Flash News

അഡാര്‍ ലവിലെ ചുരുണ്ട മുടിക്കാരി റാണി പദ്മാവതിയുടെ വേഷത്തില്‍ (ചിത്രങ്ങള്‍)

June 8, 2018

 

new6-1519117605ഒരു അഡാര്‍ ലവ് പുറത്തിറങ്ങുന്നതിനു മുന്‍പു തന്നെ ചിത്രത്തിലെ ഗാനം ജനങ്ങളുടെ ഹൃദയത്തില്‍ കയറി കൂടിയിരുന്നു. അതിനോടൊപ്പെ തന്നെ ചിത്രത്തിലെ നായിക നായകന്മാരും. ഒരു അഡാര്‍ ലവ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസില്‍ ആദ്യം ഓടി എത്തുന്നത് പ്രിയ വാര്യരേയും റോഷനേയുമാണ്. ചിത്രത്തില്‍ ഇവരല്ലാതെ വേറെയും അഡാറ് താരങ്ങളുണ്ട്. ഒമറിന്റെ ചിത്രത്തില്‍ ജീവിതത്തിലും അഡാറായ ഒരു താരമുണ്ട്. പേര് നൂറിന്‍ ഷെരിഫ്. ചുരുണ്ടമുടിയും നിറപുഞ്ചിരിയുമായി എത്തുന്ന നൂറിന്റെ പുതിയ ഫോട്ടോ ഷൂട്ട് ഇപ്പോള്‍ വൈറലാകുകയാണ്.

സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ പദ്മാവതിലെ ദീപികയുടെ വേഷത്തിലാണ് നൂറിന്‍ ഫോട്ടോ ഷൂട്ട് ചെയ്തത്. റാണി പത്മിനിയുടെ വേഷത്തില്‍ നൂറിന്‍ സുന്ദരിയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നു. ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

new4-15191175882017 ല്‍ മിസ് കേരളയായിരുന്നു നൂറിന്‍. കൂടാതെ അരോറ ഫിലിം കമ്പനി നടത്തിയ ബ്യൂട്ടി ആന്റ് ഫിറ്റ്നസ് മത്സരത്തില്‍ നൂറിന്‍ വിജയി ആയിരുന്നു. എന്നാല്‍ ആ പെൺകുട്ടിയാണ് ഇതെന്ന് വളരെ കുറച്ചു പേര്‍ക്കു മാത്രമേ അറിയാവുള്ളു.

ഒമര്‍ ലുലു ചിത്രമായ ചങ്കസിലൂടെയാണ് നൂറിന്‍ സിനിമയില്‍ എത്തിയത്. മോ‍ഡലിങ്ങും അഭിനയവുമാണ് ഈ 19കാരിയുടെ ഇഷ്ടങ്ങള്‍. ചവറയില്‍ ഇന്‍റഗ്രേറ്റഡ് എംബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് നൂറിന്‍. സരിനന്‍സ് ഡാന്‍സ് കമ്പനിയിലെ ഡാന്‍സര്‍ കൂടിയാണ് ഇവര്‍.

സംസ്ഥാന കലോത്സവത്തിലെ നിറസാന്നിധ്യമായിരുന്നു ചവറ സ്വദേശിയായ നൂറിന്‍. തുടര്‍ച്ചയായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ മാര്‍ഗം കളിക്ക് സമ്മാനം നേടിയത് നൂറിനും സംഘവുമായിരുന്നു. ഇതിന് പുറമെ ഒപ്പന, കഥാപ്രസംഗം ,മിമിക്രി എന്നിവയിലും സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മാറ്റുരച്ചിട്ടുണ്ട് ഈ മിടുക്കി.

34561598_1552986601667285_1519697589832777728_n 34583309_1552986795000599_4107007548463251456_n 34627543_1552987171667228_4901434158712094720_n34605318_1552987248333887_2297139584405864448_n 34624264_1552986645000614_8753025808878010368_n34638451_1552986515000627_8039254544099573760_n34686237_2092239681024054_6453698883527639040_n34638451_1552986515000627_8039254544099573760_n 34645951_1552987055000573_8916048443718238208_n 34699084_1552986928333919_5211508257494925312_n 34726138_2092240597690629_7044930097081483264_n

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top