Flash News

“സാഹോദര്യത്തണല്‍ വിരിക്കാം” ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ തല ഉദ്ഘാടനം

June 5, 2018 , അംജദ് അമ്പലകുന്നു

amjad

“സാഹോദര്യത്തണല്‍ വിരിക്കാം” ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കാമ്പയിന്റെ കൊല്ലം ജില്ലാ തല ഉദ്ഘാടനം അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍ ജില്ലാ പ്രസിഡന്റ് എസ്.എം. മുഖ്താര്‍ സാഹോദര്യ മരം നട്ട് നിര്‍വഹിക്കുന്നു

കൊല്ലം: ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് “സാഹോദര്യത്തണല്‍ വിരിക്കാം” എന്ന സന്ദേശമുയര്‍ത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കാമ്പയിന്റെ ഭാഗമായി കൊല്ലം ജില്ലാ തല ഉദ്ഘാടനം അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍ ജില്ലാ പ്രസിഡന്റ് എസ്. എം. മുഖ്താര്‍ കോളേജില്‍ സാഹോദര്യ മരം നട്ട് നിര്‍വഹിച്ചു. കാമ്പസുകളില്‍ നട്ടുപിടിപ്പിക്കുന്ന മരങ്ങള്‍ കാമ്പസ് യൂണിറ്റുകള്‍ പരിപാലിക്കും.

വികസനത്തിന്റെ പേരില്‍ പ്രകൃതിയെ നശിപ്പിക്കുകയും മനുഷ്യനെ കുടിയിറക്കുകയും ചെയ്യുമ്പോള്‍ മണ്ണിനും മനുഷ്യനും പരിഗണന നല്‍കുന്ന പരിസ്ഥിതി സൗഹൃദമായ വികസന സങ്കല്‍പം ലോകത്തിന് മുന്നില്‍ വെക്കുക എന്നതാണ് പരിസ്ഥിതി ദിന സന്ദേശത്തിലൂടെ ഫ്രറ്റേണിറ്റി ഉദ്ദേശിക്കുന്നത്. പരിപാടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഫൈറൂസ് ജലാല്‍ അധ്യക്ഷത വഹിച്ചു . സെന്റ് ജോണ്‍സ് കോളേജ് സുവോളജി അസോസിയേഷന്‍ സെക്രട്ടറി റുഫ്സിന റഹീം, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ അംജദ് അമ്പലകുന്നു, സുമയ്യ ആയുര്‍ എന്നിവര്‍ സംസാരിച്ചു

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top