Flash News

പി.സി.എന്‍.എ.കെ യുവജനങ്ങള്‍ക്കായി കായിക മത്സരം നടത്തുന്നു

June 7, 2018 , നിബു വെള്ളവന്താനം

IMG-20180607-WA0019ബോസ്റ്റണ്‍: 36-ാമത് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സ് ഓഫ് നോര്‍ത്ത് അമേരിക്ക (പി.സി.എന്‍.എ.കെ) സമ്മേളനത്തിനോടനുബന്ധിച്ച് യുവജനങ്ങള്‍ക്കായി കായിക മത്സരം നടത്തും.

യുവതീ യുവാക്കള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അവസരം ഒരുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ നടത്തപ്പെടുന്ന കായിക മത്സരത്തില്‍ വിവിധ സ്‌റ്റേറ്റുകളെ പ്രതിനിധികരിച്ച് ടീമുകള്‍ പങ്കെടുക്കും. ജൂലൈ 6 വെള്ളിയാഴ്ച മാസച്ച്യൂസെറ്റ്‌സ് ആംഹെസ്റ്റ് യൂണിവേഴ്‌സിറ്റി അത്‌ലറ്റിക്ക് സ്‌റ്റേഡിയത്തില്‍ വെച്ച് നടത്തപ്പെടുന്ന ബാസ്കറ്റ് ബോള്‍, വോളിബോള്‍ മത്സരങ്ങളില്‍ 21 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണെന്ന് യൂത്ത് കോഓഡിനേറ്റര്‍ ഷോണി തോമസും സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ തോമസും അറിയിച്ചു.

പങ്കെടുക്കുവാനുള്ള ടീമുകള്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കുന്നതിനായി ജൂണ്‍ 15ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.pcnak2018.org


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top