മുംബൈ: ഇന്ത്യ ഫുട്ബോളില്‍ കൈവരിച്ച അസൂയാവഹമായ വളര്‍ച്ച അഭിമാനിക്കാവുന്നതിലും അപ്പുറമാണെന്നതിന് ഉദാഹരണമാണ് ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് സാക്ഷ്യം വഹിച്ചത്. ഫുട്ബോളിനോട് അകലം കാണിച്ചിരുന്ന ആരാധകര്‍ ഛേത്രിയുടെ വാക്കുകള്‍ ഹൃദയത്തിലേറ്റി മുംബൈ ഗ്യാലറിയിലേയ്ക്ക് ഒഴുകിയെത്തിയ കാഴ്ച കണ്ണഞ്ചിപ്പിക്കുന്ന ഒന്നായിരുന്നു. ഛേത്രിയുടേയും സംഘത്തിന്റേയും പ്രകടനം അത്രയ്ക്കധികം മാറ്റുരക്കുന്നതായിരുന്നു.
ടീമിന്റെ പ്രകടനത്തിലെ മാറ്റം ആരാധകരുടെ മനോഭാവത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഗ്യാലറി നിറച്ച് മാത്രമല്ല വൈക്കിംഗ് ക്ലാപ്പും ചാന്റുകളുമൊക്കെയായി ആരാധകരും ടീമിന്റെ വിജയത്തിന്റെ ഭാഗമാവുകയാണ്. എന്നാല്‍ ഇന്നലെ ഇന്ത്യ ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങിയപ്പോള്‍ ഇതുവരെ കാണാത്ത രീതിയിലായിരുന്നു ആരാധകര്‍ ടീമിനെ സ്വീകരിച്ചത്. നീല തീര്‍ത്ഥാടകര്‍ എന്നറിയപ്പെടുന്ന ബ്ലൂ പില്ഗ്രിംസ് ഇന്ത്യന്‍ ആരാധകര്‍ ടിഫോ ത്രിഡി ബാനര്‍ ഉയര്‍ത്തിയാണ് പ്രിയ താരങ്ങളെ മൈതാനത്തേക്ക് സ്വാഗതം ചെയ്തത്.
നീല കടുവയുടെ ത്രിമാന ബാനറായിരുന്നു ഉയര്‍ത്തിയത്. ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ടിഫോ ത്രിഡി ബാനര്‍ പ്രത്യക്ഷപ്പെടുന്നത്. ആരാധകരുടെ സ്നഹത്തിനും പിന്തുണയ്ക്കും കപ്പു നേടിയാണ് ഇന്ത്യന്‍ ടീം മറുപടി പറഞ്ഞത്. ഛേത്രിയുടെ ഇരട്ടഗോളിന്റെ കരുത്തില്‍ കെനിയയെ തകര്‍ത്താണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.
United Colours of India. #INDvKEN #WeAreIndia #BackTheBlue #AsianDream pic.twitter.com/fGFrTiJjB3
— Indian Football Team (@IndianFootball) June 10, 2018

Leave a Reply