Flash News
ശബരിമലയില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്ന ബിജെപി നേതാക്കളെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ പോലീസ് പദ്ധതിയിടുന്നു; ദേശീയ നേതാക്കളെ ശബരിമലയിലെത്തിക്കാന്‍ ബിജെപിയും തയ്യാറെടുക്കുന്നു   ****    ഇരുമുടിക്കെട്ടിനോട് അനാദരവ് കാണിക്കുന്നവരാണ് പ്രശ്നക്കാര്‍; അവരെത്തുന്നത് മനഃപ്പൂര്‍‌വ്വം പ്രശ്നങ്ങളുണ്ടാക്കാനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്   ****    ബിജെപിയുടെ തന്ത്രം പിഴച്ചു; രാഷ്ട്രീയ നേട്ടത്തിന് കെ. സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത് ആചാര ലംഘനം; ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ തന്നെ താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത്   ****    രാഷ്ട്രീയ കലാപത്തിന് ഇരുമുടിക്കെട്ട് ഉപയോഗിച്ച കെ. സുരേന്ദ്രന്റെ ദുഷ്ടമനസ്സ് ജനം തിരിച്ചറിഞ്ഞുവെന്ന് തോമസ് ഐസക്   ****    പ്രതിപക്ഷ എംഎല്‍എമാര്‍ പമ്പയിലെത്തി; സുരക്ഷയുടെ പേരില്‍ പൊലീസ് നടത്തുന്ന നിയന്ത്രണങ്ങള്‍ അസൗകര്യങ്ങള്‍ മറച്ചുപിടിക്കാനെന്ന് എംഎല്‍എമാര്‍   ****   

കെവിന്‍ വധക്കേസ്; കൃത്യവിലോപം നടത്തിയ പോലീസുകാരെ സര്‍‌വ്വീസില്‍ നിന്ന് പിരിച്ചുവിടുമെന്ന്

June 5, 2018

asi-biju-suspended-in-connection-with-kevin-murder-1കെവിന്‍ വധക്കേസില്‍ വീഴ്ച വരുത്തിയ പൊലീസുകാരെ പിരിച്ചുവിടാന്‍ നിയമതടസമില്ലെന്ന് ആഭ്യന്തരവകുപ്പിന് നിയമോപദേശം ലഭിച്ചു. വീഴ്ചവരുത്തിയ പൊലീസുകാര്‍ക്ക് ഇന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. കോട്ടയം അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് നിര്‍ണായകമാണ്. ഈ റിപ്പോര്‍ട്ട് പ്രകാരമാകും പൊലീസുകാരെ പിരിച്ചുവിടുന്നതും തരംതാഴ്ത്തുന്നതും തീരുമാനിക്കുക.

കെവിനെ സാനു ചാക്കോയുടെ നേതൃത്വത്തിലെ സംഘം വീട് കയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയത് അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്നവരാണ് ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്.ഐ എംഎസ്. ഷിബു, എ.എസ്.ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍. ഈ വീഴ്ചയ്ക്ക് സസ്പെന്‍ഷന്‍ എന്നതിനപ്പുറം പിരിച്ചുവിടല്‍ എന്ന കടുത്ത നടപടി വേണമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. അതിന്റെ നിയമസാധുത പരിശോധിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തരസെക്രട്ടറിയോടും ഡി.ജി.പിയോടും നിര്‍ദേശിച്ചിരുന്നു. കേരള പൊലീസ് ആക്ടില്‍ 2012ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം വകുപ്പ് തല അന്വേഷണം നടത്തി പിരിച്ചുവിടാനാവും.

ഇതിന് മുൻപ് ആരോപണ വിധേയരുടെ വിശദീകരണം വാങ്ങണമെന്നും ചട്ടത്തില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ക്ക് ഡി.ജി.പി തുടക്കമിടുകയും ചെയ്തു. അതിനാണ് ഐ.ജി. വിജയ് സാഖറെ നടത്തുന്ന അന്വേഷണത്തിന് പുറമെ കോട്ടയം അഡ്മിനിസ്ട്രേഷന്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പുതിയ വകുപ്പ് തല അന്വേഷണം. ഇതിന്റെ ഭാഗമായി പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് ആരോപണ വിധേയര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.

ഇതിന് ശേഷം ഇവരുടെ വീഴ്ച വ്യക്തമാക്കുന്ന ഡിവൈ.എസ്.പി റിപ്പോര്‍ട്ട് ലഭിച്ച ശേഷം പിരിച്ചുവിടുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്ന പൊലീസ് വീഴ്ചകള്‍ പതിവായതോടെ പരിഹാരമെന്ന നിലയില്‍ കുറ്റക്കാരെ പിരിച്ചുവിടണമെന്ന് മുഖ്യമന്ത്രി വിളിച്ച മുന്‍ ഡി.ജി.പിമാരുടെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നതും കടുത്തനടപടികള്‍ വേഗത്തിലാക്കാന്‍ കാരണമായി.

കെവിന്‍ വധം: അന്വേഷണസംഘം ഹൈക്കോടതിയിലേക്ക്; പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം

കോട്ടയം: കെവിന്‍ വധക്കേസില്‍ അന്വേഷണസംഘം ഹൈക്കോടതിയിലേക്ക്. പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ നാളെ ഹര്‍ജി നല്‍കും. പ്രതികളിൽ നിന്ന് പണം വാങ്ങിയെന്ന കേസിൽ റിമാൻഡിലായ എ.എസ്.ഐ ബിജു, ഡ്രൈവർ അജയകുമാർ എന്നിവർക്കാണ് ഏറ്റുമാനൂര്‍ കോടതി ജാമ്യം നല്‍കിയത്.

പൊലീസുകാർക്ക് ജാമ്യം അനുവദിച്ചത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടും. പാസ് പോർട്ട് സറണ്ടർ ചെയ്യണമെന്നും എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നുമുള്ള ഉപാധിയിലാണ് ജാമ്യം ലഭിച്ചത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top