Flash News

ഗ്രെയ്റ്റര്‍ നോയ്ഡയില്‍ രണ്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പന്ത്രണ്ടുകാരന്‍ പിടിയില്‍

June 9, 2018

child-rapeലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ രണ്ടുവയസുകാരി കൊല്ലപ്പെട്ടത് പീഡന ശ്രമത്തിനിടെയെന്നു പൊലീസ്. സംഭവത്തില്‍ പന്ത്രണ്ട് വയസുകാരനെ കസ്റ്റഡിയില്‍ എടുത്തു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപമുള്ള പറമ്പില്‍നിന്നു ബുധനാഴ്ച രാവിലെയാണു കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടത്. മുഖത്തും കഴുത്തിലും പരുക്കേറ്റ പാടുകളും വലതുകണ്ണ് കല്ലുകൊണ്ടു കുത്തിപൊട്ടിച്ച നിലയിലുമായിരുന്നു.

വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പന്ത്രണ്ടുകാരന്‍ ഒഴിഞ്ഞ പറമ്പിലേക്കു കൂട്ടികൊണ്ടു പോയി. പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി കരയുകയും ആരെങ്കിലും വരുമോയെന്നു ഭയപ്പെട്ട പ്രതി ഇഷ്ടിക കൊണ്ടിടിച്ചും ശ്വാസം മുട്ടിച്ചും കുഞ്ഞിനെ കൊല്ലുകയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്. പെണ്‍കുട്ടിയെ പ്രതി എടുത്തുകൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top