Flash News

റവ. ഡോ. പി ജി ജോര്‍ജിന്റെ മാതാവ് മറിയാമ്മ ജോര്‍ജ് നിര്യാതയായി

June 7, 2018 , പി.പി. ചെറിയാന്‍

mariyamma1ന്യൂയോര്‍ക്ക്: പടുതോട്ട് പരേതനായ റവ. പി ജോര്‍ജിന്റെ സഹധര്‍മ്മിണി മറിയാമ്മ ജോര്‍ജ് (കുഞ്ഞുമ്മ 88) നിര്യാതയായി. ബി എ എം സ്‌കൂള്‍ അദ്ധ്യാപികയായിരുന്നു. തടിയൂര്‍ മന്നലൂര്‍ കുടുംബാംഗമാണ്.

മാര്‍ത്തോമ്മാ സഭയിലെ സീനിയര്‍ പട്ടക്കാരനായ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന സെക്രട്ടറിയായിരുന്ന റവ. ഡോ. പി ജി ജോര്‍ജിന്റെ മാതാവാണ്. ജോണ്‍ ജോര്‍ജ്, ജോയ്‌സ് എന്നിവര്‍ മക്കളും സലീല, വര്‍ഗീസ് ജോര്‍ജ് എന്നിവര്‍ മരുമക്കളുമാണ്.

അബ്രഹാം മണലൂര്‍ (ഡാളസ്), ജോണ്‍ മണലൂര്‍ (ഇന്‍ഡ്യനാപൊളിസ്) എന്നിവര്‍ സഹോദരന്മാരാണ്.

സംസ്‌ക്കാര ശുശ്രൂഷ ജൂണ്‍ 8 വെള്ളിയാഴ്ച തിരുവനന്തപുരം- കൊല്ലം ഭദ്രാസനാധിപന്‍ റവ. ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌ക്കോപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നാരകത്താനി ശാലേം മാര്‍ത്തോമ്മാ പള്ളിയില്‍.

ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ 8 മുതല്‍ www.nirmalastudio.com ല്‍ തത്സമയ സംപ്രക്ഷേപണം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. റവ. പി ജി ജോര്‍ജ് 011919896744574.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top