Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    കൈതച്ചക്കയില്‍ വെച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ച് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു   ****    പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന കലാപം വര്‍ഗീയവത്ക്കരിച്ചെന്ന പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസ്   ****    കോവിഡ്-19: ലോക്ക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ എല്ലാ തൊഴിലാളികളേയും പതിനഞ്ച് ദിവസത്തിനകം അവരവരുടെ നാട്ടില്‍ എത്തിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം   ****    കോവിഡ്-19-നെ നിയന്ത്രിക്കാനാകാതെ ഇന്ത്യ, 24 മണിക്കൂറിനുള്ളില്‍ 9851 പേര്‍ക്ക് രോഗബാധ, ഇറ്റലിയേയും കടത്തിവെട്ടുമെന്ന് വിദഗ്ധര്‍   ****    കോവിഡിന്റെ വ്യാപനത്തില്‍ നിന്ന് നമ്മള്‍ മുക്തി നേടിയിട്ടില്ല, സമൂഹ വ്യാപനം ഒരു വിപത്താണെന്ന് മുഖ്യമന്ത്രി   ****   

എക്യൂമെനിക്കല്‍ ബൈബിള്‍ കണ്‍‌വന്‍ഷന്‍ ജൂണ്‍ 15 മുതല്‍; ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ പ്രസംഗിക്കുന്നു

June 5, 2018 , ജീമോന്‍ റാന്നി

Fr.Joseph Puthenpurackal1ഹൂസ്റ്റണ്‍: സുപ്രസിദ്ധ കണ്‍‌വന്‍ഷന്‍ പ്രാസംഗികനും വേദപുസ്തക പണ്ഡിതനുമായ റവ. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നു. ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ICECH) ആഭിമുഖ്യത്തില്‍ നടത്തുന്ന ബൈബിള്‍ കണ്‍‌വന്‍ഷന്‍ 2018 ലാണ് പുത്തന്‍‌പുരയ്ക്കല്‍ അച്ചന്റെ തിരുവചന പ്രഘോഷണങ്ങള്‍.

ജൂണ്‍ 15,16 (വെള്ളി,ശനി) തീയതികളില്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വെച്ച് (5810, Almeda Road, Houston, Texas 77048) നടത്തപ്പെടുന്ന യോഗങ്ങള്‍ വൈകുന്നേരം 6 മണിക്ക് ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും.

ദൈവ വചനത്തിന്റെ ആഴമേറിയ മര്‍മ്മങ്ങള്‍ സരസമായ ഭാഷയില്‍ അവതരിപ്പിച്ചു പ്രഭാഷണം നടത്തുന്ന അച്ചന്റെ പ്രഭാഷണ ശൈലി ലോകപ്രസിദ്ധമാണ്. കണ്‍‌വന്‍ഷനില്‍ പങ്കെടുത്തു ദൈവവചനം ശ്രവിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള ഏവരെയും സന്തോഷപൂര്‍വം ക്ഷണിക്കുന്നുവെന്നു ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വെരി. റവ. സഖറിയ പുന്നൂസ് കോറെപ്പിസ്‌കോപ്പ (രക്ഷാധികാരി) 713 501 8861, റവ. ഫിലിപ്പ് ഫിലിപ്പ് (പ്രസിഡന്റ്) 713 408 7394, റവ. കെ.ബി. കുരുവിള (പിആര്‍ഒ) 281 636 0327, ടോം വിരിപ്പന്‍ (സെക്രട്ടറി ) 832 462 4596, റജി ജോര്‍ജ് (ട്രഷറര്‍) 713 806 6751.

Houston Ecumenical Bible Convention_Flyer


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top