ഈ വര്‍ഷം മുതല്‍ രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്ന് ഉണ്ടാവില്ല. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നിര്‍ദേശ പ്രകാരമാണ് എല്ലാ വര്‍ഷവും നടത്തികൊണ്ടിരുന്ന വിരുന്ന് ഉപേക്ഷിച്ചത്. മതേതര മൂല്യങ്ങളെ മുന്‍നിര്‍ത്തി ഇഫ്താര്‍ വിരുന്ന് ഉപേക്ഷിക്കുകയാണെന്ന് രാഷ്ട്രപതി ഭവന് അറിയിച്ചു. യാതൊരു തരത്തിലുളള മതാഘോഷങ്ങളും പൊതുമേഖലാ കെട്ടിടത്തില്‍ നടത്തില്ലെന്നും രാഷ്ട്രപതി ഭവന് വ്യക്തമാക്കി.
നികുതിപ്പണം ഉപയോഗിച്ച് ഒരു മതത്തിന്റെയും ആഘോഷങ്ങള്‍ വേണ്ടെന്ന് രാഷ്ട്രപതി തീരുമാനിച്ചതായി പ്രസ് സെക്രട്ടറി അശോക് മാലിക് പറഞ്ഞു. മതേതര രാജ്യം എന്ന നിലയില്‍ മതം ഏതെന്ന് പരിഗണിക്കാതെ എല്ലാ മതചടങ്ങുകളും ഉപേക്ഷിക്കുകയാണ്. എന്നാല്‍ എല്ലാ മതങ്ങളുടേയും ആഘോഷ വേളയില്‍ പ്രസിഡന്റ് ആശംസ അറിയിക്കുമെന്നും അശോക് മാലിക് വ്യക്തമാക്കി.
ഇതോടെ ഒരു ദശാബ്ദത്തിന് ശേഷം ആദ്യമായി രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്ന് ഉണ്ടാവില്ല. 2002 മുതല്‍ 2007 വരെ രാഷ്ട്രപതിയായിരുന്ന എപിജെ അബ്ദുല്‍ കലാമിന്റെ കാലമൊഴിച്ച് എല്ലാ വര്‍ഷങ്ങളിലും പരമ്പരാഗതമായി രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ ഒരുക്കുന്നുണ്ട്. നാഗ്പൂരില്‍ ഇഫ്താര്‍ നടത്തില്ലെന്ന് ആര്‍എസ്എസും നിലപാട് എടുത്തിട്ടുണ്ട്. നാഗ്പൂരിലെ ആസ്ഥാന പരിസരത്ത് ഇഫ്താര്‍ സംഗമം നടത്താനുളള രാഷ്ട്രീയ മുസ്ലിം മഞ്ച് (ആര്‍എസ്എസിന് കീഴിലെ മുസ്ലിം സംഘടന) നീക്കത്തിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
”ഞങ്ങളെ വിമര്‍ശിക്കുന്നവരാണ് സാധാരണ ഇഫ്താറുകള്‍ സംഘടിപ്പിക്കാറുളളത്. മുസ്ലിങ്ങള്‍ക്ക് വേണ്ടി ഇഫ്താര്‍ സംഗമം ഒരുക്കാന്‍ മറ്റുളളവരോട് ഇസ്ലാം എവിടെയും ആവശ്യപ്പെടുന്നില്ല. മഹാരാഷ്ട്രയിലെ ആര്‍എസ്എസ് ഭാരവാഹിയുടെ ഈ ആലോചന തെറ്റാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്,” രാഷ്ട്രീയ മുസ്ലിം മഞ്ചിന്റെ ദേശീയ അദ്ധ്യക്ഷന്‍ മുഹമ്മദ് അഫ്സല് വ്യക്തമാക്കി.

Leave a Reply