Flash News
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദ് ചെയ്തു; പാലക്കാട് നിന്ന് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു   ****    പ്രളയത്തിന് ശേഷം എല്‍ നിനോ; കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരളര്‍ച്ച   ****    സിഖ് വിരുദ്ധ കലാപം : കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന് ജീവപര്യന്തം തടവ്   ****    കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ ഇന്ന് പിരിച്ചുവിടും ; സാമ്പത്തിക പ്രയാസത്തിനിടയാക്കുമെന്ന് ഗതാഗതമന്ത്രി; ആശങ്ക വേണ്ടെന്ന് എംഡി ടോമിന്‍ തച്ചങ്കരി   ****    ലോകവ്യാപകമായി നിരോധിച്ച മയക്കുമരുന്നുമായി സീരിയല്‍ നട് അശ്വതി ബാബുവും ഡ്രൈവറും കൊച്ചിയില്‍ പിടിയിലായി; വന്‍ മയക്കുമരുന്നു മാഫിയയുടെ കണ്ണിയാണ് നടി എന്ന്   ****   

ഉമ്മന്‍‌ചാണ്ടിയെ ന്യായീകരിച്ച് രമേശ് ചെന്നിത്തലയും എം എം ഹസ്സനും; പി.ജെ. കുര്യന്‍ തെറ്റിദ്ധരിപ്പിച്ചെന്ന് ഇരുവരും

June 9, 2018

chennithala-hasanതിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ സംബന്ധിച്ചു ഉമ്മന്‍ചാണ്ടി തെറ്റിദ്ധരിപ്പിച്ചെന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പി.ജെ. കുര്യന്റെ പരാമര്‍ശം അടിസ്ഥാന രഹിതമാണെന്നു വ്യക്തമാക്കി കെപിസിസി പ്രസിഡഡന്റ് എം.എം.ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത്. കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശം സംബന്ധിച്ചും രാജ്യസഭാ സീറ്റ് വിട്ടു നല്‍കുന്ന കാര്യവും തങ്ങള്‍ മൂന്നു പേരും ഒരുമിച്ചാണു രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചത്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി തെറ്റിദ്ധരിപ്പിച്ചെന്ന വാര്‍ത്ത ശരിയല്ലെന്നും ഇരുവരും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റു വിട്ടുനല്‍കിയതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നോടു മാപ്പുപറഞ്ഞുവെന്ന രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്റെ പ്രസ്താവനയ്ക്കു പിന്നാലെയായിരുന്നു ചെന്നിത്തലയുടെയും ഹസന്റെയും പ്രതികരണം. ഇതുവരെ ഉമ്മന്‍ചാണ്ടിയോട് ഒരു സഹായവും തേടിയിട്ടില്ല. ചെയ്ത സഹായമെന്തെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും കുര്യന്‍ ആവശ്യപ്പെട്ടിരുന്നു.

തന്നെ പുറത്താക്കിയത് ഉമ്മന്‍ചാണ്ടിയുടെ അജന്‍ഡയാണെന്നും അദ്ദേഹം ആരോപിച്ചു. ഉമ്മന്‍ചാണ്ടി ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. കേരള രാഷ്ട്രീയത്തിലേക്കു വരുന്നോയെന്നു നേരത്തേ എ.കെ.ആന്റണി ചോദിച്ചിരുന്നതാണ്. അന്നു വേണ്ടെന്നു പറഞ്ഞിരുന്നു. കേരള രാഷ്ട്രീയത്തിലേക്കു പി.ജെ.കുര്യന്‍ വരുന്നത് ഉമ്മന്‍ചാണ്ടിക്കു പേടിയാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു ഞാന്‍ ഒരു സാധാരണ പ്രവര്‍ത്തകനാണെന്നും അദ്ദേഹത്തെപ്പോലെയൊരു നേതാവ് തന്നെ പേടിക്കുന്നത് എന്തിനെന്നുമായിരുന്നു കുര്യന്റെ മറുപടി. 2012 ലും തന്നെ പുറത്താക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചു. ഉമ്മന്‍ചാണ്ടിക്ക് അജന്‍ഡ ഉണ്ടായിരുന്നു. ഇതിനു യുവാക്കളെ ഉപയോഗിക്കുകയായിരുന്നു. രാജ്യസഭാ സീറ്റ് സംബന്ധിച്ചു തീരുമാനമെടുത്തതില്‍ മുഖ്യപങ്ക് രമേശ് ചെന്നിത്തലയ്ക്കല്ല. പ്രതിപക്ഷ നേതാവിന്റെ വരവ് സൗഹൃദസന്ദര്‍ശനം മാത്രമാണ്. ഉമ്മന്‍ചാണ്ടിക്കെതിരെ ഹൈക്കമാന്‍ഡിനു പരാതി നല്‍കുമെന്നും കുര്യന്‍ പറഞ്ഞു.

എന്നാല്‍ പി.ജെ.കുര്യന്‍ ആദരം അര്‍ഹിക്കുന്ന നേതാവെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. പറയാനുള്ളതെല്ലാം കഴിഞ്ഞ ദിവസം പറഞ്ഞു കഴിഞ്ഞു. ഇന്നലെ പറഞ്ഞതിന്റെ മറുപടിയുണ്ടെങ്കില്‍ പിന്നീട് പറയുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top