Flash News

“സാഹോദര്യത്തണല്‍ വിരിക്കാം” ഫ്രറ്റേണിറ്റി മൂവ്മെന്റ് പരിസ്ഥിതി ദിനം ആചരിച്ചു

June 5, 2018 , റബീ ഹുസൈന്‍ തങ്ങള്‍

fraternity

“സാഹോദര്യത്തണല്‍ വിരിക്കാം” ഫ്രറ്റേണിറ്റി മൂവ്മെന്റ് പരിസ്ഥിതി ദിനാചരണം ജില്ലാ തല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ജസീം സുല്‍ത്താന്‍ നിര്‍വഹിക്കുന്നു.

മലപ്പുറം: ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് “സാഹോദര്യത്തണല്‍ വിരിക്കാം” എന്ന സന്ദേശമുയര്‍ത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലാ തല ഉദ്ഘാടനം മുണ്ടുമുഴി ദേശീയപാതയോരത്ത് ജില്ലാ പ്രസിഡന്റ് ജസീം സുല്‍ത്താന്‍ സാഹോദര്യ മരം നട്ട് നിര്‍വഹിച്ചു.

വികസനത്തിന്റെ പേരില്‍ പ്രകൃതിയെ നശിപ്പിക്കുകയും മനുഷ്യനെ കുടിയിറക്കുകയും ചെയ്യുമ്പോള്‍ മണ്ണിനും മനുഷ്യനും പരിഗണന നല്‍കുന്ന പരിസ്ഥിതി സൗഹൃദമായ വികസന സങ്കല്പം ലോകത്തിന് മുന്നില്‍ വെക്കുക എന്നതാണ് പരിസ്ഥിതി ദിന സന്ദേശത്തിലൂടെ ഫ്രറ്റേണിറ്റി ഉദ്ദേശിക്കുന്നത്.

പരിപാടിയില്‍ ജസീം കൊട്ടക്കാട്, ഇംതിയാസ് മുണ്ടുമുഴി, ഹവാസ് വാഴക്കാട്, കെ.പി തൗഫീഖ്, കെ തൗഫീഖ്, ഹബീബ് ഊര്‍ക്കടവ്, സി അഫ്നാന്‍ എന്നിവര്‍ സംബന്ധിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top