Flash News

താജ്മഹലിനു നേരെ വി‌എച്ച്‌പി പ്രവര്‍ത്തകരുടെ ആക്രമണം; അഞ്ച് പേരെ പോലീസ് അറസ്റ്റു ചെയ്തു

June 13, 2018

_78519ac6-6d3c-11e8-9a75-8898ac94ce9eആഗ്ര: ലോകമഹാത്ഭുതങ്ങളിലൊന്നായ താജ്മഹലിന് നേരെ വിഎച്ച്പി പ്രവര്‍ത്തകരുടെ ആക്രമണം. താജ്മഹലിന്റെ പടിഞ്ഞാറേ കവാടം തകര്‍ക്കാനായിരുന്നു 30 ഓളം പേര്‍ വരുന്ന സംഘത്തിന്റെ ലക്ഷ്യം. ഇവരില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിദ്ധേശ്വര്‍ ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്നു എന്നാരോപിച്ചായിരുന്നു ഇവര്‍ താജ്മഹലിന്റെ കവാടം തകര്‍ക്കാനെത്തിയത്.

താജ്മഹല്‍ നിര്‍മ്മിക്കപ്പെടുന്നതിന് മുമ്പേ സിദ്ധേശ്വര്‍ ക്ഷേത്രം അവിടെയുണ്ടായിരുന്നുവെന്നാണ് അക്രമികള്‍ വാദിക്കുന്നത്. പല തവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ കവാടം പൊളിച്ചു മാറ്റാന്‍ തയാറായിരുന്നില്ല. ഇക്കാരണത്താലാണ് തങ്ങള്‍ പൊളിച്ചു മാറ്റുന്നതെന്നും വി.എച്ച്.പി നേതാവ് രവി ദുബേ പറഞ്ഞു.

ആര്‍ക്കിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരാതിയില്‍ പൊലീസ് അക്രമികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചുറ്റികകളും കമ്പിപ്പാരകളുമായിട്ടായിരുന്നു ചരിത്രസ്മാരകം പൊളിക്കാന്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ എത്തിയത്. നേരത്തെ താജ്മഹലിന്റെ പേര് റാം മഹല്‍ എന്നോ കൃഷ്ണ മഹല്‍ എന്നോ ആക്കി മാറ്റണമെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് ആവശ്യപ്പെട്ടിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top