Flash News

ഐപിഎല്ലില്‍ ജൂണ്‍ 12 നു റവ ഡോ. ജേക്കബ് ഡേവിഡ് സന്ദേശം നല്‍കുന്നു

June 11, 2018 , പി.പി. ചെറിയാന്‍

rev dr jacob georgeന്യൂയോര്‍ക്ക്: ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈന്‍ ജൂണ്‍ 12 നു സംഘടിപ്പിക്കുന്ന ടെലി കോണ്‍ഫറന്‍സില്‍ സുപ്രസിദ്ധ സുവിശേഷക പ്രാസംഗികനും സെന്റ് ഡേവിഡ്‌സ് ആംഗ്ലിക്കന്‍ ചര്‍ച്ച് , കൗണ്‍സില്‍ ഓഫ് സിഎസ്‌ഐ ചര്‍ച്ച് വൈദികനുമായ റവ ഡോ. ജേക്കബ് ഡേവിഡ് വചന പ്രഘോഷണം നടത്തുന്നു.

വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക് (ന്യൂയോര്‍ക്ക് സമയം) സജീവമാകുമ്പോള്‍ വിവിധ മതങ്ങളില്‍ വിശ്വാസങ്ങളില്‍ കഴിയുന്നവരുടെ മാനസികവും ശാരീരികവും കുടുംബപരവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു വേദിയായി മാറുന്നു.

വിവിധ സഭ മേലധ്യക്ഷന്മാരും പ്രഗല്‍ഭരും പ്രശസ്തരും ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ജൂണ്‍ അഞ്ചിന് ചൊവ്വാഴ്ചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന റവ ഡോ.ജേക്കബ് ഡേവിഡിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 16417150665 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈ മെയിലുമായോ ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

ucmprayerline@gmail.com, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top