- Malayalam Daily News - http://www.malayalamdailynews.com -

ഫോമാ കണ്‍‌വന്‍ഷന്‍ സാധാരണക്കാരുടേതാകണം: ബിജി എടാട്ട്

20180604_144133 (1)ഇല്ലിനോയി ഒഹായോ എന്നീ സംസഥാനങ്ങള്‍ ചേര്‍ന്ന ഫോമാ സെന്‍ട്രല്‍ റീജിയന്‍ വൈസ് പ്രസിഡണ്ട് ആയി എന്നെ സഹായിച്ച എല്ലാവര്‍ക്കും ആദ്യമായി നന്ദി അര്‍പ്പിക്കുന്നു. വീണ്ടും ഒരിക്കല്‍ കൂടി ഞാന്‍ സെന്‍ട്രല്‍ റീജിയന്‍ RVP ആയി ഞാന്‍ വരുകയാണ്. തുടര്‍ന്നും നിങ്ങള്‍ ഓരോരുത്തരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാവണം എന്ന് താഴ്മ ആയി അപേക്ഷിക്കുന്നു.

ഏറ്റവും നല്ല ഒരു കണ്‍വെന്‍ഷന്‍ ആവും നിങ്ങള്‍ക്ക് ചിക്കാഗോയില്‍ കാണാന്‍ സാധിക്കുക. അതിന് വേണ്ട എല്ലാ ഒരുക്കങ്ങളും ഞങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. അതിന് വേണ്ടി അഹോരാത്രം പണിപ്പെട്ട എല്ലാം സെന്‍ട്രല്‍ റീജിയന്‍ ഫോമാ സുഹൃത്തുകള്‍ക്കും ഇത് അഭിമാനത്തിന്റെ നിമിഷമാണ്.

ഫോമാ ആദ്യമായിട്ടാണ് സെന്‍ട്രല്‍ റീജിയനില്‍ എത്തുന്നത്. ഇത് പോലെ തന്നെ എല്ലാ സ്ഥലങ്ങളിലും ഫോമാ കണ്‍വെന്‍ഷന്‍ നടത്തപ്പെടണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവരെ ഉള്‍പ്പെടുത്തും വിധം ആവണം ഫോമാ കണ്‍വെന്‍ഷനുകള്‍ നടത്താന്‍. ഇപ്പോള്‍ രണ്ട് പേര്‍ക്ക് ആയിരം ഡോളര്‍ ആണ് ചെലവ്. ചിക്കാഗോ പോലെ ചിലവുകള്‍ താരതമേന്യ കുറവുള്ള ഒരു പട്ടണത്തിലുള്ള അവസ്ഥ ഇതാണ്. സാധാരക്കാര്‍ക്ക് കൂടി ഫോമാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ സാധിക്കണം. അവര്‍ക്കും കൂടി താങ്ങാവുന്ന രീതിയില്‍ ഫോമാ കണ്‍വെന്‍ഷന് രജിസ്റ്റര്‍ ചെയ്യാനുള്ള സാധ്യത ഉണ്ടാവണം. അത് സാധ്യമാക്കുന്ന പട്ടണങ്ങളെ തിരഞ്ഞെടുക്കണം.

അമേരിക്കയുടെ എല്ലാ പ്രദേശങ്ങളിലേക്കും ഫോമാ കണ്‍വെന്‍ഷനുകള്‍ ചെല്ലണം. കഴിഞ്ഞ തവണ ചിക്കാഗോ നഗരം തിരഞ്ഞെടുത്തത് പോലെ ഈ വര്‍ഷം ഡാളസ് തന്നെ തിരഞ്ഞെടുക്കണം എന്നാണ് എല്ലാ ഫോമാ ഡെലിഗേറ്റ്‌സ്നോടും എനിക്ക് അപേഷിക്കാനുള്ളത്.

അതിന് കാര്യങ്ങളും ഉണ്ട്. ഒന്ന്, ഫോമാ ട്രൈസ്റ്റേറ്റില്‍ തന്നെ കിടന്നു കറങ്ങാതെ മറ്റുള്ള സ്ഥലങ്ങളില്‍ കൂടി ചെല്ലേണ്ടത് കൊണ്ട്. രണ്ട്, ചെലവ് കുറഞ്ഞ ഒരു ഫോമാ ഫാമിലി കണ്‍വെന്‍ഷന്‍ നടത്തുവാന്‍ വേണ്ടി, സമൂഹത്തിലെ സാധാരക്കാരനെ കൂടി ഉള്‍പ്പെടുത്തുവാന്‍ വേണ്ടി. മൂന്ന്, അമേരിക്കന്‍ നഗരങ്ങളില്‍ വെച്ച് ഏറ്റവുമധികം യുവാക്കളും ചെറുപ്പക്കാരും ഇപ്പോള്‍ കുടിയേറുന്ന നഗരം എന്ന നിലയില്‍ ടെക്‌സാസ് സംസ്ഥാനം ഇപ്പോള്‍ വളരെ അനോയോജ്യമായ പ്രദേശം. അതിന് വേണ്ടി എല്ലാവരും ഒത്തൊരുമയോട് ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണം എന്നും അപേക്ഷിക്കുന്നു. അമേരിക്കയുടെ വിവിദ പ്രദേശങ്ങളില്‍ നിന്നുള്ള ഡാളസ് ടീമിനെ തിരഞ്ഞെടുക്കയാണ് വേണ്ടത് എന്ന് തുറന്ന് സമ്മതിക്കാന്‍ എനിക്ക് രണ്ട് വട്ടം ചിന്തിക്കേണ്ട ആവിശ്യമില്ല.

ബിജി എടാട്ട്
സെന്‍ട്രല്‍ റീജിയന്‍ വൈസ് പ്രസിഡണ്ട്
ചിക്കാഗോ


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]