Flash News
സംഘ്പരിവാറിനേയും ആര്‍‌എസ്‌എസ്സിനേയും പിന്തുടര്‍ന്ന് കോണ്‍ഗ്രസും ശബരിമലയിലേക്ക്; നിരോധനാജ്ഞ ലംഘിച്ചിട്ടേ മടങ്ങൂ എന്ന് ഉമ്മന്‍‌ചാണ്ടിയും രമേശ് ചെന്നിത്തലയും   ****    കറുത്ത കൊടി കാണുമ്പോള്‍ വിരണ്ടോടാന്‍ ഞാന്‍ പാണക്കാട് തറവാട്ടില്‍ നിന്നല്ല മന്ത്രിയായത്, എകെജി സെന്ററില്‍ നിന്നാണ്; മുസ്ലീം ലീഗിനെതിരെ ആഞ്ഞടിച്ച് ജലീല്‍   ****    വിദേശരാജ്യങ്ങളിലിരുന്ന് സോഷ്യല്‍ മീഡിയകള്‍ വഴി ശബരിമലയില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി തിരികെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു   ****    ശബരിമലയില്‍ തുടര്‍ന്നും അപകടമണി മുഴങ്ങുന്നു: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തരംഗം സൃഷ്ടിക്കാന്‍ രംഗീലയിലൂടെ ബോളിവുഡ് തരംഗം സണ്ണി ലിയോണ്‍   ****   

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍‌എസ്‌എസ് ആസ്ഥാനത്ത്; ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവെന്ന് മുഖര്‍ജി; എതിര്‍പ്പുമായി കോണ്‍ഗ്രസ്

June 7, 2018

rashtദേശം, ദേശീയത, ദേശസ്‌നേഹം എന്നിവയെക്കുറിച്ചു പറയാനാണ് ആര്‍എസ്എസ് ആസ്ഥാനത്തു വന്നതെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വിവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും സംഗമിച്ചു രൂപപ്പെട്ടതാണു നമ്മുടെ ദേശീയത. ഇതാണു നമ്മെ വിശിഷ്ടരും സഹിഷ്ണതയുള്ളവരുമാക്കി മാറ്റുന്നതെന്നും പ്രണബ് പറഞ്ഞു.

ഇന്ത്യയുടെ വൈവിധ്യപൂര്‍ണമായ ദേശീയതയെക്കുറിച്ച് പറഞ്ഞുതുടങ്ങിയ പ്രണബ് ഇന്ത്യയുടെ ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കുമാണു വിരല്‍ചൂണ്ടിയത്. കണ്ണടയ്ക്കുമ്പോള്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ള ഇന്ത്യയെയാണു സ്വപ്നം കാണുന്നത്. ത്രിപുര മുതല്‍ ദ്വാരക വരെ. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ. എണ്ണമില്ലാത്ത സമുദായങ്ങള്‍, ഭാഷകള്‍, വംശങ്ങള്‍, ജാതികള്‍. എല്ലാം ഒരേ ഭരണഘടനയ്ക്കു കീഴില്‍. ഈ ഏക സ്വത്വത്തെയാണു ഭാരതീയത എന്നു വിളിക്കുന്നത്. ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവ്. മതനിരപേക്ഷത അതിന്റെ പ്രകൃതമാണ്. ഇതു രണ്ടുമാണ് ഇന്ത്യയെ സൃഷ്ടിക്കുന്നത്. ദാരിദ്ര്യം, രോഗം, അധഃസ്ഥിതാവസ്ഥ എന്നിവയ്‌ക്കെതിരെ ആയിരിക്കണം യുദ്ധം. ഇവ പരിഹരിക്കപ്പെടുമ്പോള്‍ ദേശീയത താനെ ഉണ്ടായിക്കൊള്ളുമെന്നും പ്രണബ് പറഞ്ഞു.

