Flash News

താര സംഘടനയില്‍ നേതൃമാറ്റം; ഇന്നസന്റും മമ്മൂട്ടിയും സ്ഥാനമൊഴിയുന്നു; ദിലീപ് വിഷയത്തില്‍ പരസ്യപ്രസ്താവന നടത്തിയ പൃഥ്വിരാജിനും രമ്യാ നമ്പീശനുമെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

June 7, 2018

prithviതാര സംഘടനയായ ‘അമ്മ’ യുടെ നേതൃത്വത്തില്‍ നിന്ന് ഇന്നസെന്റും മമ്മൂട്ടിയും മാറുന്നു. പുനഃസംഘടനയുടെ ഭാഗമായി നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോഹന്‍ലാലായിരിക്കും പുതിയ പ്രസിഡന്റ്. ഒരു തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് നിലവിലെ വൈസ് പ്രസിഡന്റായ ലാലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതെന്നാണ് ലഭ്യമായ വിവരം.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയ്‌ക്കെതിരേ പരസ്യമായി പ്രതികരിച്ച അഭിനേതാക്കളായ പൃഥ്വിരാജിനും രമ്യാ നമ്പീശനുമെതിരേ അച്ചടക്ക നടപടി കൈക്കൊള്ളാനും ധാരണയായതായാണ് അറിയുന്നത്. ഈ മാസം 24ന് കൊച്ചിയില്‍ നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ വച്ചാകും അച്ചടക്ക നടപടി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക.

ജൂണില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു. തന്നേക്കാള്‍ യോഗ്യതയുള്ളവര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

എംപിയായതോടെ അമ്മ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഇന്നസെന്റ് ഒഴിഞ്ഞേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തല്‍ ദിലീപിനുള്ള പങ്കുമായി ബന്ധപ്പെട്ട് അമ്മ പ്രസിഡന്റെന്ന നിലയില്‍ ഇന്നസെന്റ് മൗനം പാലിച്ചത് ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു. നീണ്ട 17 വര്‍ഷം പ്രസിഡന്റായ ശേഷമാണ് ഇന്നസെന്റ് സ്ഥാനമൊഴിയുന്നത്. തുടര്‍ച്ചയായി നാല് തവണയാണ് ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനം വഹിച്ചത്.

മമ്മൂട്ടിയും സ്ഥാനം ഒഴിയുമെന്നാണ് കേള്‍ക്കുന്നത്. പുതിയ തലമുറയാണ് ഇനി മലയാള സിനിമാ സംഘടനകളെ മുന്നില്‍ നിന്ന് നയിക്കേണ്ടതെന്ന അഭിപ്രായം മമ്മൂട്ടി മുന്നോട്ടുവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, നിരവധി പ്രൊജക്റ്റുകളുടെ തിരക്കുകളില്‍ പെട്ടതിനാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സമയം നീക്കിവെയ്ക്കാനാകില്ല. സ്ത്രീകളെയും യുവാക്കളെയും പ്രധാന സ്ഥാനങ്ങളിലേക്ക് കൊണ്ടുവരാന്‍ മമ്മൂട്ടി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 2015 മുതല്‍ 2018 വരെയാണ് നിലവിലുളള കമ്മിറ്റിയുടെ കാലാവധി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top