയുടെ അഭ്യര്‍ത്ഥന ആരാധകര്‍ സ്വീകരിച്ചിരിക്കുകയാണ്.

മുംബൈയില്‍ നടക്കുന്ന ഇന്ത്യയുടെ അടുത്ത മത്സരത്തിലേക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നിരിക്കുകയാണ്. മുംബൈയിലെ ഫുട്‌ബോള്‍ അരേനയിലെ സ്‌റ്റേഡിയത്തില്‍ 15000 പേര്‍ക്കാണ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഛേത്രിയുടെ വീഡിയോയ്ക്ക് പിന്നാലെ രണ്ടുദിവസം കൊണ്ടാണ് ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നത്.  ഛേത്രിയ്ക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.

ഇന്ത്യ ഫുട്‌ബോള്‍ മത്സരങ്ങളില്‍ നേട്ടങ്ങള്‍ കൊയ്യുമ്പോഴും ആരാധകര്‍ പലരും ഗ്യാലറിയോട് അകലം പാലിക്കുകയാണെന്നാണ് താരം വ്യക്തമാക്കിയത്. രാജ്യത്തിനു വേണ്ടി പൊരുതുമ്പോള്‍ പലരും മത്സരത്തിനോട് കാണിക്കുന്ന അകല്‍ച്ച വിഷമിപ്പിക്കുന്നുവെന്നും ഛേത്രി പറഞ്ഞിരുന്നു.

‘ഞങ്ങളെ വിമര്‍ശിച്ചോളൂ, കളിയാക്കിക്കോളൂ, പക്ഷെ ദയവ് ചെയ്ത് ഞങ്ങളുടെ കളി കാണാന്‍ സ്റ്റേഡിയത്തിലെത്തണം,’ എന്നായിരുന്നു ഛേത്രിയുടെ അഭ്യര്‍ത്ഥന.

‘ യൂറോപ്യന്‍ ക്ലബ്ബുകളുടേയും രാജ്യങ്ങളുടേയും ആരാധകരായ നിങ്ങള്‍ക്ക് അവരോളം നിലവാരമുള്ളവരല്ല ഞങ്ങള്‍ എന്ന് തോന്നുന്നുണ്ടാകും. എന്നാല്‍ നിങ്ങളോട് എനിക്ക് അപേക്ഷിക്കാനുള്ളത് സ്റ്റേഡിയത്തില്‍ വന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ കളി കാണണമെന്നാണ്. നിങ്ങളുടെ സമയം ആസ്വാദ്യകരമാക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നുണ്ട് ‘ എന്ന് സുനില്‍ ഛേത്രി ആരാധകരോട് പറഞ്ഞു.

ചൈനീസ് തായ്‌പേയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ഹാട്രിക്ക് നേടി വിജയം കൈവരിച്ചതിനു ശേഷമാണ് ആരാധകരോട് അപേക്ഷയുമായി താരം രംഗത്തെത്തിയത്.

ഇന്റര്‍കോണ്ടിനെന്റല്‍ ടൂര്‍ണ്ണമെന്റില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. അതേസമയം, മത്സരം കാണാന്‍ 2000ത്തില്‍ താഴെ വരുന്ന കാണികള്‍ മാത്രമെ സ്‌റ്റേഡിയത്തില്‍ ഉണ്ടായിരുന്നുള്ളു. ടൂര്‍ണ്ണമെന്റിലെ കഴിഞ്ഞ മത്സരത്തില്‍ മികച്ച വിജയം കൈവരിച്ച ഇന്ത്യ മുബൈയില്‍ നടക്കുന്ന മത്സരത്തില്‍ കെനിയയോടാണ് ഏറ്റുമുട്ടുക.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top