Flash News

രാജ്യസഭാ സീറ്റിനെച്ചൊല്ലി തര്‍ക്കം രൂക്ഷമാകുമ്പോഴും കെപിസിസി യോഗം ഇന്ന് നടക്കും; ഉമ്മന്‍‌ചാണ്ടി ഇന്നത്തെ യോഗത്തിലും പങ്കെടുക്കില്ല

June 12, 2018

oomen-chandyകെപിസിസി നേതൃയോഗം ഇന്ന്. രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ നേതൃത്വത്തിന് നേരെയുണ്ടായ കടന്നാക്രമണത്തിന്റെ തുടര്‍ച്ചയാകും ഇന്നത്തെ യോഗത്തിലും. ആന്ധ്രയിലേക്ക് പോയ ഉമ്മന്‍ചാണ്ടി ഇന്നത്തെ നേതൃയോഗത്തിലും പങ്കെടുക്കുന്നില്ല.

കടുത്തവിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയെ പ്രതിരോധിക്കാനെത്തിയ എ ഗ്രൂപ്പ് നേതാക്കള്‍ക്കുപോലും രാജ്യസഭാസീറ്റ് മാണിക്കു കൊടുത്തതില്‍ പിഴച്ചെന്ന അഭിപ്രായമായിരുന്നു ഇന്നലെ. പൂര്‍ണമായും ഒറ്റപ്പെട്ടതോടെയാണ് രമേശ് ചെന്നിത്തല പിഴവ് പറ്റിയതായി സമ്മതിച്ചത്. രാഷ്ട്രീയകാര്യസമിതിയിലെ നേതാക്കള്‍ക്ക് പുറമെ കെ.പി.സി.സി ഭാരവാഹികളും പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളും ഡി.സി.സി അധ്യക്ഷന്‍മാരും കൂടി പങ്കെടുന്ന ഇന്നത്തെ നേതൃയോഗത്തില്‍ രൂക്ഷ വിമര്‍ശനങ്ങളായിരിക്കും ഉയരുക.

അതേസമയം മുതിര്‍ന്ന നേതാക്കളെ അധിഷേപിച്ച യുവ എം.എല്‍.എമാര്‍ക്കെതിരായും യോഗത്തില്‍ വിമര്‍ശനമുണ്ടാകും. ഇന്നലെ രാഷ്ട്രീയകാര്യസമിതി യോഗത്തിലും യുവ എം.എല്‍.എമാര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. അതിരുവിട്ട വിമര്‍ശനങ്ങള്‍ ശരിയായില്ലെന്ന് എം.എം.ഹസനും കെ.സി.ജോസഫും പി.സി.വിഷ്ണുനാഥും പറഞ്ഞു.

രാജ്യസഭാസീറ്റ് വിവാദത്തിന് പുറമെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ ദയനീയതോല്‍വിയും നേതൃയോഗത്തില്‍ ചര്‍ച്ചയാകും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top