Flash News

കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് തന്നെ ഒഴിവാക്കാന്‍ ഉമ്മന്‍‌ചാണ്ടി പ്രയോഗിച്ച കൗശലമാണെന്ന് പി.ജെ. കുര്യന്‍

June 8, 2018

pj-kurianതിരുവനന്തപുരം: തന്നെ മാറ്റി നിര്‍ത്താന്‍ ഉമ്മന്‍ചാണ്ടി പ്രയോഗിച്ച കൗശലമാണ് കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതെന്ന് പി.ജെ.കുര്യന്‍. രാജ്യസഭാ സീറ്റ് കെ.എം.മാണി സ്വപ്‌നം കണ്ടിട്ട് പോലുമില്ല. 2012ലും തന്നെ ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചിരുന്നുവെന്നും കുര്യന്‍ ആരോപിച്ചു.

കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിജെ കുര്യന്‍ കത്ത് നല്‍കിയിരുന്നു. ഒപ്പം രാജ്യസഭയിലേക്ക് പരിഗണിക്കാവുന്ന ചില നേതാക്കളുടെ പേരും കത്തില്‍ കുര്യന്‍ കുറിച്ചിരുന്നു. എം.എം.ഹസന്‍, വി.എം.സുധീരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാനിമോള്‍ ഉസ്മാന്‍, പി.സി.ചാക്കോ, പി.സി.വിഷ്ണുനാഥ് എന്നിവരെ സ്ഥാനത്തേക്ക് പരിഗണിക്കാവുന്നതാണെന്നായിരുന്നു അദ്ദേഹം കത്തിലെഴുതിയിരുന്നത്.

യുവ നേതാക്കളുടെ കലാപം ഉമ്മന്‍ചാണ്ടിയുടെ സൃഷ്ടിയാണെന്ന് കുര്യന്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചു. പാര്‍ട്ടിയുടെ ഒരു ഫോറത്തിലും രാജ്യസഭാ സീറ്റ് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ല. ഇങ്ങനെയാണ് തീരുമാനമെങ്കില്‍ രാഷ്ട്രീയകാര്യ സമിതിക്ക് പ്രസക്തിയില്ല. തീരുമാനങ്ങള്‍ക്ക് പിന്നില്‍ വ്യക്തിതാല്‍പ്പര്യവും വ്യക്തിവിരോധവുമുണ്ട്. ഉമ്മന്‍ചാണ്ടിക്ക് ചിലരെ ഒഴിവാക്കണമെന്ന് വ്യക്തിപരമായ അജണ്ടയുണ്ടെന്നും കുര്യന്‍ ആരോപിച്ചു.

കോണ്‍ഗ്രസ് വഴങ്ങുമെന്ന് അറിയാവുന്നത് കൊണ്ടാണ് മാണി സീറ്റ് ചോദിച്ചത്. കോണ്‍ഗ്രസ് നേതൃത്വം തയ്യാറായത് കൊണ്ട് മാത്രമാണ് കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് ലഭിച്ചതെന്നും കുര്യന്‍ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top