Flash News

ഇന്നത്തെ നക്ഷത്ര ഫലം (ജൂണ്‍ 4)

June 4, 2018

banner1അശ്വതി: കുടുംബത്തില്‍ ആഹ്ലാദങ്ങള്‍ പങ്കുവയ്ക്കും. ബന്ധുഗൃഹത്തിലേയ്ക്ക് വിരുന്നു പോകും. സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയംപര്യാപ്തത ആർജിക്കും.

ഭരണി: പ്രവര്‍ത്തനങ്ങള്‍ക്ക് പൂർണതയുണ്ടാകും. പുതിയ ഉദ്യോഗം ലഭിക്കും.  സംഘ നേതൃത്വസ്ഥാനം ഏറ്റെടുക്കും. സജ്ജനപ്രീതിയുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും.

കാര്‍ത്തിക: മംഗളകർമങ്ങളില്‍ പങ്കെടുക്കും. പ്രതികരണശേഷി വര്‍ധിക്കും. അനുഭവങ്ങള്‍ പങ്കുവയ്ക്കാൻ അവസരമുണ്ടാകും. സന്ധിസംഭാഷണം വിജയിക്കും. കടം കൊടുത്ത സംഖ്യതിരിച്ചു ലഭിക്കും.

രോഹിണി: മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. വാഗ്ദാനങ്ങള്‍ പാലിക്കും. പുതിയ ഗൃഹം വാങ്ങുവാൻ അന്വേഷിക്കും. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യും.

മകയിരം: അസുഖത്തിന് വിദഗ്ധ പരിശോധന വേണ്ടിവരും. മംഗളകർമങ്ങള്‍ക്ക് നേതൃത്വം നല്‍കും. ക്രയവിക്രയങ്ങളില്‍ നഷ്ടമുണ്ടാകും. അമിതാവേശം നിയന്ത്രിക്കണം. വീഴ്ചയ്ക്കു സാധ്യതയുണ്ട്.

തിരുവാതിര: വിരോധികളായിരുന്നവര്‍ പലരും മിത്രങ്ങളായിത്തീരും. പ്രവര്‍ത്തന വൈകല്യം പരിഹരിക്കും. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാൻ മനസാന്നിധ്യം ഉണ്ടാകും. ചികിത്സ ഫലിക്കും.

പുണര്‍തം: അമിതാവേശം നിയന്ത്രിക്കണം. മുൻകോപം നിയന്ത്രിക്കണം. വ്യവസ്ഥകള്‍ പാലിക്കാൻ കഠിനശ്രമം വേണ്ടിവരും. ആരാധനാലയ ദര്‍ശനത്താല്‍ മനസമാധാനമുണ്ടാകും.

പൂയ്യം: സൂക്ഷ്മതയോടുകൂടി ചെയ്യേണ്ടതായ കാര്യങ്ങള്‍ക്ക് അലസത തോന്നും. ഭൂമി ക്രയവിക്രയങ്ങളില്‍ പണം മുടക്കും. സഹപ്രവര്‍ത്തകരുടെ ജോലികൂടി ചെയ്തുതീര്‍ക്കേണ്ടതായിവരും.

ആയില്യം: വിജ്ഞാനം കൈമാറുവാനവസരമുണ്ടാകും. ദാമ്പത്യ സൗഖ്യവും പ്രതാപവും ഐശ്വര്യവും ഉണ്ടാകും. ഊഹകച്ചവടത്തില്‍ സാമ്പത്തിക നേട്ടമുണ്ടാകും. കൂടുതല്‍ സൗകര്യമുള്ള ഗൃഹം വാങ്ങും.

മകം: ആരെയും അന്ധമായി വിശ്വസിക്കരുത്. മുൻകോപം നിയന്ത്രിക്കണം. കുടുംബത്തിലെ അനൈക്യതകളാല്‍ മാറിതാമസിക്കും. ഉപകാരം ചെയ്തുകൊടുത്തവരില്‍ നിന്നും വിപരീത പ്രതികരണങ്ങള്‍ വന്നുചേരും.

പൂരം: മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. പുതിയ കർമമേഖലകള്‍ക്കു രൂപരേഖ തയാറാകും. സന്താനങ്ങള്‍ക്കുവേണ്ടി ഭൂമി വാങ്ങും. പ്രവര്‍ത്തനക്ഷമത വര്‍ധിക്കും. കൂടുതല്‍ ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കും.

ഉത്രം: വിശേഷപ്പെട്ട ആരാധനാലദര്‍ശനം നടത്തുവാനിടവരും. സഹപ്രവര്‍ത്തകരെ സഹായിക്കാൻ സന്നദ്ധനാകും. അര്‍ഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും.

അത്തം: സന്ധിസംഭാഷണം വിജയിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ശമ്പള വര്‍ധനവ് മുൻകാലപ്രാബല്യത്തോടുകൂടി ലഭിക്കും. മംഗള കർമങ്ങളില്‍ പങ്കെടുക്കും.

ചിത്ര: വ്യവസ്ഥകള്‍ പാലിക്കും. വിദേശ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. പട്ടണത്തില്‍ ഗൃഹം വാങ്ങാൻ തീരുമാനിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ബന്ധുസഹായവും ഉണ്ടാകും.

