Flash News

ജില്ലയിലെ മുഴുവന്‍ വഴിയോര കച്ചവടക്കാര്‍ക്കും തൊഴില്‍ കാര്‍ഡ് നല്‍കണം: വഴിയോര കച്ചവട ക്ഷേമസമിതി (എഫ്.ഐ.ടി.യു)

June 11, 2018 , സി.കെ. അഹമ്മദ് അനീസ്

BeautyPlus_20180611144552430_save

മലപ്പുറം നഗരസഭാ ചെയര്‍പേഴ്സണ്‍ C.H. ജമീലക്ക് രേഖകള്‍ കൈമാറിക്കൊണ്ട് സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് പരമാനന്ദന്‍ മങ്കട ഉത്ഘാടനം നിര്‍വ്വഹിക്കുന്നു

മലപ്പുറം: ജില്ലയിലെ മുഴുവന്‍ വഴിയോര കച്ചവടക്കാര്‍ക്കും തൊഴില്‍ കാര്‍ഡ് നല്‍കണം വഴിയോര കച്ചവട ക്ഷേമസമിതി (എഫ്.ഐ.ടി.യു) ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിലെ വഴിയോര കച്ചവടക്കാരുടെ രേഖകള്‍ നഗര സഭയിലും പഞ്ചായത്തുകളിലും വഴിയോര കച്ചവട ക്ഷേമസമിതി (FlTU) നല്‍കിത്തുടങ്ങി.

ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ്‌ വഴിയോര കച്ചവടക്കാരുടെ രേഖകള്‍ കൈമാറിയത്. മലപ്പുറം നഗരസഭാ ചെയര്‍പേഴ്സൺ C.H. ജമീലക്ക് രേഖകള്‍ കൈമാറിക്കൊണ്ട് സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് പരമാനന്ദന്‍ മങ്കട ഉത്ഘാടനം നിര്‍വ്വഹിച്ചു.

ജില്ലാ പ്രസിഡണ്ട് ഇബ്രാഹീം കുട്ടി മംഗലം, ജനറല്‍ സെക്രട്ടറി അഹമ്മദ് അനീസ്, ട്രഷറര്‍ ഹബീബുറഹ്മാന്‍ പൂക്കോട്ടൂര്‍, ജില്ലാ വൈസ് പ്രസിഡണ്ട് കളത്തിങ്ങല്‍ കുഞ്ഞിമുഹമ്മദ്, ജംഷീര്‍ വാറങ്കോടന്‍, അലവി പറപ്പൂര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top