Flash News
മധുവിധു ലഹരിയില്‍ മദ്യം അകത്താക്കിയപ്പോള്‍ ദമ്പതികള്‍ ഹോട്ടല്‍ തന്നെ വിലയ്ക്കു വാങ്ങി   ****    ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍‌കുട്ടിയെ കാണാനെത്തിയ യുവാവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി; പന്ത്രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട സംഘത്തെ തന്ത്രപൂര്‍‌വ്വം പോലീസ് കുടുക്കി   ****    മോഹന്‍ലാലിനെ ഡബ്ല്യൂസിസി അംഗങ്ങള്‍ അപമാനിച്ചെന്ന് സിദ്ദിഖും കെപി‌എസി ലളിതയുക്; ഭിന്നാഭിപ്രായക്കാരുള്ള അമ്മയില്‍ പ്രതീക്ഷയില്ലെന്ന് പാര്‍‌വ്വതി   ****    ‘മീ ടൂ’ അലന്‍സിയറിനെതിരെ; ബെഡ്ഡില്‍ കിടന്നിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ കൈയ്യില്‍ കടന്നു പിടിച്ച് കുറച്ചു നേരം കൂടി കിടക്കൂ എന്നു പറഞ്ഞു; പേര് വെളിപ്പെടുത്താതെ നടി   ****    ഡബ്ല്യൂസിസി പത്രസമ്മേളനത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് നടന്‍ സിദ്ദീഖിന്റെ പത്രസമ്മേളനം; സത്യാവസ്ഥ മനസ്സിലാക്കാതെയാണ് നടിമാര്‍ പ്രതികരിച്ചതെന്ന്   ****   

എന്‍ എസ് എസ് ദേശീയ സംഗമം: സുരേഷ് ഗോപി മുഖ്യാതിഥി

June 12, 2018 , പി ശ്രീകുമാര്‍

Suresh-Gopi-

ഷിക്കാഗോ: ഷിക്കാഗോയില്‍ ആഗസ്റ്റ് 10, 11, 12 തീയതികളില്‍ നടക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാലാമത് ദേശീയ സംഗമത്തില്‍ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി മുഖ്യാതിഥി. ചിക്കാഗോ ഹില്‍ട്ടണ്‍ ഓക് ബ്രൂക് റിസോര്‍ട്ടില്‍ ആഗസ്റ്റ് 10, 11, 12 തീയതികളില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ സുരേഷ് ഗോപിക്ക് പുറമെ സാമൂഹ്യരംഗത്തെ പ്രമുഖരും നിരവധി കലാകാരന്മാരും പങ്കെടുക്കുമെന്ന് പ്രസിഡന്റ് എം.എന്‍.സി നായര്‍ , ജനറല്‍ സെക്രട്ടറി അജിത് നായര്‍, ട്രഷറര്‍ മഹേഷ് കൃഷ്ണ്ന്‍, ചെയര്‍മാന്‍ ജയന്‍ മുളങ്ങാട്, കോ ചെയര്‍മാന്‍ സുനില്‍ നായര്‍ എന്നിവര്‍ അറിയിച്ചു.

സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ ഇരിക്കുമ്പോഴും രാജ്യസഭാഗം എന്നനിലയില്‍ ഭരണ പങ്കാളിത്വം വഹിക്കുമ്പോഴും നായര്‍ സമുദായാഗം ആയതില്‍ അഭിമാനിക്കുന്നു എന്ന് പരസ്യമായി പറയാന്‍ മടികാണിക്കാത്ത സുരേഷ് ഗോപിയുടെ സാന്നിധ്യം പ്രചോദനമാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തനങ്ങളുമായി തുടക്കം മുതല്‍ സഹകരിച്ചിട്ടുള്ള സുരേഷ് ഗോപി മുന്‍പും കണ്‍വന്‍ഷനില്‍ പങ്കെടുത്തിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top