DfGLLEKUwAEG7F7രാഷ്ട്രീയ അഭിപ്രായമുള്ളവരാകാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും നമ്മളെല്ലാവരും രാജ്യത്തിന്റെ ഐശ്വര്യത്തിനു വേണ്ടിയാണു പ്രവര്‍ത്തിക്കുന്നതെന്നു മനസ്സിലാക്കണമെന്നും തൊട്ടുമുമ്പു സംസാരിച്ച മോഹന്‍ ഭാഗവത് വ്യക്തമാക്കി. സമൂഹത്തിന്റെ ഐക്യമാണ് സംഘിന് ആവശ്യമെന്ന് ചടങ്ങില്‍ സംസാരിക്കവേ മോഹന്‍ ഭാഗവത് പറഞ്ഞു. ഏതെങ്കിലും ഒരു വിഭാഗത്തിനു വേണ്ടിയുള്ളതല്ല ആര്‍എസ്എസ്. ഐക്യത്തിലും വൈവിധ്യത്തിലും സംഘ് വിശ്വസിക്കുന്നു. ഇന്ത്യയില്‍ പിറന്നവരെല്ലാം ഇന്ത്യക്കാരാണെന്നും ഭാഗവത് പറഞ്ഞു. മാതൃരാജ്യത്തോടുള്ള ആരാധന നമ്മുടെ അവകാശമാണ്. പ്രണബ് മുഖര്‍ജി ഇവിടെ വരുന്നതു സംബന്ധിച്ച് പല ചര്‍ച്ചകളുണ്ടായി. മറ്റുള്ളവരെയൊന്നും ഇക്കാര്യത്തില്‍ ഞങ്ങള്‍ പരിഗണിക്കുന്നില്ല. ഇന്ത്യക്കാരെല്ലാം ഒന്നാണെന്നും ഭാഗവത് പറഞ്ഞു.

പ്രശസ്തരായ വ്യക്തികളെ ത്രിതീയ വര്‍ഷ ചടങ്ങിലേക്കു ക്ഷണിക്കുന്നതു ഞങ്ങളുടെ പാരമ്പര്യമാണെന്നും ഇപ്പോള്‍ അന്തരീക്ഷത്തില്‍ നടക്കുന്ന ചര്‍ച്ചകളുമായി ഇതിനു ബന്ധമില്ലെന്നും ഭാഗവത് വ്യക്തമാക്കി. പ്രണബിന്റെ വ്യക്തിത്വത്തെപ്പറ്റി രാജ്യത്തെ എല്ലാവര്‍ക്കും അറിവുള്ളതാണ്. മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ്. അദ്ദേഹത്തില്‍നിന്ന് എന്തെങ്കിലും പഠിക്കാനാവുമെങ്കില്‍ ഞങ്ങള്‍ കൃതാര്‍ഥരാണ്. സംഘ് സംഘാണ്, പ്രണബ് പ്രണബും, ഭാഗവത് പറഞ്ഞു.

ആര്‍എസ്എസ് സ്ഥാപകന്‍ കെ.ബി.ഹെഡ്‌ഗേവാറിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച പ്രണബ് ഇന്ത്യയുടെ മഹത് പുത്രനാണ് കെ.ബി.ഹെഡ്‌ഗേവാര്‍ എന്നും അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനാണ് ഇവിടെ എത്തിയതെന്നും പ്രണബ് സന്ദര്‍ശക പുസ്തകത്തില്‍ രേഖപ്പെടുത്തി.

