Flash News

കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: റവ. ഡോ. കോശി വൈദ്യന് വിശിഷ്ട പുരസ്ക്കാരം

June 12, 2018 , നിബു വെള്ളവന്താനം

getPhotoന്യുയോര്‍ക്ക്: കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍, നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് വിശ്വാസികളായ പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാന്‍ നടത്തപ്പെട്ട, ക്രൈസ്തവ സാഹിത്യ സൃഷ്ടികളുടെ രചനമത്സരത്തില്‍ പങ്കെടുത്തവരില്‍ നിന്നും വിജയികളായവരെ പ്രഖ്യാപിച്ചു.

അരനൂറ്റാണ്ടായി ക്രൈസ്തവ സാഹിത്യ രംഗത്ത് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് റവ. ഡോ. കോശി വൈദ്യന് വിശിഷ്ട പുരസ്ക്കാരം നല്‍കി ആദരിക്കും. പാസ്റ്റര്‍ ടീയെസ് കപ്പമാംമൂട്ടില്‍ അരിസോണ പുറത്തിറക്കിയ ” വിശ്വസാഹിത്യത്തിലെ അനശ്വര സംഗീതം എന്ന വ്യാഖ്യാന ഗ്രന്ഥവും ഏലിയാമ്മ ലൂക്കോസ് വടക്കോട്ട് ഫിലദല്‍ഫിയ എഴുതിയ “മരുഭൂയാത്രയിലെ മന്ന” എന്ന പുസ്തകവും 2018 ലെ കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ്‌ഫോറം അവാര്‍ഡിന് അര്‍ഹത നേടി.

logo newഒക്കലഹോമ ഹെബ്രോന്‍ ഐ.പി.സി സഭാംഗം ബൈജു യാക്കോബ് ഇടവിള എഴുതിയ “ദൗത്യത്തില്‍ മുന്നേറാം” എന്ന ലേഖനവും അറ്റ്‌ലാന്റാ കാല്‍വറി അസംബ്ലി ചര്‍ച്ച് സഭാംഗം ഷാജി വെണ്ണിക്കുളം എഴുതിയ ‘സ്വഭാവം മാറിയ റിബേക്ക’ എന്ന ലേഖനവും മലയാളം വിഭാഗത്തിലും ന്യൂയോര്‍ക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി സഭാംഗം തങ്കം സാമുവേല്‍ എഴുതിയ ” എന്നാല്‍ കഴിയാത്ത കാര്യം എന്തുള്ളു ” മലയാളം കവിത വിഭാഗത്തിലും പുരസ്ക്കാരം നേടി. അവാര്‍ഡ് ജേതാക്കള്‍ക്ക് ജൂലൈ 5 മുതല്‍ 8 വരെ ബോസ്റ്റണ്‍ സ്പ്രിങ്ങ്ഫീല്‍ഡ് മാസ് മ്യൂച്ചല്‍ സമുച്ചയത്തില്‍ വെച്ച് നടത്തപ്പെടുന്ന 36മത് മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സിനോടനുബദ്ധിച്ച് നടത്തുന്ന കെ.പി.ഡബ്ല്യ. എഫ് സമ്മേളനത്തില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.

െ്രെകസ്തവ സാഹിത്യ മേഖലയില്‍ വിവിധ നിലകളില്‍ തികഞ്ഞ പ്രാവണ്യം നേടിയിട്ടുള്ള , സീയോന്‍ കാഹളം മുന്‍ ചീഫ് എഡിറ്ററും മലയാള മനോരമ റിപ്പോര്‍ട്ടറുമായ ജോജി ഐപ്പ് മാത്യൂസ്, എഴുത്തുകാരനും വേദശാസ്ത്ര പ്രഭാഷകനുമായ പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാട്, മാധ്യമ പ്രവര്‍ത്തകനും ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്‍റുമായ ചാക്കോ .കെ തോമസ് എന്നിവരാണ് വിധി നിര്‍ണ്ണയം നടത്തിയത്.

കേരളത്തില്‍ നിന്നു വടക്കേ അമേരിക്കയില്‍ കുടിയേറിപാര്‍ത്ത പെന്തക്കോസ്ത് വിശ്വാസികളായ എഴുത്തുകാരുടെ ഐക്യ സംഘടനയായ നോര്‍ത്തമേരിക്കന്‍ കേരള പെന്തെക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറത്തിന്റെ (കെ.പി.ഡബ്ല്യു.എഫ്) രജത ജൂബിലിയുടെ സമാപന സമ്മേളനം ജൂലൈ 6ന് വെള്ളിയാഴ്ച ബോസ്റ്റണ്‍ സ്പ്രിങ്ങ്ഫീല്‍ഡ് മാസ് മ്യൂച്ചല്‍ കണ്‍വന്‍ഷന്‍ഷന്‍ സെന്റററില്‍ നടത്തപ്പെടും. അനുഗ്രഹീത െ്രെകസ്തവ സാഹിത്യകാരന്‍ സുവിശേഷകന്‍ സാജു ജോണ്‍ മാത്യു മുഖ്യ പ്രഭാഷണം നടത്തും.

റോയി മേപ്രാല്‍ പ്രസിഡന്റ്, രാജന്‍ ആര്യപ്പള്ളില്‍ വൈസ് പ്രസിഡന്‍റ്, നിബു വെള്ളവന്താനം ജനറല്‍ സെക്രട്ടറി, പാസ്റ്റര്‍ സ്റ്റാന്‍ലി ചിറയില്‍ ജോ സെക്രട്ടറി, ജോയിസ് മാത്യൂസ് ട്രഷറാര്‍, മേരി ജോസഫ് ലേഡീസ് കോര്‍ഡിനേറ്റര്‍ എന്നിവരാണ് കെ.പി.ഡബ്‌ള്യു.എഫ് നാഷണല്‍ ഭാരവാഹികള്‍.

Advt-KPWF Award Flyer

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top