Flash News
ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്   ****    പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍   ****    പ്രളയാനന്തര കേരള പുനര്‍ നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിന്‍ എം.എല്‍. എ   ****    പി സി മാത്യുവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി   ****    വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജമാല്‍ ഖഷോഗിയെ വധിച്ചവര്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് സൗദി പ്രൊസിക്യൂഷന്‍   ****   

ഡാലസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി

June 12, 2018 , സന്തോഷ് പിള്ള

Newsimg2_15117093ഡാലസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പല്ലാവൂര്‍ ശ്രീധരന്‍െയും, പല്ലാവൂര്‍ ശ്രീകുമാറിന്‍െയും നേതൃത്വത്തില്‍ വാദ്യഘോഷങ്ങള്‍ ആരംഭിച്ചു. ജൂണ്‍ 13 വൈകുന്നേരം നടക്കുന്ന വിളക്കാചാരത്തിന്‍റ്റെ ഭാഗമായി ക്ഷേത്ര തന്ത്രിയും, മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തിയും ആയിരുന്ന കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി ശ്രീകോവിലില്‍ നിന്നും ശ്രീ കൃഷ്ണ വിഗ്രഹം പുറത്തേക്കെഴുന്നള്ളിക്കും. ക്ഷേത്ര പൂജാരികളായ നീലമന വിനയന്‍ നമ്പൂതിരിയും, ഇരിഞ്ഞാടപ്പള്ളി പദ്മനാഭന്‍ നമ്പൂതിരിയും വാര്‍ഷികത്തോടനുബന്ധിച്ച പൂജാദി കര്‍മങ്ങള്‍ നിര്‍വ്വഹിക്കും.

പല്ലാവൂര്‍ സഹോദരന്മാരും, ശിഷ്യരും പഞ്ചാരിയില്‍ തീര്‍ക്കുന്ന നാദപ്രപഞ്ചവും, താലപ്പൊലിയും, മുത്തുകുടയും വിഗ്രഹഘോഷയാത്രക്ക് അകമ്പടിയേകും. ഈ വര്‍ഷത്തെ വിഗ്രഹ പ്രതിക്ഷണ ഘോഷയാത്ര ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമാക്കി തീര്‍ക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ കഠിനപ്രയത്‌നം ചെയ്യുന്നുണ്ടെന്ന് കേരള ഹിന്ദു സൊസൈറ്റി ചെയര്‍മാന്‍ കേശവന്‍ നായര്‍ അഭിപ്രായപെട്ടു. ആഘോഷങ്ങളുടെ ഭാഗമായി, നങ്ങ്യാര്‍ കൂത്ത്, വാദ്യസംഗമം, കഥകളി, പകല്‍ പൂരം എന്നീ കലാരൂപങ്ങളും അരങ്ങേറും. വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ പറയെടുപ്പില്‍ അനേകം ഭക്ത ജനങ്ങള്‍ പങ്കെടുത്തു എന്ന് കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍ അറിയിച്ചു.

ക്ഷേത്രം അലങ്കരിക്കുന്നതിനും, സന്ദര്‍ശകര്‍ക്ക് അന്നദാനം നടത്തുന്നതിനും മറ്റുമായി അനേകം ഭക്തര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു .ക്ഷേത്രകലകള്‍ ആസ്വദിക്കാനും, അഭിഷേകാദി പൂജകളില്‍ പങ്കെടുക്കുവാനും എല്ലാ ഭക്ത ജനങ്ങളും എത്തിച്ചേരണമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

Newsimg4_32293227

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top