Flash News

ഇന്നത്തെ നക്ഷത്ര ഫലം (ജൂണ്‍ 5)

June 5, 2018

banner3

അശ്വതി: ആത്മവിശ്വാസം വര്‍ധിക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണമായ സാമ്പത്തിക നേട്ടവും ഉണ്ടാകും. പരീക്ഷണനിരീക്ഷണങ്ങളിലും പദ്ധതി ആസൂത്രണങ്ങളിലും വിജയിക്കും.

ഭരണി: തൊഴില്‍ മേഖലകളില്‍ ഉത്തരവാദിത്ത്വവും സമ്മര്‍ദ്ദവും വര്‍ധിക്കും. മേലധികാരി തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ പിന്തുടരുന്നത് അനുഭവപ്രാപ്തിക്ക് വഴിയൊരുക്കും. കയറ്റുമതി വ്യാപാരം പുനരാരംഭിക്കും.

കാര്‍ത്തിക: ആഗ്രഹിച്ച വിഷയത്തില്‍ ഉപരിപഠനത്തിനു ചേരാൻ സാധിക്കും. പ്രവര്‍ത്തനതലങ്ങളില്‍ പ്രതീക്ഷിച്ചതിലുപരി പുരോഗതിയും സാമ്പത്തികനേട്ടവും കൈവരും. സല്‍കർമപ്രവണത വര്‍ധിക്കും.

രോഹിണി: പരീക്ഷണ നിരീക്ഷണങ്ങളിലും, കലാകായിക മത്സരരംഗങ്ങളിലും അനുകൂല വിജയവും പ്രോത്സാഹന സമ്മാനവും ലഭിക്കും. സഹവര്‍ത്തിത്ത്വ ഗുണത്താല്‍ സദ്ചിന്തകള്‍ വര്‍ധിക്കും.

മകയിരം: പ്രമുഖരുടെ ആപ്തവചനങ്ങള്‍ ജീവിതത്തിലെ പല പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കുന്നതിനുളള ആര്‍ജവമുണ്ടാകും. അര്‍ഹമായ പൂര്‍വ്വികസ്വത്ത് ലഭിക്കാനും ഗൃഹനിർമാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുവാനും സാധ്യതയുണ്ട്.

തിരുവാതിര: ആത്മവിശ്വാസത്തോടുകൂടി പുതിയ ഭരണസംവിധാനം അവലംബിക്കും. വിദേശയാത്ര സഫലമാകും. മാതാപിതാക്കളെ അനുസരിക്കുന്നതില്‍ ആത്മസംതൃപ്തിയുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും.

പുണര്‍തം: കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ബന്ധു സഹായവും ഉണ്ടാകും. കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സർവാത്മനാ സഹകരിക്കും. പൂർവികര്‍ അനുവര്‍ത്തിച്ചുവരുന്ന കാര്യങ്ങള്‍ പിന്തുടരാൻ തയാറാകും.

പൂയ്യം: പ്രവര്‍ത്തനമേഖലകളില്‍ കഠിനാധ്വാനത്താല്‍ മാത്രമേ അനുകൂലഫലം ഉണ്ടാകൂ. വ്യവസായവ്യാപാരങ്ങള്‍ പുനരുദ്ധരിക്കാൻ പ്രതീക്ഷിച്ചതിലുപരി പ ണച്ചെലവ് അനുഭവപ്പെടും.

ആയില്യം: പഠിച്ചവിഷയത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. നിരവധികാര്യ ങ്ങള്‍ നിഷ്കര്‍ഷയോടുകൂടി ചെയ്തുതീര്‍ക്കും. നിര്‍ത്തിവെച്ച കർമപദ്ധതികള്‍ പുനരാരംഭിക്കും. തൃപ്തിയായ വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.

മകം: ആരോഗ്യം തൃപ്തികരമായിരിക്കും. ചികിത്സ ഫലിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും. ഭാവനകള്‍ യാഥാര്‍ഥ്യമാകും. ഉപരിപഠനം പൂര്‍ത്തീകരിച്ച് തൃപ്തിയായ ഉദ്യോഗത്തില്‍ പ്രവേശിക്കും.

പൂരം: സ്വയം ഭരണാധികാരം ലഭിച്ചതിനാല്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാൻ തയാറാകും. സകല സൗകര്യങ്ങളോടു കൂടിയ ഗൃഹം വാങ്ങി താമസിച്ചു തുടങ്ങും. സമചിത്തതയോടു കൂടിയ സമീപനം സര്‍വ്വകാര്യ വിജയങ്ങള്‍ക്കു വഴിയൊരുക്കും.

ഉത്രം: ഉദാസീനമനോഭാവം ഉപേക്ഷിച്ച് ഊര്‍ജസ്വലതയോടുകൂടി പ്രവര്‍ത്തിച്ചാല്‍ തൊഴില്‍പരമായ അനിഷ്ടങ്ങള്‍ ഏറെക്കുറെ തരണം ചെയ്യും. നിലനിൽപിന്നാധാരമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും.

അത്തം: ചികിത്സ ഫലിക്കും. സന്താനഭാഗ്യമുണ്ടാകും. ഉദ്യോഗത്തില്‍ ഉത്തരവാദിത്തം വര്‍ധിക്കും. ഗവേഷണം പൂര്‍ത്തീകരിച്ച് സമര്‍പ്പിക്കുന്ന പദ്ധതിക്ക് അംഗീകാരം ലഭിക്കും.

ചിത്ര: വിദഗ്ധ നിര്‍ദ്ദേശം തേടി സുവ്യക്തമായ കർമപദ്ധതി തുടങ്ങും. ഭയഭക്തി ബഹുമാനത്തോടുകൂടി ചെയ്യുന്നതെല്ലാം വിജയം കൈവരിക്കും. അപര്യാപ്തതകള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്നതിനാല്‍ അബദ്ധങ്ങള്‍ ഒഴിവാകും.

ചോതി: പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് പരിചയസമ്പന്നരുടെ നിര്‍ദ്ദേശം സ്വീകരിക്കും. അധികൃതരുടെ പ്രീതി നിമിത്തം സ്ഥാനക്കയറ്റമുണ്ടാകും. അവിചാരിതമായി പരീക്ഷയി ല്‍ പരാജയമുണ്ടാകുമെങ്കിലും പുനഃപരീക്ഷയില്‍ വിജയിക്കും.

വിശാഖം: നിർണായക തിരുമാനങ്ങള്‍ക്ക് വിദഗ്ധരുടെ നിര്‍ദ്ദേശം തേടുന്നത് ഭാവിയിലേ ക്ക് ഗുണകരമാകും. സ്ഥാപിത താല്പര്യങ്ങള്‍ മറന്നു പ്രവര്‍ത്തിക്കുന്ന ജോലിക്കാരെ പിരിച്ചുവിടുന്നതു വഴി പലരില്‍ നിന്നും വിപരീത പ്രതികരണങ്ങള്‍ വന്നുചേരും.

അനിഴം: അന്യര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതെല്ലാം അനുകൂലമാകുമെങ്കിലും സ്വ ന്തം കാര്യങ്ങള്‍ അബദ്ധമാകും. ആരോഗ്യം കുറയും. സന്താനങ്ങളുടെ പുരോഗതിയ് ക്കായി പ്രത്യേക ഈശ്വരപ്രാര്‍ഥനകള്‍ നടത്താനിടവരും.

തൃക്കേട്ട: ഉദ്യോഗത്തില്‍ ഉയര്‍ച്ചയും സ്ഥാനമാറ്റവും ഉണ്ടാകും. വെല്ലുവിളികളെ നേരി ടുവാനുളള ആത്മവിശ്വാസമുണ്ടാകും. ഈശ്വരപ്രാര്‍ഥനകളാല്‍ ആഗ്രഹസാഫല്യമു ണ്ടാകും.

മൂലം: ഭൂമിവില്പന സഫലമാകും. വിദഗ്ധനിര്‍ദ്ദേശം തേടി ചെയ്യുന്ന കാര്യങ്ങള്‍ വിജ യിക്കും. സമ്പൂര്‍ണ സ്വാതന്ത്ര്യത്തോടുകൂടി ഏറ്റെടുക്കുന്ന കർമമേഖലകള്‍ സംതൃപ്തിയാകും വിധത്തില്‍ പൂര്‍ത്തീകരിക്കാൻ സാധിക്കും.

