Flash News

വേള്‍ഡ് മലയാളി കൗണ്‍സില്‍ 11-ാം ബയനിയല്‍ കോണ്‍ഫറന്‍സ്; എബ്രഹാം ജോണ്‍ അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ പ്രബന്ധം അവതരിപ്പിക്കും

June 8, 2018

getPhoto (1)ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ 11-ാമത് ബയനിയല്‍ കോണ്‍ഫറന്‍സില്‍ അമേരിക്കന്‍ മലയാള സാഹിത്യം എന്ന വിഷയത്തില്‍ ഒക്‌ലഹോമ പ്രൊവിന്‍സ് ചെയര്‍മാനും സാഹിത്യകാരനുമായ എബ്രഹാം ജോണ്‍ പ്രബന്ധം അവതരിപ്പിക്കും. റീജിയന്‍ വൈസ് ചെയറും കാവയത്രിയുമായ ശ്രീമതി ത്രേസ്യാമ്മ നാടാവള്ളില്‍ ചര്‍ച്ച ഉത്ഘാടനം ചെയ്യും. ചര്‍ച്ചയില്‍ ഡാളസ്സിലെ സാഹിത്യകാരന്മാര്‍ പെങ്കെടുക്കും. ഒപ്പം വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയിട്ടുള്ള പ്രതിനിധികള്‍, കാഴ്ചക്കാര്‍ എന്നിവരും ചര്‍ച്ചയില്‍ ഭഗഭാക്കാകും.

കേരള ലിറ്റററി അസോസിയേഷന്റെ 1990-94 കാലഘട്ടത്തിലെ പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുള്ള സാഹിത്യകാരനും നിരൂപകനുമായ എബ്രഹാം ജോണ്‍, ജ്യൂവിഷ് കൗണ്‍സില്‍ ഓഫ് കേരളായുടെ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ കൂടിയാണ്.

കവയത്രി, എഴുത്തുകാരി, സംഘാടക എന്നീ നിലകളില്‍ അറിയപ്പെടുന്ന ത്രേസ്യാമ്മ നാടാവള്ളില്‍, ‘കൊച്ചേച്ചി’ എന്ന തൂലികാ നാമത്തില്‍ പത്രങ്ങളില്‍ കൊളമിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കവിതാ സമാഹാരങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവാസി സാഹിത്യ പുരസ്‌കാരം 2018 കേരളത്തില്‍ വച്ച് നേടി എന്നതും വേള്‍ഡ് മലയാളിക്ക് അഭിമാനാര്‍ഹമാണ്.

ചര്‍ച്ചകളില്‍ കാഴ്ചക്കാര്‍ക്കും പെങ്കെടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 972 999 6877, 469 660 5522.

പി.സി. തോമസ്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top