Flash News
മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിച്ച നിലപാടിന് വിരുദ്ധമായി ഐ.ജി. ശ്രീജിത്ത് പെരുമാറിയത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി; യുവതികളായ രണ്ട് ആക്റ്റിവിസ്റ്റുകളെ പോലീസ് വേഷം കെട്ടിച്ച് പതിനെട്ടാം പടിയ്ക്ക് താഴെ വരെ കൊണ്ടുവന്നത് ശ്രീജിത്തും സംഘവും   ****    കിസ് ഓഫ് ലൗവ് – മാറു തുറക്കല്‍ വിവാദ നായിക രഹ്നാ ഫാത്തിമയേയും മാധ്യമ പ്രവര്‍ത്തക കവിത ജക്കാലയേയും നൂറ്റമ്പതോളം പോലീസ് അകമ്പടിയോടെ സന്നിധാനത്തേക്ക് കൊണ്ടുപോയത് വിവാദമായി; മനോജ് എബ്രഹാമിന് നോട്ടപ്പിശക് സംഭവിച്ചെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; ഗവര്‍ണ്ണര്‍ റിപ്പോര്‍ട്ട് തേടി   ****    മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനം; സൗദി അറേബ്യയില്‍ സംഘടിപ്പിച്ചിട്ടുള്ള ‘വിഷന്‍ 2030’ ഉച്ചകോടിയില്‍ നിന്ന് അമേരിക്കയും ബ്രിട്ടനും പിന്മാറി   ****    ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടറെ ആക്രമിച്ചത് തന്റെ ആളാണെന്ന് യു‌എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ്   ****    ശബരിമല; സന്നിധാനത്തെത്താന്‍ കഴിയാതെ രഹ്ന ഫാത്തിമയും കവിതയും പിന്മാറി; സുരക്ഷയൊരുക്കാമെന്നു പറഞ്ഞ പോലീസ് സഹകരിച്ചില്ലെന്ന്   ****   

ഫിലിപ്പ് ചാമത്തിലിന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി

June 12, 2018 , നിഷാന്ത് നായര്‍

IMG-20180610-WA0086ന്യൂയോര്‍ക്ക് സിറ്റി ബോറോസ് പ്രതിനിധാനം ചെയ്യുന്ന ഫോമ മെട്രോ റീജിയന്‍ ഫിലിപ്പ് ചാമത്തില്‍ ടീമിന് പ്രൗഢ ഗംഭീരമായ വരവേല്‍പ്പ് നല്‍കി. ക്വീന്‍സ്സില്‍ സ്ഥിതി ചെയ്യുന്ന രാജധാനി റെസ്റ്റാറന്റ്റില്‍ വെച്ച് നടന്ന ചടങ്ങില്‍ ന്യൂയോര്‍ക്കിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു അന്‍പതില്‍ അധികം ഡെലിഗേറ്റുകള്‍ പങ്കെടുത്തു. പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഫിലിപ്പ് ചാമത്തില്‍, വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി വിന്‍സെന്റ് ബോസ്, സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോസ് എബ്രഹാം, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി രേഖ നായര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി റെജി ചെറിയാന്‍, ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജോസ് സെബാസ്റ്റ്യന്‍ എന്നിവരെ ആവേശ നിര്‍ഭരമായി ഏവരും സ്വാഗതം ചെയ്തു.

ഫോമാ മെട്രോ റീജിയന്‍ വൈസ് പ്രസിഡണ്ട് വറുഗീസ് ജോസഫ് പരിപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ച് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് വിവിധ സംഘടനാ നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫോമായിലെ സീനിയര്‍ നേതാക്കളായ സജി എബ്രഹാം, കളത്തില്‍ വര്‍ഗ്ഗീസ്, വര്‍ഗീസ് ചുങ്കത്തില്‍, ചാക്കോ കോയിക്കലത്ത് , തോമസ് ടി. ഉമ്മന്‍ എന്നിവരും വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു റോഷിന്‍ മാമ്മന്‍, ബിനോയ് തോമസ്, വിജി എബ്രഹാം, ബെഞ്ചമിന്‍ ജോര്‍ജ്ജ്, ആനി ലിബു, ന്യൂ യോര്‍ക്ക് എമ്പയര്‍ റീജിയനില്‍ നിന്നും ബിജു ഉമ്മന്‍, റോയ് ചെങ്ങന്നൂര്‍, മോന്‍സി വര്‍ഗീസ് എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു. ജോസ് വര്‍ഗീസ്, ബേബി കുര്യാക്കോസ്, മാത്യു തോമസ്, ഫിലിപ്പ് ജോസഫ്, ജോസ് പോള്‍, മാത്യു ജോഷ്വ, ശ്രീനിവാസന്‍ പിള്ള, ബെറ്റി ഉമ്മന്‍, സില്‍വിയ ഷാജി, ജിജി ജോസ്, ബിന്ദു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ ഡാലസ് ടീംന് പിന്തുണ പ്രഖ്യാപിച്ചു.

ഡാലസ് ടീം അംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തിയത് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സെക്രട്ടറി കൂടി ആയ സ്റ്റാന്‍ലി കളത്തില്‍ ആയിരുന്നു. ഊഷ്മള സ്വീകരണങ്ങള്‍ക്ക് നന്ദി പറയുന്നതിനോടൊപ്പം ഫിലിപ്പ് ചാമത്തില്‍ ഡാലസ് ടീമില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു. തങ്ങള്‍ വിജയിക്കുക ആണെങ്കില്‍ അടുത്ത രണ്ട് വര്‍ഷങ്ങളില്‍ സംഘടനക്ക് വേണ്ടി ചെയ്യുവാന്‍ താല്‍പര്യപ്പെടുന്ന പദ്ധതികള്‍ ശ്രീ ചാമത്തില്‍ വിവരിച്ചു. ശേഷം സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോസ് എബ്രഹാം, വിന്‍സെന്റ് ബോസ്, രേഖ നായര്‍ , ജോസ് സെബാസ്റ്റ്യന്‍ എന്നിവരും തങ്ങളുടെ കാഴ്ചപ്പാടുകള്‍ വിവരിച്ചു. ജയപരാജയത്തിന് അതീതമായി ഫോമാ എന്ന സംഘടനക്ക് വേണ്ടി ആണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് സ്ഥാനാര്‍ത്ഥികള്‍ ഒരേ സ്വരത്തില്‍ വ്യക്തമാക്കി. സത്യം, ധര്‍മ്മം, നീതി തുടങ്ങിയവയില്‍ ഊന്നിയുള്ള പ്രവര്‍ത്തനം നടത്താന്‍ ആണ് ആഗ്രഹിക്കുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ന്യൂ യോര്‍ക്ക് എമ്പയര്‍ റീജിയന്‍ വൈസ് പ്രസിഡണ്ട് ആയി മത്സരിക്കുന്ന മോന്‍സി വര്‍ഗ്ഗീസിനു വിജയാശംസകള്‍ നേരുവാനും ഫിലിപ്പ് ചാമത്തിത്തിലും മറ്റ് സ്ഥാനാര്‍ത്ഥികളും മറന്നില്ല. അത്താഴ വിരുന്നോടെ പരിപാടികള്‍ അവസാനിച്ചു.

2H4A0068 2H4A0034 2H4A0036 2H4A0044 2H4A0056 2H4A0062 2H4A0063

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top