Flash News

പ്രകൃതിക്കിണങ്ങുന്ന വികസനമാണ് നാടിനാവശ്യം: എസ്. ഇര്‍ഷാദ്

June 5, 2018 , കെ.എം. സാബിര്‍ അഹ്‌സന്‍

IMG-20180605-WA0119

ലോക പരിസ്ഥിതി ദിനത്തില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് കാമ്പസുകളില്‍ ‘സാഹോദര്യ മരം’ നടുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ പ്രസിഡന്റ് എസ്. ഇര്‍ഷാദ് നിര്‍വഹിക്കുന്നു

തിരുവനന്തപുരം: പ്രകൃതിക്കിണങ്ങുന്ന വികസനമാണ് നാടിനാവശ്യമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രിസിഡന്റ് എസ്. ഇര്‍ഷാദ്. ഇന്ന് വികസത്തിന്റെ മറവില്‍ പ്രകൃതി വിഭവങ്ങളെ കൊള്ളയടിക്കുകയും മനുഷ്യനെ കുടിയിറക്കുകയും ജീവാംശങ്ങളെ നശിപ്പിക്കുകയുമാണ്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നവരെയും അതിജീവന സമരത്തിനായി പോരാടുന്നവരെയും വികസന വിരുദ്ധരായി മുദ്രകുത്തുന്നു. പരിസ്ഥിതി ദിനാചരണത്തിനപ്പുറം പരിസ്ഥിതി സംരക്ഷണം ജീവിത സംസ്ക്കാരമാക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

“സാഹോദര്യത്തണല്‍ വിരിക്കാം” എന്ന സന്ദേശത്തില്‍ പരിസ്ഥിതി ദിനത്തില്‍ ഫ്രറ്റേണിറ്റി മൂവ്മെൻറ് കാമ്പസുകളില്‍ ‘സാഹോദര്യ മരം’ നടുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മഹേഷ് തോന്നക്കല്‍ അധ്യക്ഷത വഹിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ ജനറല്‍ സെക്രട്ടറി കെ.എം ഷഫ്രിനും തിരുവനന്തപുരം വിമന്‍സ് കോളേജില്‍ ജനറല്‍ സെക്രട്ടറി നജ്ദ റൈഹാനും സാഹോദര്യ മരം നട്ടു. വിവിധ കാമ്പസുകളില്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുത്തു. നട്ടുപിടിപ്പിച്ച മരങ്ങള്‍ കാമ്പസ് യൂണിറ്റുകള്‍ പരിപാലിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top