Flash News

കോണ്‍ഗ്രസും ജെഡി‌എസും മടുത്ത എം‌എല്‍‌എമാരെ സ്വീകരിക്കാന്‍ യെദ്യൂരപ്പ കച്ച മുറുക്കുന്നു

June 9, 2018

64522496ബംഗളൂരു: അസംതൃപ്തരായ നിരവധി കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പ. മന്ത്രിസഭ രൂപീകരണത്തിന് ശേഷം സ്ഥാനം കിട്ടാത്ത എംഎല്‍എമാര്‍ക്കിടയില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് യെദിയൂരപ്പയുടെ പ്രസ്താവന.

‘അസംതൃപ്തരായ നിരവധി കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേരാന്‍ കാത്തിരിക്കുന്നത്’, പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കര്‍ണാടക ബിജെപി അദ്ധ്യക്ഷന്‍ യെദിയൂരപ്പ പറഞ്ഞു. ‘കോണ്‍ഗ്രസിലും ജെഡിഎസിലും മടുത്ത് ബിജെപിയില്‍ ചേരാനിരിക്കുന്ന എംഎല്‍എമാരെ സ്വീകരിക്കേണ്ടത് നമ്മുടെ കടമയാണ്. ഇപ്രകാരം എല്ലാ മണ്ഡലത്തിലും ബിജെപിയെ ശക്തിപ്പെടുത്തണം. എത്ര കാലം ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നത് മറ്റൊരു വിഷയമാണ്. 104 എംഎല്‍എമാരോടെ പാര്‍ട്ടിക്ക് നിയമസഭയില്‍ കരുത്തുണ്ട്. നല്ല ശക്തരായ പ്രതിപക്ഷമായി നമുക്ക് പ്രവര്‍ത്തിക്കാം’, യെദിയൂരപ്പ പറഞ്ഞു.

കോൺഗ്രസ് ജ.ഡി.എസ് സഖ്യകക്ഷി മന്ത്രിസഭയിൽ ആദ്യഘട്ടത്തിൽ ഇടംലഭിക്കാത്ത എം.എൽ.എമാരുടെ പ്രതിഷേധത്തെ തുടർന്ന് കർണാടക കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്. സിദ്ധരാമയ്യ സർക്കാറിൽ മന്ത്രിയായിരുന്ന എം.ബി. പാട്ടീലിന്റെ നേതൃത്വത്തിൽ 20ഓളം എം.എൽ.എമാരാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.

ഇപ്പോൾ സത്യപ്രതിജ്ഞ ചെയ്ത കോൺഗ്രസ് മന്ത്രിമാരുടെ കാലാവധി രണ്ടുവർഷത്തേക്കായിരിക്കുമെന്നും അതിനുശേഷം മന്ത്രിസഭ പുനഃസംഘടിപ്പിച്ച് അവസരം ലഭിക്കാത്തവരെ അടുത്ത മൂന്നുവർഷത്തേക്ക് മന്ത്രിമാരാക്കാനുമാണ് കോൺഗ്രസിന്റെ തീരുമാനം. എന്നാൽ, മന്ത്രിപദവി നൽകാതെ ഒഴിവാക്കിയതിനുള്ള കാരണം അറിയണമെന്നാണ് എം.ബി. പാട്ടീൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഉത്തര കർണാടകക്കുവേണ്ടി രണ്ടാമത് ഒരു ഉപമുഖ്യമന്ത്രിയെ കൂടി ഉൾപ്പെടുത്തണമെന്നാണ് പുതിയ ആവശ്യം. ഉപമുഖ്യമന്ത്രി പദവിയിൽ കുറഞ്ഞതൊന്നും സ്വീകരിക്കില്ലെന്നും ഭാഗം വെച്ചുള്ള മന്ത്രിസ്ഥാനം വേണ്ടെന്നുമാണ് എം.ബി. പാട്ടീൽ വ്യക്തമാക്കുന്നത്. താൻ ഒറ്റക്കല്ലെന്നും ത‍ന്റെയൊപ്പം 20 എം.എൽ.എമാരുണ്ടെന്നും എന്നാൽ, കോൺഗ്രസ് തന്നെ വലിച്ചെറിഞ്ഞപോലെ താൻ പാർട്ടിയെ വലിച്ചെറിയില്ലെന്നും എം.ബി. പാട്ടീൽ എം.എൽ.എ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top