Flash News
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദ് ചെയ്തു; പാലക്കാട് നിന്ന് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു   ****    പ്രളയത്തിന് ശേഷം എല്‍ നിനോ; കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരളര്‍ച്ച   ****    സിഖ് വിരുദ്ധ കലാപം : കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന് ജീവപര്യന്തം തടവ്   ****    കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ ഇന്ന് പിരിച്ചുവിടും ; സാമ്പത്തിക പ്രയാസത്തിനിടയാക്കുമെന്ന് ഗതാഗതമന്ത്രി; ആശങ്ക വേണ്ടെന്ന് എംഡി ടോമിന്‍ തച്ചങ്കരി   ****    ലോകവ്യാപകമായി നിരോധിച്ച മയക്കുമരുന്നുമായി സീരിയല്‍ നട് അശ്വതി ബാബുവും ഡ്രൈവറും കൊച്ചിയില്‍ പിടിയിലായി; വന്‍ മയക്കുമരുന്നു മാഫിയയുടെ കണ്ണിയാണ് നടി എന്ന്   ****   

‘അമ്മ’ യുടെ പ്രസിഡന്റായി മോഹന്‍‌ലാലിനേയും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവിനേയും തെരഞ്ഞെടുത്തു

June 10, 2018

mohanlal-2കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ എത്തും. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി. ജൂണ്‍ 24 ന് കൊച്ചിയില്‍ നടക്കുന്ന അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.വനിതാ പ്രാതിനിധ്യം ഏറ്റവും കൂടുതലുള്ള ഭരണസമിതിയാണ് ഇത്തവണ ചുമതലയേല്‍ക്കുന്നത്. കൂടാതെ ഭരണസമിതിയിലെ പത്ത് പേരും പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരാണ്.

മറ്റാരും പത്രിക സമര്‍പ്പിക്കാഞ്ഞതിനാല്‍ എതിരില്ലാതെയാണ് മോഹന്‍ലാലിനെയും ഇടവേള ബാബുവിനെയും തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറാന്‍ താത്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പൊതുസ്വീകാര്യന്‍ എന്ന നിലയിലാണ് വൈസ് പ്രസിഡന്റായിരുന്ന മോഹന്‍ലാലിനെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചത്. ജനറല്‍ സെക്രട്ടറിയായെത്തുന്ന ഇടവേള ബാബു 18 വര്‍ഷക്കാലം സെക്രട്ടറിയായിരുന്നു. നിലവില്‍ മമ്മൂട്ടിയായിരുന്നു ജനറല്‍ സെക്രട്ടറി.

ജൂണ്‍ 24 ന് മൂന്ന് വര്‍ഷക്കാലാവധിയുമായി പുതിയ ഭരണസമിതി ചുമതലയേല്‍ക്കും. മറ്റ് ഭാരവാഹികള്‍ ഇവരാണ്. കെബി ഗണേഷ് കുമാര്‍, മുകേഷ് (വൈസ് പ്രസിഡന്റുമാര്‍), സിദ്ധിഖ് (ജോയിന്റ് സെക്രട്ടറി), ജഗദീഷ്(ട്രഷറര്‍). ഇന്ദ്രന്‍സ്, സുധീര്‍ കരമന, ജയസൂര്യ, ബാബുരാജ്, ആസിഫ് അലി, ടിനി ടോം, അജു വര്‍ഗീസ്, ഹണി റോസ്, ശ്വേതാ മേനോന്‍, രചന നാരായണന്‍ കുട്ടി, മുത്തുമണി എന്നിവരാണ് ഭരണസമിതിയിലെ 11 അംഗങ്ങള്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top