Flash News

അലിഗഢ് അലംനൈ 17-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂലൈ 13 മുതല്‍ 15 വരെ ഹൂസ്റ്റണില്‍

June 5, 2018 , പി.പി. ചെറിയാന്‍

shaഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയിലെ അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് അലിഗഢ് അലംനൈ അസ്സോസിയോഷന്‍ (എഫ് എ എ എ) 17-ാമത് വാര്‍ഷിക സമ്മേളനം ജൂലൈ 13 മുതല്‍ 15 വരെ ഹൂസ്റ്റണില്‍ വെച്ച് നടക്കുന്നതാണ്. ടെക്‌സസ് അലിഗഢ് അലം‌നൈ അസ്സോസിയേഷനാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ക്രൗണ്‍ പ്ലാസ ഹൂസ്റ്റണ്‍ റിവര്‍ ഓക്സില്‍ വേദി ഒരുങ്ങും.

“രാഷ്ട്ര നിര്‍മ്മാണത്തില്‍ എ എം യു അലംനൈയുടെ പങ്ക്” എന്നതാണ് കണ്‍വന്‍ഷന്റെ തീം ആയി തിരഞ്ഞെടുത്തിരിക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ ശാസ്ത്രജ്ഞനും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഇന്ത്യ അലയന്‍സ് ഡോ ഷാഹിദ് ജമാലാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.

എ എം അലംനൈ അഫയേഴ്‌സ് ചെയര്‍മാന്‍ ഡോ സുഹെയ്ല്‍ സബീര്‍, സയ്യദ് സഫര്‍ മുഹമ്മദ് (സ്ഥാപക പ്രസിഡന്റ് സഖത്ത ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ) എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും.

പങ്കെടുക്കുന്നവര്‍ ജൂണ്‍ 17-നു മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. സമാപന ദിനത്തില്‍ പ്രത്യേക കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന അംതുല്‍ സുഹെയ്ല്‍ (പ്രസിഡന്റ്), ഡോ സദിയ (സെക്രട്ടറി) എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ www.alighs.org ല്‍ നിന്നും ലഭിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top