അമൃതപുരി: കേരളത്തിലെ മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍ അമൃത വിശ്വവിദ്യാപീഠം അധികാരികള്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഏറ്റുവാങ്ങി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുപരിപാടിയില്‍ വെച്ചായിരുന്നു അവാര്‍ഡ് ദാനം. മറ്റു വിഭാഗങ്ങള്‍ എന്ന ഗണത്തില്‍ അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിനും സ്വയംഭരണ മെഡിക്കല്‍ കോളേജ് വിഭാഗത്തില്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കൊച്ചി കാമ്പസിനും അവാര്‍ഡുകള്‍ ലഭിച്ചു.
ശാസ്ത്രീയമായ രീതിയില്‍ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പൂര്‍ണ്ണമായി നടപ്പാക്കിയതിനാണ് പുരസ്കാരം. ഒന്നാം സ്ഥാനത്തേക്കാള്‍ മികച്ച നിലവാരം പുലര്ത്തിയവയ്ക്കുള്ള ‘എക്സലന്‍സ്’ അവാര്‍ഡാണ് ഇത്തവണ രണ്ട് കാമ്പസുകള്‍ക്കും ലഭിച്ചത്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിനു തുടര്‍ച്ചയായി രണ്ടാം തവണയും അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനു തുടര്‍ച്ചയായി നാലാം തവണയുമാണ് ഈ അവാര്‍ഡ് ലഭിഭിക്കുന്നത്.
അമൃതപുരി കാമ്പസിനു വേണ്ടി പ്രിന്‍സിപ്പാള്‍ ഡോ എസ്. എന്‍ ജ്യോതി മുഖ്യമന്ത്രിയില്‍ നിന്നും അവാര്‍ഡ് ഏറ്റു വാങ്ങി. അമൃതപുരി കാമ്പസ് ഡയറക്ടര്‍ ബ്രഹ്മചാരി സുദീപ്, ബ്രഹ്മചാരി ശ്രീവത്സന്‍, വിഷ്ണു വിജയ് തുടങ്ങിയവര്‍ സംബന്ധിച്ചു.
മാതാ അമൃതാനന്ദമയി മഠം അനുബന്ധ സ്ഥാപനങ്ങളില്‍ കൂടി നടപ്പാക്കി വരുന്ന സുസ്ഥിരമായ പ്രകൃതി സംരക്ഷണ ശ്രമങ്ങള്‍ക്കും മാലിന്യ നിര്‍മാര്‍ജനത്തിനും ലഭിച്ച അംഗീകാരമാണ് പ്രസ്തുത പുരസ്കാരമെന്ന് അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസ് ഡയറക്ടര്‍ ബ്രഹ്മചാരി സുദീപ് തദവസരത്തില്‍ പറഞ്ഞു.
കൊച്ചി അമൃത മെഡിക്കല്‍ കോളേജിനുവേണ്ടി അഡ്മിനിസ്ട്രേറ്റീവ് ജനറല്‍ മാനേജര്‍ ബ്രഹ്മചാരി ജഗ്ഗു, മാലിന്യ സംസ്കരണ വിഭാഗം ഹെഡ് ശ്രീവി രാജപ്പന്, സീനിയര്‍ റിസര്‍ച്ച് ഓഫിസര്‍ ആര് ആര് രാജേഷ് തുടങ്ങിയവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
ശ്രീ കെ മുരളീധരന്, എം എല്‍ എ, സംസ്ഥാന മലിനീകരണ ബോര്‍ഡ് ചെയര്മാന് ശ്രീ കെ സജീവന്, ഹരിത കേരളം വൈസ് ചെയര്‍ പേഴ്സണ്‍ ഡോ റ്റി എന്‍ സീമ, മലിനീകരണ നിയന്ത്രണ വിഭാഗം സെക്രട്ടറി ശ്രീ റ്റി എ തങ്കപ്പന്, മലിനീകരണ നിയന്ത്രണ വിഭാഗം സംസ്ഥാന ബോര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply