Flash News

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പതിനൊന്നാമത് ബയനിയല്‍ കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

June 8, 2018

getPhotoഡാളസ്: ഡാളസില്‍ അരങ്ങേറുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ പതിനൊന്നാമത് ബയനിയല്‍ കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോണ്‍ഫറന്‍സ് ഓര്‍ഗനൈസിംഗ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി. സി. മാത്യു, കണ്‍വീനര്‍ ഫ്രിക്‌സ് മോന്‍ മൈക്കിള്‍, സെക്രട്ടറി വര്‍ഗീസ് കയ്യാലക്കകത്തു, തോമസ് എബ്രഹാം സജി ചെല്ലേതു, സുനില്‍ എഡ്‌വേഡ് എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

രാവിലെ ഏട്രിയം ഹോട്ടലിന്റെ പ്രയറി ഹാളില്‍ നടക്കുന്ന സമ്മേളനത്തിന്റെ മുഖ്യ ഉത്ഘാടന കര്‍മ്മം സണ്ണിവെയ്‌ല്‍ സിറ്റിയുടെ നിയുക്ത മേയറും മലയാളിയുമായ സജി ജോര്‍ജ് നടത്തും. റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് പനക്കല്‍, പ്രസിഡന്റ് പി. സി. മാത്യു, വൈസ് പ്രസിഡന്റ് എല്‍ദോ പീറ്റര്‍, സെക്രട്ടറി കുരിയന്‍ സക്കറിയ, ട്രഷറര്‍ ഫിലിപ്പ് മാരേട്ട്, വൈസ് ചെയര്‍ ത്രേസ്യാമ്മ നാടാവള്ളില്‍, സ്ട്രാറ്റജിക് ആന്റ് ഇക്കണോമിക് ഫോറം പ്രസിഡണ്ട് സാബു ജോസഫ് സി. പി. എ, യൂത്ത് എംപവര്‍മെന്റ് ഗ്ലോബല്‍ ചെയര്‍ സുധീര്‍ നമ്പ്യാര്‍, റീജിയന്‍ ചാരിറ്റി ഫോറം ചെയര്‍ ഡോ. രുഗ്മിണി പത്മകുമാര്‍, റീജിയന്‍ ബിസിനസ് ഫോറം പ്രസിഡണ്ട് റെവ. ഷാജി കെ. ഡാനിയേല്‍, ഗ്ലോബല്‍ കോണ്‍ഫറന്‍സ് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍ മുതലായവരോടൊപ്പം പ്രൊവിന്‍സ് പ്രസിഡന്റുമാരായ പുന്നൂസ് തോമസ് (ഒക്‌ലഹോമ), കോശി ഉമ്മന്‍ (ന്യൂയോര്‍ക്ക്), എസ്. കെ. ചെറിയാന്‍ (ഹൂസ്റ്റണ്‍), വര്‍ഗീസ് കെ. വര്‍ഗീസ് (ഡാളസ്), മോഹന്‍കുമാര്‍ (വാഷിംഗ്ടണ്‍ ഡി. സി.), മുതലായവരും ചെയര്‍മാന്മാരായ ജേക്കബ് കുടശ്ശനാട്, തോമസ് എബ്രഹാം, എബ്രഹാം ജോണ്‍, എന്നിവരും പങ്കെടുക്കും. ആന്‍ ലൂക്കോസ് (ചിക്കാഗോ) പ്രോവിന്‍സിനെ പ്രതിനിധീകരിക്കും. ഡാളസിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളും അംഗങ്ങളും മറ്റു സാമൂഹിക സാംസ്‌കാരിക രംഗത്തെ നേതാക്കളും പരിപാടികളില്‍ പങ്കെടുക്കും.

അമേരിക്ക റീജിയന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ചാക്കോ കോയിക്കലേത് 2018 മുതല്‍ 2020 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞടുപ്പിനു ചുക്കാന്‍ പിടിക്കും. സാഹിത്യ സമ്മേളനം, ബിസ്സിനസ് ഫോറം മീറ്റ്, യൂത്ത് എംപവര്‍മെന്റ് എ ന്യൂ ഹോപ്പ് ഫോര്‍ ദി ഫുച്ചര്‍ എന്ന വിഷയത്തില്‍ സിമ്പോസിയം, എന്നിവയോടൊപ്പം സാഹിത്യം, ബിസിനസ്സ്, മുതലായ വിഭാഗങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ക്കുള്ള റീജിയന്‍ അവാര്‍ഡുകള്‍ തീരുമാനിക്കും.

തുടര്‍ന്നു സമാപന സമ്മേളനവും റീജിയന്റെ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ, കലാപരിപാടികള്‍, ഡിന്നര്‍ എന്നിവ സൗത്ത് ഇര്‍വിങ്ങിലെ സെയിന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. സമാപന സമ്മേളനത്തിലേക്ക് ഡാളസിലെ നല്ലവരായ മലയാളി സുഹൃത്തുക്കളെ ക്ഷണിച്ചു കൊള്ളുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 972 999 6877, 469 660 5522.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top