ചോതി : ആശയവിനിമയങ്ങളില്‍ ശ്രദ്ധിക്കണം. പറയുന്ന വാക്കുകളില്‍ അബദ്ധമുണ്ടാവാതെ സൂക്ഷിക്കണം. ഓർമശക്തിക്കുറവിനാല്‍ അറിവുള്ള വിഷയങ്ങളാണെങ്കിലും അവതരിപ്പിക്കാൻ സാധിക്കില്ല.

വിശാഖം: മംഗള കർമങ്ങളില്‍ പങ്കെടുക്കും. വിദേശത്തു സ്ഥിരതാമസമാക്കാൻ  അനുമതി ലഭിക്കും. സമ്മാനപദ്ധതികളില്‍ വിജയിക്കും. ശാസ്ത്ര പരീക്ഷനിരീക്ഷണങ്ങളില്‍ അംഗീകാരം ലഭിക്കും.

അനിഴം: ഉത്സാഹം കുറയും. വിദേശ ഉദ്യോഗം ഉപേക്ഷിച്ച് ജന്മനാട്ടിലേയ്ക്കു പോകാൻ തീരുമാനിക്കും. വ്യവസ്ഥകള്‍ പാലിക്കാൻ സാധിക്കില്ല. ജാമ്യം നില്‍ക്കരുത്.

തൃക്കേട്ട: പഠിച്ച വിഷയത്തില്‍ ഉപരിപഠനത്തിനു ചേരും. ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും. പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവൃത്തികളും ഫലപ്രദമാകും. സന്താന സൗഖ്യമുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും.

മൂലം: വാക്കുകള്‍ ഫലിക്കും. സുഖഭക്ഷണവും സുഖസുഷുപ്തിയും ഉണ്ടാകും. ബന്ധുവിന്‍റെ ഗൃഹപ്രവേശചടങ്ങില്‍ പങ്കെടുക്കും. മംഗളകർമങ്ങള്‍ക്ക് നേതൃത്വം നല്‍കും. കുടുംബമേള മംഗളമാകും.

പൂരാടം: ദുശീലങ്ങള്‍ ഉപേക്ഷിക്കും. കുടുംബത്തില്‍ ആഹ്ലാദകരമായ അന്തരീക്ഷമുണ്ടാകും. മംഗളകർമങ്ങളില്‍ പങ്കെടുക്കും. പുതിയ സ്നേഹബന്ധം ഉടലെടുക്കും.

ഉത്രാടം: ചര്‍ച്ചകള്‍ വിജയിക്കും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കും. ജന്മനാട്ടില്‍ ഗൃഹംനിർമിക്കാൻ തീരുമാനിക്കും. സുഖഭക്ഷണവും സുഖ സുഷുപ്തിയും ഉണ്ടാകും.

തിരുവോണം: കുടുംബാംഗങ്ങളെ ഒരുമിപ്പിക്കാൻ അശ്രാന്തപരിശ്രമം നടത്തും. മ ത്സരങ്ങളില്‍ വിജയിക്കും. അമിതഭക്ഷണത്താല്‍ വിമ്മിഷ്ടമനുഭവപ്പെടും. മനസമാധാനം കുറയും.

അവിട്ടം : സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പുതിയ പദ്ധതികള്‍ക്ക് രൂപകല്പന ചെയ്യും. ആത്മവിശ്വാസം വര്‍ദ്ധിക്കും. മംഗളകർമങ്ങളില്‍ സജീവസാന്നിദ്ധ്യം വേണ്ടി വരും. മാർഗതടസങ്ങള്‍ നീങ്ങും.

ചതയം: സായാഹ്നവേളയില്‍ ബന്ധുഗൃഹത്തിലേയ്ക്ക് യാത്രപുറപ്പെടും. സുഖഭക്ഷണവും സുഖസുഷുപ്തിയും ഉണ്ടാകും. ഇടപെടുന്ന കാര്യങ്ങളില്‍ അന്തിമതീരുമാനമുണ്ടാകും. ആഗ്രഹങ്ങള്‍ സാധിക്കും.

പൂരോരുട്ടാതി: ഉത്സാഹവും ഉന്മേഷവും കാര്യനിർവഹണശക്തിയും സമാധാനവും ഉണ്ടാകും. ഏറെക്കുറെ പൂര്‍ത്തിയാക്കിയ ഗൃഹത്തില്‍പ്രവേശന കർമം നിർവഹിക്കും.

ഉത്രട്ടാതി: ആരോഗ്യം തൃപ്തികരമായിരിക്കും. വസ്ത്രാഭരണങ്ങള്‍ ദാനം ചെയ്യും. ആ ഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍ സാധിക്കും. ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും. പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.

രേവതി: വ്യാപാര വിതരണ മേഖലകളില്‍ ഉണർവുണ്ടാകും. വിവിധങ്ങളായ ഭക്ഷണങ്ങള്‍ ആസ്വദിക്കാൻ അവസരമുണ്ടാകും. ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും. കുടുംബത്തില്‍ സമാധാനന്തരീക്ഷം ഉണ്ടാകും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top