പൂരാടം: ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസുകളോടുകൂടി ചെയ്യുന്നതെല്ലാം ലക്ഷ്യ പ്രാപ്തിനേടും. ഏകാഭിപ്രായത്തോടു കൂടിയ ദമ്പതികളുടെ അപേക്ഷകള്‍ പരിഗണിക്കപ്പെടും. കാര്യതടസങ്ങള്‍ നീങ്ങും.
ഉത്രാടം: ജീവിത യാഥാര്‍ഥ്യങ്ങളെ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ അനിഷ്ടഫലങ്ങള്‍ ഏ റെക്കുറെ തരണംചെയ്യും. കഷ്ടപാടുകളെ അതിജീവിക്കാൻ ലഭിച്ച തൊഴില്‍ സ്വീകരിക്കേണ്ടതായിവരും. അപ്രതീക്ഷിതമായി വിദേശ ഉദ്യോഗം നഷ്ടപ്പെടും. ജന്മനാട്ടില്‍ വന്നുചേരും.

തിരുവോണം: അശ്രാന്തപരിശ്രമത്താല്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഏറെക്കുറെ സഫലമാകും. വരവും ചെലവും തുല്യമായിരിക്കുന്നതിനാല്‍ അത്യാവശ്യത്തിന് കടംവാ ങ്ങേണ്ടതായി വരും. ആധുനിക ചികിത്സാസമ്പ്രദായം സ്വീകരിക്കും.

അവിട്ടം: അന്യരുടെ കാഴ്ചപ്പാടില്‍ ധനാഢ്യനാണെന്നു തോന്നുന്നവിധം സാഹചര്യങ്ങ ള്‍ വന്നുചേരുമെങ്കിലും സാമ്പത്തികസ്ഥിതി വിശേഷങ്ങള്‍ക്ക് വിപരീത ഫലം അനുഭവപ്പെടും. വ്യത്യസ്തമായ കാഴ്ചപ്പാടുകളാല്‍ സംയുക്ത സംരഭത്തില്‍ നിന്നും പിന്മാറും.

ചതയം: തൊഴില്‍മേഖലകളില്‍ അപ്രതീക്ഷിത സാഹചര്യങ്ങളെ അതിജീവിക്കാൻ അശ്രാന്ത പരിശ്രമം വേണ്ടിവരും. ചുമതലാബോധമില്ലാത്ത സന്താനങ്ങളുടെ സമീപനത്തില്‍ മനോവിഷമംതോന്നും. സുരക്ഷിതമല്ലാത്ത സംരംഭങ്ങളില്‍ നിന്നും പിന്മാറും.

പൂരോരുട്ടാതി: ഗൃഹനിർമാണത്തിനുവേണ്ടി കരുതിവെച്ച പണം സന്താനങ്ങള്‍ക്ക് ഉപ രിപഠനത്തിന് ഉപകരിക്കും. വിദേശത്തു വസിക്കുന്നവര്‍ക്ക് ആവശ്യമുളള സമയത്ത് അവധി ലഭിക്കുകയില്ല. അര്‍ധമനസോടുകൂടി ഭൂരിപക്ഷ അഭിപ്രായത്തെ മാനിച്ചാല്‍ തൊഴില്‍പരമായി അനിശ്ചിതാവസ്ഥകള്‍ പരിഹരിക്കും.

ഉത്രട്ടാതി: മേലധികാരിയുടെയും സഹപ്രവര്‍ത്തകരുടേയും ജോലികൂടി ചെയ്തുതീര്‍ക്കേണ്ടതായ സാഹചര്യങ്ങള്‍ ഉണ്ടാകും. പുതിയ ഭരണപരിഷ്ക്കാരങ്ങള്‍ ആവിഷ്കരിക്കുമെങ്കിലും പ്രതീക്ഷിച്ച അനുഭവഫലം ഉണ്ടാവുകയില്ല.

രേവതി: കഴിഞ്ഞ വര്‍ഷം തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാൻ സാധിക്കും. ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ഔദ്യോഗികമായി സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top