Flash News
മധുവിധു ലഹരിയില്‍ മദ്യം അകത്താക്കിയപ്പോള്‍ ദമ്പതികള്‍ ഹോട്ടല്‍ തന്നെ വിലയ്ക്കു വാങ്ങി   ****    ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍‌കുട്ടിയെ കാണാനെത്തിയ യുവാവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി; പന്ത്രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട സംഘത്തെ തന്ത്രപൂര്‍‌വ്വം പോലീസ് കുടുക്കി   ****    മോഹന്‍ലാലിനെ ഡബ്ല്യൂസിസി അംഗങ്ങള്‍ അപമാനിച്ചെന്ന് സിദ്ദിഖും കെപി‌എസി ലളിതയുക്; ഭിന്നാഭിപ്രായക്കാരുള്ള അമ്മയില്‍ പ്രതീക്ഷയില്ലെന്ന് പാര്‍‌വ്വതി   ****    ‘മീ ടൂ’ അലന്‍സിയറിനെതിരെ; ബെഡ്ഡില്‍ കിടന്നിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ കൈയ്യില്‍ കടന്നു പിടിച്ച് കുറച്ചു നേരം കൂടി കിടക്കൂ എന്നു പറഞ്ഞു; പേര് വെളിപ്പെടുത്താതെ നടി   ****    ഡബ്ല്യൂസിസി പത്രസമ്മേളനത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് നടന്‍ സിദ്ദീഖിന്റെ പത്രസമ്മേളനം; സത്യാവസ്ഥ മനസ്സിലാക്കാതെയാണ് നടിമാര്‍ പ്രതികരിച്ചതെന്ന്   ****   

ടുണീഷ്യയില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച കപ്പല്‍ തകര്‍ന്ന് 112 പേര്‍ മരിച്ചു; 68 പേരെ രക്ഷപ്പെടുത്തി

June 5, 2018

imageടൂണിസ്: ടുണീഷ്യയില്‍ നിന്നും അഭയാര്‍ഥികളുമായി പോയ കപ്പല്‍ തകര്‍ന്ന് 112 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 50 പേര്‍ മരിച്ചുവെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മരണ സംഖ്യ ഉയര്‍ന്നത്. സമീപകാലത്ത് മെഡിറ്ററേനിയന്‍ കടലിലുണ്ടായ ഏറ്റവും വലിയ കപ്പല്‍ അപകടമാണിത്. കപ്പലില്‍ ഉണ്ടായിരുന്ന 68 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ശനിയാഴ്ചയായിരുന്നു സംഭവം. ടുണീഷ്യയുടെ തെക്കന്‍ തീരത്തായിരുന്നു അപകടം. യൂറോപ്പിലേക്ക് കുടിയേറ്റത്തിനു ശ്രമിച്ച 180ഓളം അഭയാര്‍ഥികളായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 100 പേരും ടുണീഷ്യക്കാരാണ്. ഇതിനിടെ, കപ്പല്‍ മുങ്ങാന്‍ തുടങ്ങിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ക്യാപ്റ്റനെ കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തു. നേവിയുടെ നേതൃത്വത്തില്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top