ഇന്ത്യയുടെ മഹത് പുത്രനാണ് ആര്‍എസ്എസ് സ്ഥാപകന്‍ കെ.ബി.ഹെഡ്‌ഗേവാര്‍ എന്നു പ്രകീര്‍ത്തിച്ച പ്രണബിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ആര്‍എസ്എസ് നിലകൊള്ളുന്നത് എന്തിനാണെന്നും ചരിത്രം ഇന്ത്യക്കാര്‍ മറക്കരുതെന്നും കോണ്‍ഗ്രസ് പറഞ്ഞു. പ്രണബ് നാഗ്പുരില്‍ എത്തിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ആര്‍എസ്എസിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

‘ആര്‍എസ്എസ് ആസ്ഥാനത്ത് പ്രത്യയശാസ്ത്ര സംവാദത്തിന് പ്രണബ് എത്തിയത് മനോവേദനയോടെയാണു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാണുന്നത്. കേള്‍ക്കാനും സ്വീകരിക്കാനും മാറ്റത്തിനും തയാറായവരോടു മാത്രമേ സംവാദം സാധ്യമാകൂ’ എന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ട്വീറ്റ് ചെയ്തു.

DfFdQqrVAAAdbNwകോണ്‍ഗ്രസ് നേതാവായിരിക്കെ ആര്‍എസ്എസിനോടു വിമര്‍ശനപരമായ നിലപാടു സ്വീകരിച്ചിരുന്ന പ്രണബ് ആദ്യമായാണ് ആര്‍എസ്എസ് ചടങ്ങില്‍ പങ്കെടുക്കുന്നത്. ആര്‍എസ്എസിന്റെ ക്ഷണം സ്വീകരിച്ചതിനു കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളും ഇടതുനേതാക്കളും പ്രണബിനെതിരെ രംഗത്തെത്തിയിരുന്നു. ചടങ്ങില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടു ഒട്ടേറെ കത്തുകളും ഫോണ്‍ സന്ദേശങ്ങളും ലഭിച്ചെങ്കിലും തനിക്കു പറയാനുള്ളതു നാഗ്പുരില്‍ പറയുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

എന്നാല്‍, ബിജെപിക്കും ആര്‍എസ്എസിനും തെറ്റായ കഥകളുണ്ടാക്കാന്‍ അവസരമൊരുക്കുകയാണ് പ്രണബ് മുഖര്‍ജി ചെയ്യുന്നതെന്നു മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി രംഗത്തെത്തി.

‘അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരുപക്ഷേ മറന്നുപോയേക്കാം, പക്ഷേ ദൃശ്യങ്ങള്‍ ബാക്കിയുണ്ടാകും. ആ ദൃശ്യങ്ങള്‍ക്കൊപ്പം പ്രണബിന്റേതെന്ന പേരില്‍ ആര്‍എസ്എസ് നുണകള്‍ പ്രചരിപ്പിക്കുകയും ചെയ്യും. ബിജെപിയുടെ വൃത്തികെട്ട തന്ത്രങ്ങളെക്കുറിച്ച് മുന്‍ രാഷ്ട്രപതി മനസിലാക്കുമെന്നാണു പ്രതീക്ഷയെന്നും’ ശര്‍മിഷ്ഠ ട്വിറ്ററില്‍ കുറിച്ചു. ശര്‍മിഷ്ഠ ബിജെപിയില്‍ ചേരാന്‍ പോകുകയാണെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ഉയര്‍ന്നുവന്നതിന്റെ കൂടി പശ്ചാത്തലത്തിലാണു പ്രതികരണം.

‘ഞാന്‍ ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്ത ഒരു ‘ടോര്‍പിഡോ’ വന്നിടിച്ചതു പോലെയാണു കേട്ടത്. കോണ്‍ഗ്രസില്‍ വിശ്വാസമുള്ളതുകൊണ്ടു മാത്രമാണ് രാഷ്ട്രീയത്തില്‍ ഞാന്‍ ഇറങ്ങിയതു തന്നെ. കോണ്‍ഗ്രസ് വിട്ടാല്‍ അതിനര്‍ഥം രാഷ്ട്രീയവും ഉപേക്ഷിച്ചു എന്നാണ്’ ശര്‍മിഷ്ഠ പറഞ്ഞു.

 

 

 

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top